• Logo

Allied Publications

Europe
കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന പരിശീല പദ്ധതി "കേരളീയം'
Share
ലണ്ടൻ: കേരളത്തിന്‍റെ സാംസ്കാരിക തനിമയെയും പൈതൃകത്തെയും കലാനൃത്ത രൂപങ്ങങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പരിശീലന പദ്ധതിയാണ് "കേരളീയം'

കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന ഈ പദ്ധതി യുകെയിലും യൂറോപ്പിലുമുള്ള സ്വദേശിയർക്കും വിദേശിയർക്കും കേരളീയ കലകളും നൃത്ത രൂപങ്ങളും മറ്റു ഇന്ത്യൻ കലകളും പരിചയപ്പെടാനും ആസ്വദിക്കാനും അഭ്യസിക്കാനും അത് വിവിധ വേദികളിൽ അവതരിപ്പിക്കാനും അവസരമൊരുക്കുന്നു.

ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിൽ യുകെയിൽ നിന്ന് കേരളത്തിലെ കലാനൃത്ത സാംസ്കാരിക രംഗങ്ങളിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം. യൂറോപ്പിലും ഇന്ത്യയിലും നിന്നുള്ള പ്രഗൽഭരായ കലാ, നൃത്ത അധ്യാപകർ ഈ പദ്ധതിക്ക് മേൽ നോട്ടം വഹിക്കുകയും പരിശീലനം നൽകുകയും ചെയ്യും. പരിശീലനത്തിനൊടുവിൽ, ലണ്ടൻ അടക്കമുള്ള യുകെയിലെ തിരഞ്ഞെടുക്കപ്പെട്ട വേദികളിൽ കേരളത്തിൽ നിന്നുള്ള പ്രശസ്തരായ കലാകാരന്മാർ, സിനിമ താരങ്ങൾ, ചലച്ചിത്ര പിന്നണി ഗായകർ തുടങ്ങിയവരെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന "കേരളീയം' മെഗാ മേളകളിൽ, പരിശീലനം സിദ്ധിച്ച നൂറു കണക്കിനു കലാകാരന്മാർ സ്വദേശിയരും വിദേശികളുമായ കാണികൾക്കു മുന്നിൽ കേരളീയ കലാ നൃത്ത രൂപങ്ങൾ അവതരിപ്പിക്കും. വ്യക്തികൾക്കും അസോസിയേഷനുകൾക്കും ഈ മെഗാ മേളയിൽ പങ്കാളികളാകാം.

കേരളീയ തനതു കലാ രൂപങ്ങളായ കഥകളി, മോഹിനിയാട്ടം, തെയ്യം, സംഗീതം, ഓട്ടം തുള്ളൽ, കളരിപ്പയറ്റ്, മാപ്പിളപാട്ട്, ഒപ്പന, മാർഗംകളി, തിരുവാതിര, ചെണ്ടമേളം തുടങ്ങിയവയും മറ്റു ഭാരതീയ നൃത്ത കലാ രൂപങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, കഥക് , ഒഡിസി തുടങ്ങിയവയും ഒപ്പം ബോളിവുഡ് / സിനിമാറ്റിക് നൃത്തങ്ങളും അഭിനയവും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കലാ രൂപങ്ങളെല്ലാം സ്വദേശിയർക്കും വിദേശിയർക്കും പരിചയപ്പെടാനും അഭ്യസിക്കാനും അവതരിപ്പിക്കാനും കലാഭവൻ ലണ്ടൻ അവസരമൊരുക്കുന്നു.

കേരളീയ കലകളും സംസ്കാരവും ലോകത്തിനു പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും അനുഭവ വേദ്യമാക്കുകയും ചെയ്യുന്ന ഈ മെഗാ പരിപാടിയിൽ കലാഭവൻ ലണ്ടനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പ്രോഗ്രാം കോഓർഡിനേറ്റർമാരെ സംഘാടകർ ക്ഷണിച്ചു.

കേരളീയ സാംസ്കാരിക രംഗങ്ങളിലും കലകളിലും പങ്കെടുക്കാനും പ്രചരിപ്പിക്കാനും താല്പര്യമുള്ളവർക്ക് സ്വാഗതം. യുകെയിലും യൂറോപ്പിലുമുള്ള നൃത്തകലാ അധ്യാപകർ, മ്യൂസിക്, ഡാൻസ് സ്‌കൂളുകൾക്കും ഈ പദ്ധതിയുമായി സഹകരിക്കാവുന്നതാണ്.

വിവരങ്ങൾക്ക്:
Kalabhavan London
Academy of Music & Performing Arts
kalabhavanlondon@gmail.com
Tel :07841613973

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്