• Logo

Allied Publications

Americas
നി​ഖി​താ മേ​നോ​ന്‍റെ ഭ​ര​ത​നാ​ട്യം അ​ര​ങ്ങേ​റ്റം ശ്ര​ദ്ധേ​യ​മാ​യി
Share
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ നൃ​ത്ത​രൂ​പ​ങ്ങ​ളാ​യ ന്ധ​ഭ​ര​ത​നാ​ട്യ​ത്തോ​ടും മോ​ഹി​നി​യാ​ട്ട​ത്തോ​ടും അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം; അ​ഞ്ചാ​മ​ത്തെ വ​യ​സ് മു​ത​ൽ തു​ട​ങ്ങി​യ നൃ​ത്ത​പ​ഠ​ന​വും ക​ഠി​ന പ​രി​ശീ​ല​ന​വും; ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ നൃ​ത്ത​വേ​ദി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത പ്ര​ശ​സ്ത​യാ​യ ഗു​രു ക​ലാ​ശ്രീ ഡോ.​സു​ന​ന്ദ നാ​യ​രി​ന്‍റെ കീ​ഴി​ൽ 8 വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം; ഈ ​ഗു​രു​വി​ന്‍റെ ശി​ഷ്യ​യാ​യ നി​ഖി​ത മേ​നോ​ന്‍റെ അ​ര​ങ്ങേ​റ്റം കാ​ണി​ക​ളാ​യ നൂ​റു ക​ണ​ക്കി​ന് അ​തി​ഥി​ക​ൾ​ക്ക് ആ​ന​ന്ദ​ത്തി​ന്‍റെ വി​സ്മ​യാ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കി.

പെ​യ​ർ​ലാ​ൻ​ഡി​ൽ ശ്രീ ​മീ​നാ​ക്ഷി ദേ​വ​സ്ഥാ​നം ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ജൂ​ണ്‍ 12 നു ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5 മ​ണി​ക്ക് ആ​രം​ഭി​ച്ച് ഏ​ക​ദേ​ശം 3 മ​ണി​ക്കൂ​റോ​ളം നീ​ണ്ടു നി​ന്ന ന​ട​ന വി​സ്മ​യം. സ​ർ​വ ഐ​ശ്വ​ര്യ​ങ്ങ​ൾ​ക്കും കാ​ര​ണ​ഭൂ​ത​നാ​യ ഈ​ശ്വ​ര​നെ​യും ഗു​രു​വി​നെ​യും സ​ദ​സി​നെ​യും വ​ണ​ങ്ങി പു​ഷ്പ​ങ്ങ​ൾ അ​ർ​പ്പി​യ്ക്കു​ന്ന ന്ധ​അ​മൃ​ത വ​ർ​ഷി​ണി പു​ഷ്പാ​ഞ്ജ​ലി​ന്ധ യോ​ടു​കൂ​ടി​യാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം തു​ട​ക്കം കു​റി​ച്ച​ത്. ’അ​മൃ​ത​വ​ർ​ഷി​ണി’ രാ​ഗ​ത്തി​ൽ ’ആ​ദി’ താ​ള​ത്തി​ൽ ജി. ​ശ്രീ​കാ​ന്ത് ചി​ട്ട​പെ​ടു​ത്തി​യ ചെ​യ്ത നൃ​ത്തം ന​ല്ല തു​ട​ക്ക​മാ​യി​രു​ന്നു.

ദേ​വ​സ്ത്രോ​ത്ര സ​മ​ർ​പ്പ​ണ​മാ​യി ’രാ​ഗ​മാ​ലി​ക’ രാ​ഗ​ത്തി​ൽ ആ​ദി താ​ള​ത്തി​ൽ ന്ധ​കൗ​ത​വം’ ആ​യി​രു​ന്നു അ​ടു​ത്ത നൃ​ത്ത ഇ​നം. ഭ​ഗ​വാ​ൻ ശി​വ​ന്‍റെ നൃ​ത്ത​ത്തി​ൽ ആ​കൃ​ഷ്ട​യാ​യി ഭ​ഗ​വാ​നോ​ടു​ള്ള അ​ട​ങ്ങാ​ത്ത ഭ​ക്തി​യു​ടെ പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന ഒ​രു ദാ​സി​യു​ടെ ശ​ബ്ദ​മാ​യി​രു​ന്നു തു​ട​ർ​ന്ന​വ​ത​രി​പ്പി​ച്ച ന്ധ​തി​ല്ല​യ​ന്പ​ലം​ന്ധ നൃ​ത്ത​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ്രീ​ര​ഞ്ജി​നി, രാ​ഗ​മാ​ലി​ക, ക​ല്യാ​ണി, സിം​ഹേ​ദ്ര മ​ധ്യ​മം തു​ട​ങ്ങി വി​വി​ധ രാ​ഗ​ങ്ങ​ളി​ൽ ന്ധ​ശ്രീ​ര​ഞ്ജി​നീ വ​ർ​ണം സ്വാ​മി നീ​ന്ധ , പ​ഞ്ച ശ​ക്തി, ശ്രീ ​രാ​മ ച​ന്ദ്ര, തി​ല്ലാ​ന തു​ട​ങ്ങി​യ നൃ​ത്ത​ങ്ങ​ൾ ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി ഭ​ക്തി​നി​ർ​ഭ​ര​മാ​യ മ​ന​സോ​ടെ നി​ഖി​ത അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ തി​ങ്ങി നി​റ​ഞ്ഞു നി​ന്ന സ​ദ​സ് നി​ഖി​ത​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് മു​ന്പി​ൽ കൈ​യ​ടി​ച്ചു കൊ​ണ്ടി​രു​ന്നു.

ഏ​റ്റ​വും ഒ​ടു​വി​ൽ ഈ​ശ്വ​ര​നും ഗു​രു​വി​നും സ​ദ​സി​നും ന​മ​സ്കാ​രം അ​ർ​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ന്ധ​മം​ഗ​ളം​ന്ധ നൃ​ത്ത​ത്തോ​ടു കൂ​ടി രം​ഗ​പ്ര​വേ​ശ​ത്തി​നു തി​ര​ശീ​ല വീ​ണു.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ൽ ബ​യോ​മെ​ഡി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ബി​സി​ന​സ് അ​ട്മി​ന്സി​ട്രേ​ഷ​ൻ മൈ​ന​റാ​യും എ​ടു​ത്തു പ​ഠി​ക്കു​ന്നു. പ്ര​സ്തു​ത യൂ​ണി​വേ​സി​റ്റി​യി​ലെ സൊ​സൈ​റ്റി ഫോ​ർ വി​മ​ൻ എ​ഞ്ചി​നീ​യേ​ഴ്സി​ലെ ഓ​ഫീ​സ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ഖി​ത യൂ​ണി​വേ​ഴ്സി​റ്റി ഓ​ണ്‍​ലൈ​ൻ മാ​ഗ​സി​ൻ ആ​യ ന്ധ​ദി കൂ​ഗ​ർ​ന്ധ ലെ ​സ്ഥി​രം എ​ഴു​ത്തു​കാ​രി​യാ​ണ്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യി​രി​ക്കു​ന്പോ​ൾ നി​ര​വ​ധി പ്ര​സം​ഗ​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ള്ള നി​ഖി​ത ഡി​ബേ​റ്റു​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. സെ​വെ​ൻ ലേ​ക്സ് ഹൈ ​സ്കൂ​ൾ സ്റ്റു​ഡ​ൻ​റ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഈ ​അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​രി സി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണ്‍ ടീ​ൻ കോ​ർ​ട്ട് പ്രോ​ഗ്രാ​മി​ൽ നി​ന്നും ഗ്രാ​ജു​വേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​രി​യാ​യ ക​ലാ​ശ്രീ ഡോ. ​സു​ന​ന്ദ​യു​ടെ ശി​ഷ്യ​യാ​കാ​ൻ ക​ഴി​ഞ്ഞ​ത് ഒ​രു വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്നു നി​ഖി​ത മേ​നോ​നും നി​ഖി​ത​യു​ടെ മാ​താ​വ് സി​ന്ധു മേ​നോ​നും പ​റ​ഞ്ഞു.

സു​ന​ന്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​ന​ന്ദ പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ് സെ​ന്‍റ​റി​ന്‍റെ (സ്പാ​ർ​ക്ക്) കീ​ഴി​ൽ വി​വി​ധ ഗ്രൂ​പ്പ് ഡാ​ൻ​സ് പെ​ർ​ഫോ​ർ​മ​ൻ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും നി​ഖി​ത പ​റ​ഞ്ഞു.

അ​ന്പാ​ട്ട് രാ​മ​ൻ മേ​നോ​ന്‍റെ​യും കു​ന്ന​ത്ത് വി​ജ​യ​ല​ക്ഷ്മി മേ​നോ​ന്‍റെ​യും കൊ​ച്ചു​മ​ക​ളും, സി​ന്ധു മേ​നോ​ന്‍റെ​യും മ​ക​ളാ​ണ് നി​ഖി​ത.

അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നും ലോ​സ് ആ​ഞ്ച​ല​സ് കീ​ർ​ത്ത​നാ സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സ് ഡ​യ​റ​ക്ട​ർ ബാ​ബു പ​ര​മേ​ശ്വ​ര​ൻ, പ്ര​ശ​സ്ത ഫ്ളൂ​ട്ടി​സ്റ്റ് എ.​പി. കൃ​ഷ്ണ​പ്ര​സാ​ദ്, പ്ര​മു​ഖ ഭ​ര​ത​നാ​ട്യം അ​ധ്യാ​പ​ക​ൻ സ​ര​ൻ മോ​ഹ​ൻ, മൃ​ദം​ഗ വാ​യ​ന​യി​ൽ പ്ര​ശ​സ്ത​നാ​യ സ​തീ​ഷ് കൃ​ഷ്ണ​മൂ​ർ​ത്തി, പ്ര​ശ​സ്ത ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ വി​ജ​യ​കൃ​ഷ്ണ ഇ​ന്ദ്ര പ​ര​മേ​ശ്വ​ര​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ വ്യ​ക്തി​ക​ൾ അ​ട​ങ്ങി​യ ഓ​ർ​ക്ക​സ്ട്ര ടീം ​നി​ഖി​ത​യു​ടെ അ​ര​ങ്ങേ​റ്റ​ത്തെ മി​ക​വു​റ്റ​താ​ക്കി.

അ​ര​ങ്ങേ​റ്റ പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ക്ഷേ​ത്ര ബോ​ർ​ഡ് അം​ഗ​മാ​യ വ​ത്സ​കു​മാ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു സം​സാ​രി​ച്ചു. നി​ഖി​ത​യു​ടെ സ​ഹോ​ദ​ര​ൻ ഭ​ര​ത്ത് മേ​നോ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​ഞ്ജു ര​ജി​ത്ത് എം​സി​യാ​യി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി സ്ഥാനാർഥി.
ന്യൂയോർക്ക്: ഫോമാ ദേശീയ ഉപദേശക കൗൺസിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് കെ. ഈപ്പൻ (സാബു) മത്സരിക്കുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു.
ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ.
ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടനം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യാതിഥി.
ഫിലഡൽഫിയ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഐഒസി (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്) പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാ