• Logo

Allied Publications

Americas
ന്യൂയോർക്കിൽ ഫിഷിംഗ് കോംപറ്റീഷൻ
Share
ന്യൂയോർക്ക്: ലോംഗ് ഐലൻഡ് ഫ്ലോറൽ പാർക്കിൽ രൂപം കൊണ്ട ന്യൂയോർക്ക് മല്ലു ഫിഷിംഗ് ക്ലബ് ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനുള്ള കഴിവ് പരിശോധിക്കുന്നതിനായി "ഫിഷിംഗ് കോംപറ്റീഷൻ' സംഘടിപ്പിക്കുന്നു.

അമേരിക്കയിൽ പല കായലുകളിലും ബീച്ചുകളിലും മീൻ പിടിക്കുന്നതിനു പ്രത്യേക ലൈസൻസ് ആവശ്യമാണ്. ലൈസൻസ് ഉള്ളവർക്ക് മാത്രമേ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനുള്ള അവകാശം ഉള്ളൂ. ഉപ്പു വെള്ളത്തിലും ശുദ്ധ ജലത്തിലുമുള്ള മീനുകളെ പിടിക്കുന്നതിനു വെവ്വേറെ ലൈസൻസ് ആവശ്യമാണ്. എന്നാൽ പല ചെറിയ ഹാർബറുകളിലും ഉൾക്കടലുകളിലും പോയി മീൻ പിടിക്കുന്നതിനുള്ള ബോട്ടുകൾ പൊതു ലൈസൻസ് ഉപയോഗിച്ച് ഫിഷിംഗ് സ്പോർട്സ് നടത്താറുണ്ട്.

ഫിഷിംഗിനും നായാട്ടിനും മറ്റും ലൈസൻസ് നൽകുന്നത് ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ടമെന്‍റ് ഓഫ് എൻവയർമെന്‍റൽ കൺസർവേഷൻ (NY State Department of Environmental Conservation DEC) ആണ്. ലൈസൻസ് ലഭിക്കുന്നതിന് മൂന്നു മാർഗങ്ങൾ ഉണ്ട്. ഓൺലൈൻ ആയി അപേക്ഷിക്കാം. അല്ലെങ്കിൽ ഡിപ്പാർട്ട്മെന്‍റിന്‍റെ വിവിധ ഓഫീസുകൾ കൗണ്ടിയുടെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. നിങ്ങളുടെ അടുത്തുള്ള പ്രദേശത്തെ ഓഫീസിൽ പോയി നേരിട്ട് അപേക്ഷ സമർപ്പിച്ചു ലൈസൻസ് കരസ്ഥമാക്കാവുന്നതാണ്. അതുമല്ലെങ്കിൽ nysupport@nysdeclicensing.com OR FWFish@dec.ny.gov.online എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കാവുന്നതാണ്.

ലൈസൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ www.dec.ny.gov/permits/ എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കും. പ്രായ പരിധി അനുസരിച്ചും മറ്റു പല നിബന്ധനകൾക്കു വിധേയമായും ലൈസൻസ് ഫീസ് ഇളവുകൾ ലഭ്യമാണ്. ലൈസൻസ് ഇല്ലാതെ ഫിഷിംഗ് നടത്തുന്നവർക്ക് അഞ്ഞൂറ് ഡോളർ വരെ പിഴ ചുമത്തുന്നതാണ്. ഫിഷിങ്ങിനു പോകുമ്പോൾ അവരവരുടെ പേരിലുള്ള ലൈസൻസ് കൈവശം വയ്ക്കേണ്ടതും ബന്ധപ്പെട്ട അധികാരികൾ ആവശ്യപ്പെടുമ്പോൾ അവ പരിശോധനക്ക് നൽകേണ്ടതുമാണ്.

പതിനാറു വയസിനു മേൽ പ്രായമുള്ളവരും ഫിഷിംഗ് ലൈസൻസ് ഉള്ളവർക്കും മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. ലോംഗ് ഐലൻഡ് ഭാഗത്തുള്ള ബീച്ചിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ജൂലൈ അവസാന വാരത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം റജിസ്റ്റർ ചെയ്യുന്ന യോഗ്യതയുള്ള 15 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാനവസരം. ജൂലൈ 10 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാ ക്രമത്തിലായിരിക്കും മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക.

പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ലൈസൻസ് കോപ്പി സഹിതം ക്ലബ് കോഓർഡിനേറ്റർ ഫിലിപ്പ് മഠത്തിലുമായി ബന്ധപ്പെട്ടു പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ നമ്പർ 917 459 7819.

വിജയകരമായി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മത്സര സംബന്ധമായ വിശദ വിവരങ്ങൾ പിന്നീട് നൽകുന്നതാണ്. പിടിക്കുന്ന മീനിന്‍റെ വലുപ്പം അനുസരിച്ചു ഒന്നും രണ്ടും സമ്മാനാർഹർക്ക് എവർ റോളിംഗ് ട്രോഫിയും കാഷ് പ്രൈസും സമ്മാനമായി നൽകും. സംഘാടകർക്ക്‌ മത്സരത്തിനുള്ള നിബന്ധനകളിലും ക്രമീകരണങ്ങളിലും വേണ്ടതായ മാറ്റങ്ങൾ വരുത്തുന്നതിന് അധികാരമുണ്ടായിരിക്കും.

വിവരങ്ങൾക്ക് : ഫിലിപ്പ് മഠത്തിൽ 917 459 7819, ബിജു കൊട്ടാരക്കര 516 445 1873, രാജു ഏബ്രഹാം 718 413 8113, അജിത്ത് ഏബ്രഹാം 516 225 2814, ജോർജ് തോമസ് 516 860 8415 , ഡെൻസിൽ ജോർജ് 516 637 4969, മാത്തുക്കുട്ടി ഈശോ 516 455 8596.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.