• Logo

Allied Publications

Americas
ഷിക്കാഗോയിൽ ഈശോയുടെ തിരുഹ്യദയ ദർശന തിരുനാൾ ആചരിച്ചു
Share
ഷിക്കാഗോ: തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ പ്രധാന തിരുനാളായ ഈശോയുടെ തിരുഹ്യദയ ദർശന തിരുനാൾ ജൂൺ 10 മുതൽ 13 വരെ ഭക്തിപൂർവം ആചരിച്ചു.

ജൂൺ 10 നു ഇടവകയിലെ യുവജനങ്ങളുടെ ചെണ്ട മേളങ്ങളോടെ ക്നാനായ റീജൺ ഡയറക്ടറും വികാരി ജനറാളുമായ മോൺ. തോമസ് മുളവനാൽ പതാക ഉയർത്തി തിരുനാളിനു തുടക്കം കുറിച്ചു. തുടർന്നു ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ ദേവാലയ സഹ വികാരി ഫാ. ജോസഫ് തച്ചാറയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. മോൺ. തോമസ് മുളവനാൽ, ഫാ. ലിജോ കൊച്ചുപറമ്പിൽ, ഫാ. ജോണസ് ചെറുനിലത്ത്, ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത് എന്നിവർ സഹ കാർമികരായിരുന്നു. ഫാ. ജോസഫ് തച്ചാറ വചന സന്ദേശം നൽകി. ഫൊറോനായിലെ യുവജന ക്വയർ ടീം ഗാന ശുശ്രൂഷകൾ നടത്തി. ഇതേ തുടർന്ന് 33 ദിവസത്തിന്‍റെ ഒരുക്കത്തോട് കൂടിയ മാതാവിന്‍റെ വിമല പ്രതിഷ്ഠ നടത്തി.

ടീന നെടുവാമ്പുഴയുടെ നേതൃത്വത്തിലുള്ള മതബോധന കലോത്സവം സിസ്റ്റർ എലീസ കണ്ണച്ചാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.


ജൂൺ 11 നു ലദീഞ്ഞിനുശേഷം മോൺ. തോമസ് മുളവനാലിന്‍റെ മുഖ്യകാർമികത്വത്തിൽ ആഘോഷപൂർവമായ വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ. ജോബി പുച്ചുകണ്ടത്തിൽ വചന സന്ദേശം നൽകി. ഫാ. ജോണസ് ചെറുനിലത്ത്, ഫാ. എബ്രാഹം മുത്തോലത്ത് എന്നിവർ സഹ കാർമികരായിരുന്നു. തു‌ടർന്നു പ്രസുദേന്തി വാഴ്ചയും തമ്പിച്ചെൻ
ചെമ്മാച്ചേലിന്‍റെ നേതൃത്വത്തിലുള്ള ദർശന സമൂഹത്തിന്‍റെ ചെണ്ട മേളങ്ങളോടെയുള്ള കപ്ലോൻ വാഴ്ചയും ഉണ്ടായിരുന്നു. തുടർന്നു ഷീബ മുത്തോലത്തിന്‍റേയും ഡെന്നി പുല്ലാപ്പള്ളിയുടേയും നേതൃത്വത്തിൽ കലാപരിപാടികൾ മോൺ. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു. തുടർന്നു വുമൺസ് മിനിസ്ട്രി അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. അതിൽ നീന കോയിത്തറ എഴുതി സംവിധാനം ചെയ്ത "മൂകം' എന്ന സ്കിറ്റ് ഏറെ ശ്രദ്ധേയമായി. അതിൽ ഡെന്നി പുല്ലാപ്പള്ളി, സുനിൽ കോയിത്തറ എന്നിവർ പ്രധാന കഥാപാത്രങ്ങളായിരുന്നു. ഇതിലെ മുത്തോലത്തച്ചന്റെ ആദ്യാഭിനയം വളരെ പ്രശംസനീയമായിരുന്നു.

ജൂൺ 12 നു ഷിക്കാഗോ സെന്‍റ് തോമസ് രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ടിന്‍റെ മുഖ്യകാർമികത്വത്തിൽ ഭക്തിപൂർവമായ റാസ കുർബാന അർപ്പിച്ചു. ഫാ. തോമസ് മുളവനാൽ, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ജോൺസ് ചെറുനിലത്ത്, ഫാ. ലിജോ കൊച്ചുപറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു. ഫാ. ലിജോ കൊച്ചുപറമ്പിൽ വചന സന്ദേശം നൽകി. തുടർന്നു ഈശോയുടെ തിരുഹ്യദയ നൊവേന അർപ്പിച്ചു. സജി മാലിത്തുരുത്തേൽ, ജോയി കുടശേരി എന്നിവർ ഗായകസംഘത്തെ നയിച്ചു. ഫിലിപ്പ് കണ്ണോത്തറ, കുര്യൻ നെല്ലാമറ്റം എന്നിവർ ദൈവാലയ ശുഷ്രൂഷകൾക്ക് നേതൃത്വം നൽകി.

ജൂൺ 13 നു കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ടിന്‍റെ മുഖ്യകാർമികത്വത്തിൽ ഇടവകയിൽ നിന്നും വേർപെട്ടുപോയ എല്ലാ ആത്മാക്കൾക്കും വേണ്ടിയുള്ള വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവയോടെ തിരുനാൾ കർമങ്ങൾക്ക് സമാപനമായി. മെൻസ് മിനിസ്ട്രിയാണ് അടുത്ത വർഷത്തെ പ്രസുദേന്ധിമാർ.

175 ഓളം വനിതകൾ സ്പോൺസർ ചെയ്ത് ഷീബ മുത്തോലത്തിന്‍റെ നേത്രൂത്വത്തിലുള്ള വുമൺസ് മിനിസ്ട്രിയാണ് പ്രസുദേന്ധിമാർ. തിരുനാൾ ഭംഗിയായി നടത്താൻ പ്രയക്നിച്ചവർക്കും, തിരുനാളിൽ പങ്കെടുത്ത് ഇത് അനുഗ്രഹപ്രദമാക്കിയവർക്കും വികാരി ഫാ. എബ്രാഹം മുത്തോലത്ത് നന്ദി പറഞ്ഞു. എക്സിക്കൂട്ടീവ് അംഗങ്ങളായ ജോർജ് ചക്കാലത്തൊട്ടിയിൽ, സണ്ണി മൂക്കേട്ട്, മാത്യു ഇടിയാലി, സാബു മുത്തോലം, സുജ ഇത്തിത്തറ, സണ്ണി മുത്തോലം എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.