• Logo

Allied Publications

Americas
ഡോ. വിനോ ജെ. ഡാനിയേൽ ഡാളസ് കരോൾട്ടണ്‍ മാർത്തോമ ഇടവക കണ്‍വൻഷന് സന്ദേശം നൽകുന്നു
Share
ഡാളസ്: ഡാളസ് കരോൾട്ടണ്‍ മാർത്തോമ ഇടവകയുടെ നേതൃത്വത്തിൽ ജൂണ്‍ 17 വെള്ളിയാഴ്ച മുതൽ 19 ഞായറാഴ്ച വരെ ദേവാലയത്തിൽ നടത്തപ്പെടുന്ന കണ്‍വൻഷനിൽ പ്രമുഖ ആത്മീയ പ്രഭാഷകൻ ഡോ. വിനോ ജെ.ഡാനിയേൽ (ഫിലഡൽഫിയ) മുഖ്യ സന്ദേശം നൽകുന്നു.

നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. (എബ്രാ 12:3) എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 വരെയും തുടർന്ന് ഞായറാഴ്ച രാവിലെ 9ന് ആരംഭിക്കുന്ന വിശുദ്ധ കുർബാന ശുശ്രുഷയ്ക്കുശേഷവും നടത്തപ്പെടുന്ന വചനഘോഷണത്തിനുശേഷം കണ്‍വൻഷൻ പര്യവസാനിക്കും.

ശനിയാഴ്ച്ച ഉച്ചക്ക് 3 മുതൽ 5 വരെ യുവജനങ്ങൾക്കായി പ്രത്യേക സമ്മേളനവും കണ്‍വൻഷനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഇടവക ഗായകസംഘത്തിന്‍റെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.

കണ്‍വൻഷൻ കണ്‍വീനറും, ഇടവക വൈസ് പ്രസിഡന്‍റുമായ ജോർജ് പി. ആൻഡ്രുസ്, സെക്രട്ടറി ഈപ്പൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ കണ്‍വൻഷൻ ക്രമീകരണത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. നാളെ മുതൽ ആരംഭിക്കുന്നതായ കണ്‍വൻഷനിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. തോമസ് മാത്യു. പി അറിയിച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ