• Logo

Allied Publications

Europe
യു​ക്മ സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണി​ന് ന​വ​നേ​തൃ​ത്വം; സു​ജു ജോ​സ​ഫ് പ്ര​സി​ഡ​ന്‍റ്, സു​നി​ൽ ജോ​ർ​ജ് സെ​ക്ര​ട്ട​റി
Share
ല​ണ്ട​ൻ: യു​ക്മ സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം ജൂ​ണ്‍ നാ​ല് ശ​നി​യാ​ഴ്ച ഓ​ക്സ്ഫോ​ർ​ഡി​ലെ നോ​ർ​ത്ത് വേ ​ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഹാ​ളി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു. സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ച്ചു. യു​ക്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ ന​ൽ​കു​ന്ന നി​ർ​ലോ​ഭ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. റീ​ജ​ണ്‍ സെ​ക്ര​ട്ട​റി എം.​പി പ​ദ്മ​രാ​ജ് അ​വ​ത​രി​പ്പി​ച്ച സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് പൊ​തു​യോ​ഗം പാ​സാ​ക്കി. യു​ക്മ ദേ​ശീ​യ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ടി​റ്റോ തോ​മ​സ് വേ​ദി​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി വി​ക്ട​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

തു​ട​ർ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി യു​ക്മ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അം​ഗം വ​ർ​ഗീ​സ് ജോ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. 20222023 വ​ർ​ഷ​ത്തേ​ക്കു​ള്ള സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഐ​ക​ക​ണ്ഡേ​ന തെ​ര​ഞ്ഞെ​ടു​ത്തു. ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ അ​വ​ത​രി​പ്പി​ച്ച ഭാ​ര​വാ​ഹി​ക​ളു​ടെ പാ​ന​ൽ യോ​ഗം അം​ഗീ​ക​രി​ച്ചു. സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണി​ൽ നി​ന്നു​മു​ള്ള നാ​ഷ​ണ​ൽ ക​മ്മി​റ്റി​യം​ഗ​മാ​യി ടി​റ്റോ തോ​മ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നി​ല​വി​ലെ യു​ക്മ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യ ടി​റ്റോ തോ​മ​സ് നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ​ദ​വി​ക​ളും മു​ൻ​പ് വ​ഹി​ച്ചി​ട്ടു​ണ്ട്. ഓ​ക്സ്മാ​സി​ന്‍റെ മു​ൻ പ്ര​സി​ഡ​ൻ​റും സ​ജീ​വാം​ഗ​വു​മാ​ണ്.

റീ​ജ​ണ്‍ പ്ര​സി​ഡ​ൻ​റാ​യി സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​യാ​യ സു​ജു ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​ക്മ സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യി​രു​ന്ന സു​ജു ജോ​സ​ഫ് യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. നി​ല​വി​ൽ യു​ക്മ ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ കൂ​ടി​യാ​ണ്. സെ​ക്ര​ട്ട​റി​യാ​യി ഗ്ലോ​സ്റ്റ​ർ​ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​മു​ള്ള സു​നി​ൽ ജോ​ർ​ജ്ജ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജി​എം​എ പ്ര​സി​ഡ​ന്‍റാ​യും എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​വു​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ട്ര​ഷ​റ​റാ​യി എ​യ്ൽ​സ്ബ​റി മ​ല​യാ​ളി സ​മാ​ജം പ്ര​തി​നി​ധി​യും എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​വു​മാ​യ രാ​ജേ​ഷ് രാ​ജ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജി​ജു യോ​വി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ന്യൂ​ബ​റി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സോ​മ​ർ​സെ​റ്റ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ൻ ജോ​ണ്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും, യു​ണൈ​റ്റ​ഡ് ബ്രി​സ്റ്റോ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ കൂ​ടി​യാ​യ റെ​ജി തോ​മ​സ് റീ​ജ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

യു​ക്മ സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് ചു​മ​ത​ല​യൊ​ഴി​യു​ന്ന എം ​പി പ​ദ്മ​രാ​ജ് (സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ) സ്പോ​ർ​ട്സ് കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ന​ത്ത് നി​ന്ന് ചു​മ​ത​ല​യൊ​ഴി​യു​ന്ന ജി​ജി വി​ക്ട​ർ (വി​ൽ​റ്റ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ) ക​ലാ​മേ​ള കോ​ർ​ഡി​നേ​റ്റ​റാ​യും മു​ൻ നാ​ഷ​ണ​ൽ മു​ൻ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​വും റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന വ​ർ​ഗീ​സ് ചെ​റി​യാ​ൻ (ഓ​ക്സ്മാ​സ്) ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​റാ​യും രാ​ജേ​ഷ് ന​ടേ​പ്പി​ള്ളി (വി​ൽ​റ്റ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ) നേ​ഴ്സ​സ് ഫോ​റം കോ​ർ​ഡി​നേ​റ്റ​റാ​യും, ജോ​ബി തോ​മ​സ് (എ​ക്സി​റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ) വ​ള്ളം​ക​ളി കോ​ർ​ഡി​നേ​റ്റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

റീ​ജ​ണ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​റ്റ​വും ഭം​ഗി​യാ​യി ന​ട​ത്തു​വാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ യു​ക്മ പ്ര​തി​നി​ധി​ക​ൾ​ക്കും അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗ​മാ​യ വ​ർ​ഗീ​സ് ജോ​ണ്‍ ന​ന്ദി പ​റ​ഞ്ഞു. മു​ൻ യു​ക്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ബേ​സിം​ഗ്സ്റ്റോ​ക്കി​ൽ നി​ന്നു​ള്ള മ​ല​യാ​ളി കൗ​ണ്‍​സി​ല​റും ബി​എം​സി​എ പ്ര​തി​നി​ധി​യു​മാ​യ സ​ജീ​ഷ് ടോം ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ ആ​രം​ഭി​ച്ച പൊ​തു​യോ​ഗം ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ടെ സ​മാ​പി​ച്ചു.

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍