• Logo

Allied Publications

Americas
ന്യൂജഴ്സിയിലെ ഏഴു കൗണ്ടികളിൽ കോവിഡ് കേസുകൾ ഉയരുന്നു; മാസ്ക് ധരിക്കണമെന്ന് സിഡിസി
Share
ന്യൂജഴ്സി: ന്യൂജഴ്സി സംസ്ഥാനത്തെ ഏഴു കൗണ്ടികളിൽ കോവിഡ് രോഗവ്യാപനം വർധിക്കുന്നു. ഇതേ തുടർന്ന് അടച്ച സ്ഥലങ്ങളിലുള്ള പരിപാടികൾക്കും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും മാസ്ക്ക് ധരിക്കണമെന്ന് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നിർദേശിച്ചു.

ന്യൂജഴ്സിയിലെ അറ്റ്‍ലാന്റിക്, ബർലിംഗ്ടൺ, കാംഡൻ, കേപ്മേയ്, മൺമൗത്ത്, മോറിസ്, ശാലേം കൗണ്ടികളിലാണ് കോവിഡ് വർധിച്ചതെന്നും സിഡിസി ചൂണ്ടികാട്ടി. പതിനൊന്ന് കൗണ്ടികൾ മീഡിയം റിസ്ക് കാറ്റഗറിയിലേക്ക് മാറ്റി. ബെർഗൻ എസ്സക്സ്, ഗ്ലോസെസ്റ്റർ, ഹഡ്സൺ, മേഴ്സർ, മിഡിൽഡെക്സ്, ഓഷൻ, പാസിക്ക്, സോമർസെറ്റ്, സസക്സ്, യൂണിയൻ എന്നിവയാണവ. മീഡിയം, ലോ റിസ്ക് റീജിയണുകളിൽ മാസ്ക് ധരിക്കണമെന്ന് നിർദേശമില്ല.

2020 മാർച്ച് നാലു മുതൽ സംസ്ഥാനത്ത് 2097491 കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും 33912 മരണം റിപ്പോർട്ടു ചെയ്യുകയും ചെയ്തു. ജൂൺ 16 വ്യാഴാഴ്ച സംസ്ഥാനത്ത് 2519 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ 16 മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ഏറ്റവും ഒടുവിൽ (ജൂൺ 11ന്) റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റിവിറ്റി റേറ്റ് 14.5 ശതമാനമാണ്. സിഡിസിയുടെ കണക്കനുസരിച്ച് 16 ശതമാനത്തിനു മുകളിലുള്ളത് ഹൈറിസ്ക്കിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ലെ കു​ട്ടി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ.
ഡാ​ള​സ്: മ​ജീ​ഷ്യ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തു​ന്ന ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി
യാ​ക്കോ​ബി​നെ പോ​ലെ ദൈ​വ​സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​വ​രാ​കു​ക: ഇ​വാ​ഞ്ച​ലി​സ്റ്റ് ബോ​വാ​സ് കു​ട്ടി.
ഡാ​ള​സ്: ഏ​കാ​ന്ത​ത​യു​ടെ ന​ടു​വി​ലേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്ന ദൈ​വി​ക സാ​ന്നി​ധ്യം തി​രി​ച്ച​റി​യു​ന്ന​വ​നാ​ണ് ലോ​ക​ത്തി​നും സ​മൂ​ഹ​ത്തി​നും അ​നു​ഗ്ര​ഹ​
ഭ​ര​ത​ക​ല തീ​യ​റ്റേ​ഴ്സി​ന്‍റെ നാ​ട​കം "എ​ഴു​ത്ത​ച്ഛ​ൻ' ഡാളസിൽ അരങ്ങേറി.
ഡാ​ള​സ്: ഡാ​ള​സി​ലെ ഭ​ര​ത​ക​ല തീ​യ​റ്റേ​ഴ്സി​ന്‍റെ ഏ​റ്റ​വും പു​തി​യ സം​രം​ഭ​മാ​യ "എ​ഴു​ത്ത​ച്ഛ​ൻ ' എ​ന്ന നാ​ട​കം ലി​റ്റ് ദി ​വെ എ​ന്ന ചാ​രി​റ്റി സം​ഘ
ഇ​ന്ത്യ പ്ര​സ് ക്ല​ബ് സ​മ്മേ​ള​നം: പി.​ജി. സു​രേ​ഷ് കു​മാ​റും ക്രി​സ്റ്റീ​ന ചെ​റി​യാ​നും പ​ങ്കെ​ടു​ക്കും.
മ​യാ​മി: ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത
പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റം; ഇ​ന്ത്യ യു​എ​സ് ബ​ന്ധ​ത്തെ​ക്കു​റി​ച്ച് എ​സ്. ജ​യ​ശ​ങ്ക​ർ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ യു​എ​സ് ബ​ന്ധം പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റം വ​ള​ർ​ന്നു എ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ.