• Logo

Allied Publications

Americas
മ​ദേ​ഴ്സ് ഡേ​യും ഫാ​ദേ​ഴ്സ് ഡേ​യും ഒ​രു​മി​ച്ച് ശ​നി​യാ​ഴ്ച ഫി​ല​ഡ​ൽ​ഫി​യ​യി​ൽ
Share
ഫി​ല​ഡ​ൽ​ഫി​യ: അ​മ്മ​യും അ​ച്ഛ​നും അ​വി​ഭാ​ജ്യം എ​ന്ന മ​നോ​ഹാ​രി​ത​യെ ഹൃ​ദ​യ​ത്തി​ലേ​ന്തി, മ​ദേ​ഴ്സ് ഡേ​യും ഫാ​ദേ​ഴ്സ് ഡേ​യും വേ​റി​ട്ട​ല്ലാ എ​ന്ന മ​ഹ​ത്വം ഉ​യ​ർ​ത്തി, "​മാ​താ പി​താ ഗു​രൂ ദൈ​വ’ മ​ഹ​ത്വ പ്ര​കീ​ർ​ത്ത​ന​മാ​യി, മ​ദേ​ഴ്സ് ഡേ​യും ഫാ​ദേ​ഴ്സ് ഡേ​യും ഒ​രു​മി​ച്ച്, സാ​ഹോ​ദ​ര്യ ന​ഗ​ര​മാ​യ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ, ജൂ​ണ്‍ 18 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ എ​ട്ടു വ​രെ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (1009 അ​ണ്‍​റൂ അ​വ​ന്യൂ, ഫി​ല​ഡ​ൽ​ഫി​യാ) ആ​ഘോ​ഷി​ക്കു​ന്നു.

കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്തി​ന്‍റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ് വി​ളം​ബ​രം ചെ​യ്തു കൊ​ണ്ട്, ജൂ​ണി​ന്‍റെ ഉ​ത്സാ​ഹ​ത്തി​ള​ക്ക​ങ്ങ​ളെ പ്ര​സ​രി​പ്പി​ച്ച്, ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ന്‍റെ കാ​ത​ലാ​യ ന്ധ​മാ​താ​പി​താ ഗു​രു​ദൈ​വം’’ എ​ന്ന സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ൾ​ക്കാ​ന്പി​നെ മു​ത്ത​മി​ട്ട്, നൃ​ത്ത വി​സ്മ​യ​വു​മാ​യി, ഗ​ന്ധ​ർ​വ ഗാ​ന​ങ്ങ​ളോ​ടെ, നാ​വൂ​റും അ​ത്താ​ഴ വി​രു​വി​രു​ന്നി​നൊ​പ്പം വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഫി​ല​ഡ​ൽ​ഫി​യാ പ്രൊ​വി​ൻ​സ് മ​ദേ​ഴ്സ് ഡേ​യും ഫാ​ദേ​ഴ്സ് ഡേ​യും ഒ​രു​മി​ച്ച്, ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ആ​ഘോ​ഷി​ക്കു​ന്നു. ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ് ഭ​ദ്ര​ദീ​പം തെ​ളി​യ്ക്കും. പെ​സ​ൻ​സി​ൽ​വേ​നി​യാ സ്റ്റേ​റ്റ് റെ​പ്ര​സെ​ന്േ‍​റ​റ്റി​വ് മാ​ർ​ടി​നാ വൈ​റ്റ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.

അ​വ​യ​വ ദാ​ന​ത്തി​ൽ ഫി​ല​ഡ​ൽ​ഫി​യാ മാ​തൃ​ക​യാ​യ സു​നി​താ അ​നീ​ഷി​നെ, എം ​കെ കു​ര്യാ​ക്കോ​സ് അ​ച്ച​ൻ ’ക​ന​ക ആ​ട’ അ​ണി​യി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​നാ​യി ആ​ദ​രി​ക്കു​ന്നു. ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സു​ദീ​ർ​ഘ​കാ​ലം നൃ​ത്ത​പ​രി​ശീ​ല​ന രം​ഗ​ത്ത് അ​ദ്ധ്യാ​പ​ന സേ​വ​നം നി​ർ​വ​ഹി​ച്ച അ​ജി പ​ണി​ക്ക​ർ​ക്ക് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ നി​രാ​ലം​ബ​ർ​ക്ക് ന​ൽ​കു​ന്ന ഭ​വ​ന​നി​ർ​മ്മി​തി​ലേ​ക്ക് മാ​തൃ​പി​തൃ​ദി​നാ​ഘോ​ഷ സാ​യാ​ഹ്ന മേ​ള​യി​ലെ വ​രു​മാ​നം സം​ഭാ​വ​ന ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​സ് ആ​റ്റു​പു​റം (2672314643), സി​ബി​ച്ച​ൻ ചെ​ന്പ്ളാ​യി​ൽ (2158695604), നൈ​നാ​ൻ മ​ത്താ​യി (215 7600447), തോ​മ​സ് കു​ട്ടി വ​ർ​ഗീ​സ് (2675158727), ജോ​ർ​ജ് ന​ട​വ​യ​ൽ, ഷൈ​ലാ രാ​ജ​ൻ, ഡോ. ​ജി​ൻ​സി മാ​ത്യൂ, മ​റി​യാ​മ്മ തോ​മ​സ്, ലൈ​സ​മ്മ ബെ​ന്നി.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.