• Logo

Allied Publications

Americas
രാഗവിസ്മയ 2022 സംഗീത വിസ്മയത്തിന് തിരശീല വീണു
Share
ഹൂസ്റ്റണ്‍: 100 പേരെ ഒരു വേദിയിൽ അണിനിരത്തി ഹൂസ്റ്റണ്‍ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്ൾസ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ന്ധരാഗവിസ്മയ 2022ന്ധ എന്ന സംഗീത സിംഫണിയ്ക്ക് ഹൂസ്റ്റണ്‍ നിവാസികൾക്ക് പുത്തൻ അനുഭൂതി പകർന്ന് തിരശീല വീണു.

കോട്ടയം ഓർത്തഡോക്സ് തിയോളോജിക്കൽ സെമിനാരി അധ്യാപകനും സാമ (SAMA) യുടെ ഡയറക്ടറുമായിരിക്കുന്ന വന്ദ്യ ഡോ. എം.പി. ജോർജ് അച്ചന്‍റെ നേതൃത്വത്തിൽ നടത്തപ്പെട്ട സംഗീത സന്ധ്യയിൽ യുഎസ് ഫെഡറൽ ഗവണ്‍മെന്‍റ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ വന്ദ്യ ഫാ. അലക്സാണ്ടർ കുര്യൻ അനുഗ്രഹ സന്ദേശം നൽകി.

ഫോറ്റ്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ് ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു ആശംസകൾ അർപ്പിച്ചു. ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐസിഇസിഎച്ച്) പ്രസിഡന്‍റ് റവ. ഫാ. ഏബ്രഹാം സഖറിയ പ്രാരംഭ പ്രാർഥന നിർവഹിച്ചു.

വന്ദ്യ എം.പി. ജോർജ് അച്ചന്‍റെ നേതൃത്വത്തിൽ 33 പാശ്ചാത്യ സംഗീത സംഗീതോപകരണങ്ങളുടെ അകന്പടിയിൽ 100 പേരുടെ മ്യൂസിക് കണ്‍സെർട് (ഹൂസ്റ്റണ്‍ ഹാർമണി ക്വയർ), ഇന്ത്യൻ ക്ലാസിക്കൽ സംഗീത കച്ചേരി, എംജിഓസിഎസ്എം കുട്ടികളുടെ ക്രിസ്ത്യൻ ക്ലാസിക്കൽ ഡാൻസ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളിൽ 1000ൽ പരം സംഗീത പ്രേമികൾ പങ്കെടുത്തു. ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെ വൈദികരും വിശ്വാസികളും ഗായകസംഘത്തിൽ അണിനിരന്നത് വേറിട്ട കാഴ്ചയായിരുന്നു.

ജൂണ്‍ 3 ന് വെള്ളിയാഴ്ച വൈകുന്നേരം ആറിന് മിസോറി സിറ്റിയിലെ വിശാലമായ സെന്‍റ് ജോസഫ് ഹാളിലായിരുന്നു ഈ സംഗീത വിസ്മയം. ഈ സംഗീത വിസ്മയത്തിനു നേതൃത്വം നൽകിയ വന്ദ്യ ഫാ. ഡോ. എം.പി. ജോർജ് അച്ചനെയും പ്രധാന സ്പോണ്‍സർമാരെയും ചടങ്ങിൽ വച്ചു മെമെന്േ‍റാകൾ നൽകി ആദരിച്ചു.

കേരളത്തിൽ നിന്നും ആദ്യമായി രചിക്കപ്പെട്ട് ന്ധദി സോംഗ് ഓഫ് ആൻ ഇന്ത്യൻ കുക്കൂന്ധ (ഠവല ടീിഴ ീള മി കിറശമി ഈരസീീ) എന്ന തലക്കെട്ടിൽ രൂപം കൊണ്ട ഈ കോറൽ സിംഫണി ഒരു പാശ്ചാത്യ രാജ്യത്ത് അവതരിപ്പിച്ചു എന്നത് ഈ സംഗീത പരിപാടിയ്ക്ക് കൂടുതൽ പ്രാധാന്യവും നൽകുന്നു.

രെഞ്ചു രാജ്, സുരേഷ് രാമകൃഷ്ണൻ, വി.വി. ബാബുക്കുട്ടി, ഡോ.സൂസൻ ജോർജ് എന്നിവർ പരിപാടിയുടെ പ്രധാന സ്പോണ്‍സർമാരായിരുന്നു.

ഇടവകകയ്ക്കു ഒരു ചരിത്ര മുഹൂർത്തമായി രചിക്കപ്പെട്ട പരിപാടിക്ക് വേണ്ടി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും 50 ൽ പരം വോളന്‍റീയർമാരും ഉത്സാഹപൂർവം ആഴ്ചകൾ അധ്വാനിച്ചതിന്‍റെ ഫലം ഈ പരിപാടിയുടെ വൻ വിജയത്തിന് സാധ്യതകൾ തുറന്നുവെന്ന് വികാരി റവ. ഫാ. ഐസക്ക് ബി. പ്രകാശ് പറഞ്ഞു.

തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി സ്ഥാനാർഥി.
ന്യൂയോർക്ക്: ഫോമാ ദേശീയ ഉപദേശക കൗൺസിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് കെ. ഈപ്പൻ (സാബു) മത്സരിക്കുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു.
ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ.
ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടനം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യാതിഥി.
ഫിലഡൽഫിയ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഐഒസി (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്) പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാ