• Logo

Allied Publications

Americas
ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ലീ​ല മാ​രേ​ട്ടി​ന് ന്യൂ​യോ​ർ​ക്ക് റീ​ജ​ണി​ന്‍റെ ഉ​റ​ച്ച പി​ന്തു​ണ
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ലീ​ലാ മാ​രേ​ട്ടി​ന് പി​ന്തു​ണ​യു​മാ​യി ന്യൂ​യോ​ർ​ക്ക് റീ​ജ​ണി​നി​ലെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ശ​ക്ത​മാ​യി മു​ന്നോ​ട്ടു​വ​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ളാ കി​ച്ച​ണി​ൽ സം​ഘ​ടി​പ്പി​ച്ച മീ​റ്റ് &ഗ്രീ​റ്റ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത വി​വി​ധ അം​ഗ സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഒ​ന്ന​ട​ങ്കം ലീ​ല മാ​രേ​ട്ടി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ഫൊ​ക്കാ​ന​യി​ൽ അ​നേ​ക വ​ർ​ഷം വി​വി​ധ തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും ഉ​യ​ർ​ച്ച​യ്ക്കും മു​ത​ൽ​ക്കൂ​ട്ടാ​യ ലീ​ലാ മാ​രേ​ട്ട് എ​ന്തു​കൊ​ണ്ടും സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന​തി​ന് പ്രാ​പ്ത​യാ​ണെ​ന്നും യോ​ഗ്യ​യാ​ണെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഓ​രോ​രു​ത്ത​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലീ​ല മാ​രേ​ട്ടി​ന്‍റെ ഇ​ത​ര സം​ഘ​ട​ന​ക​ളി​ലും പ്ര​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും നേ​തൃ​പാ​ട​വ​വും ഫൊ​ക്കാ​ന​യു​ടെ മു​ന്പോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യി​രി​ക്കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. സം​ഘ​ട​ന​യെ അ​റി​യു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ സം​ഘ​ട​ന​യെ വ​ള​ർ​ത്താ​നും പു​ല​ർ​ത്താ​നും ക​ഴി​യൂ. സം​ഘ​ട​ന​യി​ൽ വി​വി​ധ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ലീ​ല​യ്ക്ക് ല​ഭി​ച്ചി​ട്ടു​ള്ള അ​നു​ഭ​വ സ​ന്പ​ത്ത് ഫൊ​ക്കാ​ന​യു​ടെ ഏ​കോ​പി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്ന് പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ന്യൂ​യോ​ർ​ക്കി​ലെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ഡി​സ്ട്രി​ക്ട് കൗ​ണ്‍​സി​ലി​ന്‍റെ 37 (ഡി.​സി37) റെ​ക്കോ​ർ​ഡിം​ഗ് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് ഇ​രു​പ​ത് വ​ർ​ഷ​ക്കാ​ലം സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ച ലീ​ലാ മാ​രേ​ട്ട് അ​മേ​രി​ക്ക​ൻ മു​ഖ്യ​ധാ​രാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും പ്രാ​വീ​ണ്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യ ലീ​ല​യെ സം​സ്ഥാ​ന​ത​ല ഒൗ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും സ്ഥി​ര​മാ​യി നി​ർ​ബ​ന്ധി​ക്കു​ന്ന​ത് യോ​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടു.

ഏ​റ്റെ​ടു​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ അ​ങ്ങേ​യ​റ്റം ആ​ത്മാ​ർ​ഥ​ത​യോ​ടെ ഏ​തു പ്ര​തി​സ​ന്ധി​ക​ളേ​യും അ​തി​ജീ​വി​ച്ച് നി​റ​വേ​റ്റു​ന്ന​തി​നു​ള്ള ലീ​ല​യു​ടെ അ​ർ​പ്പ​ണ​ബോ​ധം അ​തി​ത​ര​സാ​ധാ​ര​ണ​മാ​ണ്. ഫൊ​ക്കാ​ന​യ്ക്കു​വേ​ണ്ടി ഇ​ത്ര​യ​ധി​കം ക​ഷ്ട​പ്പെ​ടു​ക​യും പി​ൻ​മാ​റാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ലീ​ലാ മാ​രേ​ട്ടി​ന്‍റെ അ​ർ​ഹ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യി​രി​ക്കും അ​വ​രു​ടെ വി​ജ​യ​മെ​ന്ന് അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ങ്കി​ലും നി​ല​വി​ലെ മു​ൻ​നി​ര നേ​താ​ക്ക​ളൊ​ന്ന​ട​ങ്കം ലീ​ലാ മാ​രേ​ട്ടി​നെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന​ത് തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​ണ്.

ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ത​ന്‍റെ മു​ഴു​വ​ൻ സ​മ​യ​വും ഉൗ​ർ​ജ​വും സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വ​യ്ക്കു​മെ​ന്ന് ലീ​ലാ മാ​രേ​ട്ട് ഉ​റ​പ്പു ന​ൽ​കി.

തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി സ്ഥാനാർഥി.
ന്യൂയോർക്ക്: ഫോമാ ദേശീയ ഉപദേശക കൗൺസിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് കെ. ഈപ്പൻ (സാബു) മത്സരിക്കുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു.
ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ.
ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടനം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യാതിഥി.
ഫിലഡൽഫിയ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഐഒസി (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്) പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാ