• Logo

Allied Publications

Americas
ബ്ര​സീ​ലി​യ​ൻ ഗു​സ്തി മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി ഷി​നു ഫി​ലി​പ്പി​ന് വി​ജ​യ​ത്തി​ള​ക്കം
Share
ന്യു​യോ​ർ​ക്ക്: ബ്ര​സീ​ലി​യ​ൻ (ജി​ജി​ട്സു) ഗു​സ്തി മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി​യാ​യ ഷി​നു ഫി​ലി​പ് വി​ജ​യി​യാ​യി. ര​ണ്ട് എ​തി​രാ​ളി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വി​ജ​യം നേ​ടി​യ​ത്.

എ​തി​രാ​ളി​യെ ശ്വാ​സം മു​ട്ടി​ച്ച് പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന രീ​തി​യാ​ണി​ത്. പി​ടി വി​ടു​വി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്പോ​ൾ എ​തി​രാ​ളി ത​ന്നെ വി​ടാ​ൻ ആം​ഗ്യം കാ​ണി​ക്കും. അ​തോ​ടെ ആ​ർ​ക്കും സം​ശ​യ​മി​ല്ലാ​തെ വി​ജ​യി ആ​രെ​ന്നു വ്യ​ക്ത​മാ​കും.

അ​ഞ്ചു മി​നി​റ്റാ​ണ് ഗു​സ്തി സ​മ​യം. ഏ​റ്റ​വും പെ​ട്ടെ​ന്ന് ത​ന്നെ എ​തി​രാ​ളി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​ലാ​ണ് കാ​ര്യം. കൈ​കാ​ൽ കൊ​ണ്ട് എ​തി​രാ​ളി​യെ ചു​റ്റി വ​ള​ഞ്ഞ് പി​ടി​യി​ലാ​ക്കി കൈ​ക്കു​ള്ളി​ലാ​ക്കു​ന്ന​താ​ണ് ഒ​രു രീ​തി.

ശ്വാ​സം മു​ട്ടി​ക്കു​ന്നു എ​ന്നൊ​ക്കെ കേ​ൾ​ക്കു​ന്പോ​ൾ പേ​ടി തോ​ന്നാ​മെ​ങ്കി​ലും അ​തി​ന്‍റെ​യൊ​ന്നും ആ​വ​ശ്യ​മി​ല്ല. പ​ങ്കെ​ടു​ക്കു​ന്ന​വ​രൊ​ക്കെ പ്രൊ​ഫ​ഷ​ണ​ൽ ക​ളി​ക്കാ​രാ​ണ്. ച​ട്ട​ങ്ങ​ളൊ​ക്കെ ന​ന്നാ​യി നി​ശ്ച​യ​മു​ള്ള​വ​ർ. എ​ങ്കി​ലും എ​ന്തെ​ങ്കി​ലും അ​പ​ക​ടം വ​ന്നാ​ൽ ത​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​യാ​യ​ല്ലെ​ന്നു സം​ഘാ​ട​ക​രാ​യ ’ഗു​ഡ് ഫൈ​റ്റ്’ നേ​ര​ത്തെ എ​ഴു​തി വാ​ങ്ങും.

കൃ​ഷി കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യ റോ​ക്ക്ലാ​ൻ​ഡി​ലു​ള്ള ഫി​ലി​പ്പ് ചെ​റി​യാ​ന്‍റെ പു​ത്ര​നാ​യ ഷി​നു ഫി​ലി​പ്പ് 2015 മു​ത​ലാ​ണ് റെ​സ്ലിം​ഗി​ൽ ആ​കൃ​ഷ്ട​നാ​കു​ന്ന​ത്. അ​തി​നു പ്ര​ത്യേ​കി​ച്ച് കാ​ര​ണ​മെ​ന്നു​മി​ല്ല. ഒ​രു കാ​യി​ക​വി​നോ​ദം എ​ന്ന നി​ല​യി​ലാ​ണ് അ​തി​നെ സ​മീ​പി​ച്ച​ത്. മു​ൻ​പ് പ​ല സ​മ്മാ​ന​ങ്ങ​ളും നേ​ടി​യെ​ങ്കി​ലും ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

ന്യു​ജേ​ഴ്സി​യി​ൽ ബ്രാ​ഞ്ച​ബ​ർ​ഗി​ൽ നി​ന്ന് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. 145 കി​ലോ വെ​യി​റ്റ് ക്ലാ​സി​ലാ​യി​രു​ന്നു മ​ത്സ​രം. അ​തി​നാ​യ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ത്തു പൗ​ണ്ട് ഭാ​രം കു​റ​ച്ചു. ഭാ​രം കു​റ​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ക്ലാ​സി​ൽ മ​ത്സ​രി​ക്കേ​ണ്ടി വ​രും.

പ​ല​ത​രം റെ​സ്ലിം​ഗു​ക​ളി​ൽ ഒ​രു വി​ഭാ​ഗം മാ​ത്ര​മാ​ണി​ത്. ധാ​രാ​ളം യു​വാ​ക്ക​ൾ ഈ ​കാ​യി​ക​വി​നോ​ദ​ത്തി​ൽ ആ​കൃ​ഷ്ട​രാ​ണെ​ന്ന് ഷി​നു പ​റ​യു​ന്നു. കാ​യി​ക വി​നോ​ദം എ​ന്ന​തി​ന​പ്പു​റം ഇ​തി​നു പ്രാ​ധാ​ന്യ​മൊ​ന്നും കാ​ണു​ന്നി​ല്ല.

വെ​സ്റ്റ് ചെ​സ്റ്റ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ക്ലി​നി​ക്ക​ൽ ലാ​ബ് സ​യ​ന്‍റി​സ്റ്റാ​ണ് ഷി​നു. ഈ ​കാ​യി​ക വി​നോ​ദം തു​ട​ര​ണ​മെ​ന്നാ​ണ് ഷി​നു​വി​ന്‍റെ ആ​ഗ്ര​ഹം. മാ​താ​പി​താ​ക്ക​ൾ​ക്ക് അ​തി​നോ​ട് അ​ത്ര താ​ൽ​പ​ര്യ​മി​ല്ലെ​ങ്കി​ലും.

അ​മ്മ ആ​നി ഫി​ലി​പ്പും വെ​സ്റ്ചെ​സ്റ്റ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സീ​നി​യ​ർ ലാ​ബ് ടെ​ക്നൊ​ള​ജി​സ്റ്റാ​ണ്. സ​ഹോ​ദ​ര​ൻ ഷെ​റി​ൻ ഫി​ലി​പ്പ് സി​പി​എ. സ​ഹോ​ദ​ര ഭാ​ര്യ ടി​ന്‍റു ഫാ​ർ​മ​സി​സ്റ്റ്.

തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി സ്ഥാനാർഥി.
ന്യൂയോർക്ക്: ഫോമാ ദേശീയ ഉപദേശക കൗൺസിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് കെ. ഈപ്പൻ (സാബു) മത്സരിക്കുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു.
ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ.
ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടനം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യാതിഥി.
ഫിലഡൽഫിയ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഐഒസി (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്) പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാ