• Logo

Allied Publications

Americas
നാലാമത് ബൈബിൾ സ്പെല്ലിംഗ് ബീ മൽസരം അവേശോജ്വലമായി
Share
ഫിലഡൽഫിയ: മതബോധനസ്കൂൾ കുട്ടികളൂടെ വിശ്വാസപരിപോഷണത്തിന്‍റെ ഭാഗമായി ഫിലഡൽഫിയ സെന്‍റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിൽ നടത്തപ്പെട്ട നാലാമത് ബൈബിൾ സ്പെല്ലിംഗ് ബീ മൽസരം മൽസരാർത്ഥികളുടെ പങ്കാളിത്തം, ഉന്നതനിലവാരം എന്നിവയാൽ ശ്രദ്ധേയമായി.

കോവിഡ് ഇടവേളയ്ക്കുശേഷം കഴിഞ്ഞ മാസം നടത്തപ്പെട്ട സ്ക്രിപ്സ് നാഷണൽ സ്പെല്ലിംഗ് ബീ പോലുള്ള പതിവു സ്പെല്ലിംഗ് ബീകളിൽനിന്ന് വ്യത്യസ്തമായി ബൈബിളിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥത്തിൽനിന്നുള്ള വാക്കുകൾ ഉപയോഗിച്ചു നടത്തപ്പെട്ട ബൈബിൾ സ്പെല്ലിംഗ് ബീ മൽസരാർഥികൾക്കൊപ്പം കാണികളിലും ആവേശമുണർത്തി.

ദിവംഗതരായ കത്രീന മെതിക്കളം, ജോസഫ് മെതിക്കളം എന്നിവരുടെ സ്മരണാർഥം അവരൂടെ മക്കളും, മതാധ്യാപകരുമായ ഡോ. ബ്ലസി മെതിക്കളം, ഡോ. ബിന്ദു മെതിക്കളം എന്നിവരാണ് സ്പെല്ലിംഗ് ബീ വിജയികൾക്കുള്ള കാഷ് അവാർഡ് സ്പോണ്‍സർ ചെയ്തത്. കോവിഡ് മഹാമാരിമൂലം രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ വർഷം മതബോധനസ്കൂൾ ബൈബിൾ സ്പെല്ലിംഗ് ബീ മൽസരം സംഘടിപ്പിച്ചത്.

ബൈബിൾ ദിവസേന വായിക്കുന്നതിനും, പഠിക്കുന്നതിനുമുള്ള പ്രചോദനം മതബോധനകുട്ടികൾക്ക് നൽകുക എന്ന ഉദ്ദേശത്തോടെയാണ് ദേശീയ ജനപ്രീയ ടിവി പരിപാടികളായ ജപ്പടിയും, സ്പെല്ലിംഗ് ബീയും ബൈബിൾ അധിഷ്ഠിതമാക്കി സീറോമലബാർ ദേവാലയത്തിൽ വർഷങ്ങളായി നടത്തിവരുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള വാക്കുകളായിരുന്നു ഈ വർഷത്തെ സ്പെല്ലിംഗ് ബീ മൽസരത്തിനുപയോഗിച്ചത്.
ജൂണ്‍ 5, 12 എന്നീ രണ്ടുദിവസങ്ങളിലായി ദിവ്യബലിക്കുശേഷം നടത്തപ്പെട്ട ബൈബിൾ സ്പെല്ലിംഗ് ബീ മൽസരത്തിൽ നാലുമുതൽ പത്തുവരെ ക്ലാസുകളിൽ നിന്ന് 30 കുട്ടികൾ പങ്കെടുത്തു.

ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുന്പക്കീൽ ബൈബിൾ ബീ മൽസരം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ തോമസ് ചാക്കോ, റോഷിൻ പ്ലാമൂട്ടിൽ, രാജു പടയാറ്റിൽ, ജോർജ് വി. ജോർജ്, സെക്രട്ടറി ടോം പാറ്റാനിയിൽ, സ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, വൈസ് പ്രിൻസിപ്പലും, സ്പെല്ലിംഗ് ബീ കോർഡിനേറ്ററുമായ ജോസ് മാളേയ്ക്കൽ, സഹകോർഡിനേറ്റർമാരായ ലീനാ ജോസഫ്, ജയിൻ സന്തോഷ്, പിടിഎ. പ്രസിഡന്‍റ് ജോബി കൊച്ചുമുട്ടം എന്നിവരും, മതബോധനസ്കൂൾ കുട്ടികളും, അദ്ധ്യാപകരും, മാതാപിതാക്കളും ഉദ്ഘാടനചടങ്ങിനു സാക്ഷ്യം വഹിച്ചു.

വാശിയേറിയ രണ്ടാം ദിവസത്തെ മൽസരത്തിൽ ഒന്പതാംക്ലാസ് വിദ്യാർഥികളായ ലില്ലി ചാക്കോ ബൈബിൾ സ്പെല്ലിംഗ് ബീ ചാന്പ്യനു, അലൻ ജോസഫ് റണ്ണർ അപ്പും ആയി. വിജയികൾക്ക് മതാധ്യാപകരായ മെതിക്കളം സഹോദരിമാർ സ്പോണ്‍സർ ചെയ്ത കാഷ് അവാർഡും സർട്ടിഫിക്കറ്റും ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുന്പക്കീൽ നൽകി ആദരിച്ചു.

മതാധ്യാപകരായ ഡോ. ബിന്ദു മെതിക്കളം, റോസ് മേരി ജോർജ്, എബൻ ബിജു, അഞ്ജു ജോസ് എന്നിവർ സ്പെല്ലിംഗ് ബീ ജഡ്ജിമാരായും, ലീനാ ജോസഫ്, ജയിൻ സന്തോഷ് എന്നിവർ ഹോസ്റ്റുമാരായും, ജോസ് മാളേയ്ക്കൽ മാസ്റ്റർ ജൂറിയായും സേവനം ചെയ്തു. എബിൻ സെബാസ്റ്റ്യൻ, റോഷിൻ പ്ലാമൂട്ടിൽ എന്നിവർ ശബ്ദനിയന്ത്രണവും, സ്കൂൾ പിടിഎ പ്രസിഡന്‍റ് ജോബി ജോർജ് കൊച്ചുമുട്ടം ലഘുഭക്ഷണവും ക്രമീകരിക്കുന്നതിൽ സഹായികളായി.

തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി സ്ഥാനാർഥി.
ന്യൂയോർക്ക്: ഫോമാ ദേശീയ ഉപദേശക കൗൺസിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് കെ. ഈപ്പൻ (സാബു) മത്സരിക്കുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു.
ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ.
ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടനം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യാതിഥി.
ഫിലഡൽഫിയ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഐഒസി (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്) പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാ