• Logo

Allied Publications

Americas
കേരളസമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്‍റെ സുവർണജൂബിലി ആഘോഷം: ശശി തരൂർ മുഖ്യാതിഥിതി
Share
ന്യൂയോർക്ക്: കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്‍റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ നടത്തുവാനായി അന്പതംഗ കമ്മിറ്റി നിലവിൽ വന്നു. ആഘോഷങ്ങൾ 2022 ഒക്ടോബർ 29 നു ന്യൂയോർക്കിലെ ലോങ്ങ്ഐലൻഡിൽ വച്ച് നടത്തപ്പെടും.

ശശി തരൂർ എംപി മുഖ്യാതിഥിതിയായിരിക്കും. കേരളത്തിൽനിന്നും അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുമുള്ള പ്രമുഖ കലാകാരന്മാരും പ്രമുഖവ്യക്തികളും ചടങ്ങിൽ പങ്കെടുക്കും. മലയാളിയുടെ അമേരിക്കയിലെ അമ്പതു വർഷങ്ങളുടെ നിറമുള്ള, നിണമുള്ള കഥകൾ കോർത്തിണക്കി സുവർണ്ണ ജൂബിലി സ്മരണിക തയാറയിക്കൊണ്ടിരിക്കുന്നു.

കേരളസമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്‍റെ പുതിയ വെബ്സൈറ്റിൽ വിശദമായ വിവരങ്ങൾ ലഭ്യമാണ്. അർഹമായ ആഘോഷത്തിമിർപ്പിൽ അതിമനോഹരമായ ഒരു കലാസന്ധ്യയാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. പ്രസിഡന്‍റ് പോൾ പി. ജോസ്, ബോർഡ് ചെയർ ഷാജു സാം, സെക്രട്ടറി മേരി ഫിലിപ്പ്, ട്രെഷറർ ഫിലിപ്പോസ് ജോസഫ് തുടങ്ങിയവർ പരിപാടികളിൽ പങ്കെടുക്കാൻ ഏവരോടുംഅഭ്യർത്ഥിച്ചു. വിശദമായ ആഘോഷപരിപാടികളുടെ ഗൗരവമായ നടത്തിപ്പിനായി ആറു സബ്‌കമ്മിറ്റികൾ രൂപികരിച്ചു, കമ്മിറ്റികൾ സജ്ജീവമായി പ്രവർത്തനം ആരംഭിച്ചു.

പ്രോഗ്രാം കമ്മിറ്റി: പോൾ കറുകപ്പള്ളി (ചെയർ), സിബി ഡേവിഡ്, ചാക്കോ കോയിക്കലേത്ത്, ഡോ. ജേക്കബ് തോമസ്, കുഞ്ഞു മാലയിൽ, ലീല മാരേട്ട്, വർഗീസ് പോത്താനിക്കാട്, ബാബു പി തോമസ്, മത്തായി ചാക്കോ, റോയി മാത്യു, മത്തായി തടത്തിൽ.

മീഡിയ കമ്മിറ്റി: വർഗീസ് കോരസൺ (ചെയർ), മാത്തുക്കുട്ടി ഈശോ, സിബി ഡേവിഡ്, വിൻസെന്റ് സിറിയക്, ജോർജ്‌ കൊട്ടാരം, സരോജ വർഗീസ്, സുനിൽ കുഴമ്പാല, ടിൻസിൽ ജോർജ്ജ്, മാത്യു ജോഷ്വ.

സുവനീർ കമ്മിറ്റി: ബിജു ജോൺ (ചെയർ), ബാബു പാറക്കൽ, സിബി ഡേവിഡ്, വർഗീസ് കോരസൺ, ഫിലിപ്പ് മഠത്തിൽ, വർഗീസ് കെ ജോസഫ്, ബെന്നി ഇട്ടിയേര, ജോൺ കെ ജോർജ്ജ് , സജി എബ്രഹാം, ഡോ. നന്ദകുമാർ, ലീല മാരേട്ട്.

കൾച്ചറൽ കമ്മിറ്റി: സിബി ഡേവിഡ് (ചെയർ) , ബാബു പി തോമസ്, അനൂപ് മാത്യു, അപ്പു പിള്ള, മാമ്മൻ എബ്രഹാം , വർഗീസ് കോരസൺ, ഷാജി വർഗീസ്, ബിജു പീറ്റർ, തോമസ് ഉമ്മൻ.
ഫിനാൻസ് കമ്മിറ്റി: ഫിലിപ്പോസ് കെ ജോസഫ് (ചെയർ), വിനോദ് കെയാർക്കേ, വർഗീസ് പോത്താനിക്കാട്, സിബി ഡേവിഡ്, ജോർജ്ജ് കുട്ടി, ജോൺ പോൾ, ചെറിയാൻ പാലത്തറ, വർഗീസ് കോരസൺ, പോൾ കറുകപ്പള്ളി, സജി ഹെഡ്‌ജ്‌, സണ്ണി പണിക്കർ, ജോസഫ് ചെറുവേലിൽ.

ബാങ്ക്‌റ്റ് കമ്മിറ്റി: ഹേമചന്ദ്രൻ(ചെയർ), ലാലു തോമസ്, ബിൻസി ജോണി, ദീപു പോൾ, വർഗീസ് പാപ്പച്ചൻ, സാബു തടിപ്പുഴ, ജോസ് ചുമ്മാർ, ജേസൺ ജോസഫ്, വർഗീസ് ലൂക്കോസ്, സജി തോമസ്, തോമസ് ഉമ്മൻ, സിജു സെബാസ്റ്റ്യൻ.

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്