• Logo

Allied Publications

Europe
ലോ​ക കേ​ര​ള​സ​ഭ​യി​ലേ​ക്ക് മ​ല​യാ​ളം മി​ഷ​ൻ ചാ​പ്റ്റ​റി​ൽ നി​ന്നും മൂ​ന്നു​പേ​ർ; യു​കെ​യി​ൽ നി​ന്നും 10 പ്ര​തി​നി​ധി​ക​ൾ
Share
ല​ണ്ട​ൻ: ജൂ​ണ്‍ 16,17,18 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത് ലോ​ക കേ​ര​ള സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ​പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ൽ നി​ന്ന് മൂ​ന്ന് പേ​ർ​ക്ക് ക്ഷ​ണം ല​ഭി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ​യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫ്, മി​ഡ്ലാ​ൻ​ഡ്സ് മേ​ഖ​ല കോ​ർ​ഡി​നേ​റ്റ​ർ ആ​ഷി​ക് മു​ഹ​മ്മ​ദ്നാ​സ​ർ, സ്കോ​ട്ട്ല​ൻ​ഡ് മേ​ഖ​ലാ കോ​ഡി​നേ​റ്റ​ർ എ​സ്.​എ​സ് ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രെ നോ​മി​നേ​റ്റ് ചെ​യ്തു.

യു​കെ​യി​ൽ നി​ന്നും ആ​കെ 10 പ്ര​തി​നി​ധി​ക​ളെ​യാ​ണ് മൂ​ന്നാം ലോ​ക കേ​ര​ള​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ​പ​ങ്കെ​ടു​ക്കാ​നാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട​ത്. യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളാ​യ ഇം​ഗ്ല​ണ്ട്, സ്കോ​ട്ട്ല​ൻ​ഡ്, നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ്, വെ​യി​ൽ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹ്യ സം​ഘ​ട​നാ നേ​താ​ക്ക​ളെ​യും മാ​ധ്യ​മ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കു​മാ​ണ് ഇ​ത്ത​വ​ണ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

യു​കെ​യി​ലെ ഇം​ഗ്ല​ണ്ടി​ൽ നി​ന്നും സി.​എ. ജോ​സ​ഫ്, ആ​ഷി​ക് മു​ഹ​മ്മ​ദ് നാ​സ​ർ, അ​ഡ്വ. ദി​ലീ​പ് കു​മാ​ർ, എ​സ. ്ശ്രീ​കു​മാ​ർ, ജ​യ​ൻ എ​ട​പ്പാ​ൽ, ഷാ​ഫി റ​ഹ്മാ​ൻ, ല​ജീ​വ് കെ ​രാ​ജ​ൻ എ​ന്നി​വ​രെ​യാ​ണ് നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട​ത്.

യു​കെ​യി​ലെ ക​ലാ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലും സാ​മൂ​ഹി​ക രം​ഗ​ത്തും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ക​ച്ച​സം​ഘാ​ട​ക​നും വാ​ഗ്മി​യു​മാ​യ സി.​എ. ജോ​സ​ഫ് കേ​ര​ള ഗ​വ​ണ്‍​മെ​ൻ​റി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​നു കീ​ഴി​ൽ​പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റും യൂ​ണി​യ​ൻ ഓ​ഫ് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ യു​ക്മ സാം​സ്കാ​രി​ക വേ​ദി​യു​ടെ ര​ക്ഷാ​ധി​കാ​രി​യു​മാ​ണ്.

2020ൽ ​ന​ട​ന്ന ര​ണ്ടാം ലോ​ക​കേ​ര​ള സ​ഭ​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അം​ഗ​മാ​യ ആ​ഷി​ക്ക് മു​ഹ​മ്മ​ദ് നാ​സ​ർ മൂ​ന്നാം ലോ​ക കേ​ര​ള സ​ഭ​യി​ലും അം​ഗ​മാ​യി തു​ട​രും. സ്ത്രീ​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും പ്രാ​മു​ഖ്യം കൊ​ടു​ക്കു​ന്ന മൂ​ന്നാം ലോ​ക​കേ​ര​ള സ​ഭ​യി​ലെ പ്രാ​യം കു​റ​ഞ്ഞ പ്ര​തി​നി​ധി​ക​ളി​ലൊ​ന്നാ​ണ് അ​ദ്ദേ​ഹം. പ​ഠ​ന​കാ​ല​യ​ള​വി​ൽ​സാ​ങ്കേ​തി​ക സം​ഘ​ട​ന​യാ​യ ടെ​ക്നോ​സി​ലും അ​ന്താ​രാ​ഷ്ട്ര എ​ന്ജി​നീ​റിംഗ് കൂ​ട്ടാ​യ​മ​യാ​യ IEEE യു​ടെ​നേ​തൃ​നി​ര​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. യു​കെ​യി​ലെ ട്രാ​ൻ​സ്പോ​ർ​ട്ട് രം​ഗ​ത്ത് സ്മാ​ർ​ട്ട് മോ​ട്ട​ർ​വേ​സ് ക​ൻ​സ​ൾ​ട്ട​ണ്ടാ​യി ബ​ർ​മിം​ഗ്ഹാ​മി​ൽ​പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് യു​കെ​യി​ലെ ഹൈ​സ്പീ​ഡ് റെ​യി​ൽ ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ റോ​ൾ​ഒൗ​ട്ട്സ്മാ​ർ​ട്ട് റോ​ഡു​ക​ൾ സ്മാ​ർ​ട്ട് ടോ​ളിം​ഗ് ഡ്രൈ​വ​ർ​ലെ​സ്‌​സ് കാ​റു​ക​ളു​ടെ വി​ക​സ​നം ക്ളീ​ൻ എ​യ​ർ സോ​ണു​ക​ൾ​മു​ത​ലാ​യ അ​ത്യ​ന്താ​ധു​നി​ക​സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ പ​രി​ജ്ഞാ​ന​വും ട്രാ​ൻ​സ്പോ​ർ​ട്ട് ന​യ​രൂ​പീ​ക​ര​ണ​ത്തി​ൽ പ​രി​ച​യ​വു​മു​ണ്ട്.

മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​വും മി​ഡ്ലാ​ൻ​ഡ്സ് മേ​ഖ​ല കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​ണ് അ​ദ്ദേ​ഹം. യു​കെ​യി​ലെ ഏ​റ്റ​വും പു​രാ​ത​ന​മാ​യ പ്ര​വാ​സ സം​ഘ​ട​ന​യാ​യ ഇ​ൻ​ഡ്യ​ൻ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും യൂ​ത്ത്ഓ​ഫീ​സ​റു​മാ​ണ്. സി​പി​എം ഓ​വ​ർ​സീ​സ് ഘ​ട​ക​മാ​യ എ​ഐ​സി യു​കെ അ​യ​ർ​ല​ൻ​ഡ് ഘ​ട​ക​ത്തി​ന്‍റെ​പ​തി​മൂ​ന്ന് അം​ഗ ദേ​ശീ​യ എ​ക്സി​കൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം കൈ​ര​ളി​യു​കെ​യു​ടെ ബ​ർ​മിം​ഗ്ഹാം യൂ​ണി​റ്റ് അം​ഗ​മാ​ണ്.

ല​ണ്ട​നി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും മാ​ധ്യ​മ​രം​ഗ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ. ്ശ്രീ​കു​മാ​ർ ഏ​ഷ്യാ​നെ​റ്റ് യൂ​റോ​പ്പി​ന്‍റെ​യും ആ​ന​ന്ദ് മീ​ഡി​യ​യു​ടെ​യും ആ​ന​ന്ദ് ട്രാ​വ​ൽ​സി​ന്‍റെ​യും ഡ​യ​റ​ക്ട​റു​മാ​ണ്.

ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (IWA) സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മെ​ന്പ​ർ, മാ​ഞ്ച​സ്റ്റ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി, ബ്രി​ട്ട​നി​ലെ പു​രോ​ഗ​മ​ന ക​ലാ​സം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കൈ​ര​ളി യു​കെ​യു​ടെ നാ​ഷ​ണ​ൽ ട്ര​സ്റ്റീ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​യ​ൻ എ​ട​പ്പാ​ൾ ഇം​ഗ്ല​ണ്ടി​ലെ മാ​ഞ്ച​സ്റ്റ​റി​ൽ ആ​ണ് താ​മ​സി​ക്കു​ന്ന​ത്. ര​ണ്ടാം ലോ​ക​കേ​ര​ള സ​ഭ​യി​ലും യു​കെ​യു​ടെ പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. ല​ണ്ട​നി​ൽ പ​വ​ർ സെ​ക്ട​ർ​മേ​ഖ​ല​യി​ൽ കോ​ണ്‍​സ​ൾ​ട്ട​ന്‍റ​യി ജോ​ലി ചെ​യു​ന്നു.

സേ​വ് നി​മി​ഷ​പ്രി​യ അ​ന്താ​രാ​ഷ്ട്ര ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇം​ഗ്ല​ണ്ടി​ലെ നോ​ർ​ത്താം​പ്ട​ണി​ൽ താ​മ​സി​ക്കു​ന്ന സാ​മൂ​ഹ്യ​രം​ഗ​ത്തും ചാ​രി​റ്റി മേ​ഖ​ല​ക​ളി​ലും സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന അ​ഡ്വ. ദി​ലീ​പ് കു​മാ​ർ നോ​ർ​ത്താം​പ്ട​ണ്‍ കി​ങ്സ്തോ​ർ​പ്പ് കൗ​ണ്‍​സി​ല​റു​മാ​ണ്. ഇം​ഗ്ല​ണ്ട് ആ​ൻ​ഡ്വെ​യി​ൽ​സ് സോ​ളി​സി​റ്റ​ർ ആ​യും പ്രാ​ക്ടീ​സ് ചെ​യ്യു​ന്നു.

വെ​യി​ൽ​സി​ൽ നി​ന്നും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട സു​നി​ൽ മ​ല​യി​ൽ ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി വെ​യി​ൽ​സി​ലെ ന്യൂ​പോ​ർ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. എ​ഐ​സി ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മ​റ്റി അം​ഗ​വും വെ​യി​ൽ​സ് ബ്രാ​ഞ്ചി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന സു​നി​ൽ മ​ല​യി​ൽ കൈ​ര​ളി യു​കെ വെ​യി​ൽ​സ് ബ്രാ​ഞ്ചി​ന്‍റെ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​വു​മാ​ണ് .

മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ, അ​ക്കാ​ഡ​മി​ക് സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ൽ അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ മാ​സ്റ്റ​ർ ബി​രു​ദം നേ​ടി​യ സു​നി​ൽ കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന തി​രു​വോ​ണ​ത്തെ​ക്കു​റി​ച്ച് പ​ബ്ലി​ഷ് ചെ​യ്ത അ​ഡ്രോ​യി​ഡ് ആ​പ്പ് ശ്ര​ദ്ധേ​യ​വും ലോ​ക മ​ല​യാ​ളി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​വു​മാ​ണ്.

സ്കോ​ട്ട്ല​ൻ​ഡി​ൽ നി​ന്നും നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട നി​ധി​ൻ ച​ന്ദ് സാ​മൂ​ഹ്യ​രം​ഗ​ത്തും ചാ​രി​റ്റി മേ​ഖ​ല​ക​ളി​ലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​ൻ​വെ​സ്റ്റ്മെ​ൻ​റ് ഗൈ​ഡ​ൻ​സ് ക​ണ്‍​സ​ൾ​ട്ട​ൻ​സി ആ​ൻ​ഡ് ഇ​വ​ൻ​റ് മാ​നേ​ജ്മെ​ൻ​റ്ബി​സി​ന​സ് ചെ​യ്യു​ന്ന നി​ധി​ൻ ച​ന്ദ് സ്കോ​ട്ടി​ഷ് നാ​ഷ​ണ​ൽ പാ​ർ​ട്ടി ലി​ൻ​ലി​ത്ഗോ ബ്രാ​ഞ്ചി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്മു​ഖ്യ നേ​തൃ​ത്വ​വും ന​ൽ​കു​ന്നു.

നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ​ൽ നി​ന്നും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട എ​സ്.​എ​സ്. ജ​യ​പ്ര​കാ​ശ് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ വി​ദ​ഗ്ധ സ​മി​തി ചെ​യ​ർ​മാ​നും നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ് കോ​ർ​ഡി​നേ​റ്റ​റു​മാ​ണ്.

നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ക​ലാ സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​മാ​യ ക​ർ​മ്മ​ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്.​എസ്. ജ​യ​പ്ര​കാ​ശ് അ​റി​യ​പ്പെ​ടു​ന്ന ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും എ​ഐ​സി ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മ​റ്റി അം​ഗ​വു​മാ​ണ്.

മൂ​ന്നാം ലോ​ക കേ​ര​ള​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യ നി​ര​വ​ധി തീ​രു​മാ​ന​ങ്ങ​ൾ​ച​ർ​ച്ച​ചെ​യ്തു ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വി​ഷ​മ​ത​ക​ളി​ലൂ​ടെ ക​ട​ന്നു പോ​യ ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളാ​ണ് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്നി​രി​ക്കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ്തെ​ളി​യി​ച്ചി​ട്ടു​ള്ള മ​ട​ങ്ങി​വ​ന്ന ആ​ളു​ക​ളെ കേ​ര​ള​ത്തി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ഗു​ണ​ക​ര​മാ​യ​രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി അ​വ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കേ​ണ്ട​തും അ​നി​വാ​ര്യ​മാ​ണ്.

വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ പ്ര​ത്യേ​കി​ച്ച് യു​കെ മ​ല​യാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​ക​ളി​ൽ​സ​ജീ​വ​മാ​യി കൊ​ണ്ടു​വ​രു​വാ​നും ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി പ​രി​ഹാ​രം കാ​ണു​വാ​നും പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്ന​താ​ണെ​ന്ന് യു​കെ​യി​ൽ നി​ന്നും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ സം​യു​ക്ത​മാ​യി അ​റി​യി​ച്ചു.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്