• Logo

Allied Publications

Americas
ജോർജി വർഗീസ്, സജിമോൻ ആന്റണി, ജോയ് ഇട്ടൻ, ഡോ. രാമദാസ് പിള്ള ലോക കേരള സഭയിൽ
Share
ന്യൂയോർക്ക്: മൂന്നാം ലോക കേരള സഭയിലേക്ക് ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ്, സെക്രട്ടറി ഡോ. സജിമോൻ ആന്റണി, ഫൊക്കാന നേതാവ് ജോയ് ഇട്ടൻ, ശാസ്ത്രജ്ഞനായ ഡോ. രാമദാസ് പിള്ള എന്നിവരും ഉൾപ്പെടുന്നു. ഇവരുൾപ്പടെ 17 പേരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണയും 17 പേരായിരുന്നു.

മറ്റുള്ളവർ ഇവരാണ്: ഡോ എം അനിരുദ്ധൻ; ആനി ജോൺ ലിബു; അനുപമ വെങ്കിട്ടേഷ്; അനിയൻ ജോർജ്; റോയ് മുളകുന്നം; ജോർജ് കാക്കനാട്; യു എ നസീർ; ഷിബു പിള്ള, ടെന്നസി; ലിഷാർ ടിപി, വാഷിംഗ്ടൺ; വർക്കി എബ്രഹാം; പോൾ കറുകപ്പള്ളി; ഡോ. പുളിക്കൽ അജയൻ, ടെക്‌സസ്; അഭിഷേക് സുരേഷ്, മെരിലാൻഡ്

മികച്ച കർമ്മപരിപാടികളുമായി മുന്നേറുന്ന ഫൊക്കാനയെ ഊർജസ്വലതയോടെ നയിക്കുന്ന നേതാക്കളാണ് പ്രസിഡന്‍റ് ജോർജി വർഗീസും സെക്രട്ടറി സജിമോൻ ആന്റണിയും. സ്വാർത്ഥതാല്പര്യങ്ങളോ പബ്ലിസിറ്റി മോഹമോ ഇല്ലാതെ നിശബ്ദമായ ഇരുവരുടെയും പ്രവർത്തനം ഇതിനകം ഏറെ പ്രശംസ നേടി

ഫൊക്കാന അസ്സോസിയേറ്റ് ട്രഷറർ, ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ, ട്രസ്റ്റിബോർഡ് ചെയർമാൻ, ഫൊക്കാനാ ഇലക്ഷൻ കമ്മീഷൻ ചെയർമാൻ, കേരളാ കൺവൻഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഇൻഡ്യാ പ്രസ്സ് ക്ലബ് ഫ്ലോറിഡാ ചാപ്റ്റർ സെക്രട്ടറി, മാർത്തോമാ ഡയോസിഷ്യൻ കൗൺസിൽ മെംബർ തുടങ്ങി നിരവധി പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

എത്ര സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും സൗമ്യതയോടെയും നയതന്ത്രമികവോടെയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന സജിമോൻ ഫൊക്കാന ഭവന പദ്ധതിയുടെ ചെയര്‍ ആയിരുന്നു. പദ്ധതിക്ക് കേരളത്തിലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് 50ല്‍പ്പരം വീടുകള്‍ വച്ചു നല്‍കാനായി.

2005ല്‍ ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറിലുള്ള നോവാര്‍ട്ടീസ് ഇന്റര്‍നാഷ്ണല്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ ഗ്ലോബര്‍ ലീഡര്‍ ആയി എത്തിയ സജിമോന്‍ ഒന്നര വര്‍ഷത്തോളം ആ പദവി വഹിച്ചശേഷം കുടുംബത്തോടൊപ്പം അമേരിക്കയില്‍ കുടിയേറുകയായിരുന്നു. പിന്നീട്. ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്റ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലും മികവ് തെളിയിച്ച സജിമോന്‍ ഇപ്പോള്‍ കണ്‍സ്ട്രഷന്‍ മേഖലയിലും മുന്നേറുന്നു. എം.എസ്.ബി. ബില്‍ഡേഴ്സ് എന്ന കണ്‍ട്രഷന്‍ സ്ഥാപനത്തിന്റെ ഉടമ കൂടിയായ അദ്ദേഹം കൈവച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ചു എന്നത് ശ്രദ്ധേയമാണ്

നിർമാണ മേഖലയിലും ചുവടുറപ്പിച്ച സജിമോന്‍ ഇതിനകം പള്ളികള്‍, കോണ്‍വെന്റുകള്‍ തുടങ്ങി കൊമേര്‍ഷ്യല്‍ നിര്‍മാണ രംഗത്തേക്കും കടന്നു കഴിഞ്ഞു. മാം ആൻഡ് ഡാഡ് കെയർ എന്ന ഹോം ഹെൽത്ത് കെയർ ആണ് പുതിയ സംരംഭം.

20082009 കാലഘട്ടത്തിൽ കെ എച് എൻ എ പ്രെസിഡന്റായി സേവനമനുഷ്ടിച്ചിട്ടുള്ള ഡോ രാംദാസ് പിള്ള 2009ലെ ലോസ് ആഞ്ചെലസ് കൺവെൻഷൻ സാരഥി ആയിരുന്നു. സതേൺ കാലിഫോർണിയ ആസ്ഥാനമായുള്ള ന്യൂഫോട്ടോൺ ടെക്നോളജിസ്, കേരളത്തിൽ ടെക്നോ പാർക്കിൽ പ്രവർത്തിക്കുന്ന വിൻവിഷ് ടെക്‌നോളജീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അദ്ദേഹം. അമേരിക്കയിലെ പ്രതിരോധബഹിരാകാശ രംഗത്തു പ്രമുഖമായ സേവനങ്ങൾ നല്കിപ്പോരുന്ന സ്ഥാപനമാണ് വിൻവിഷ് ടെക്‌നോളജീസ്. ഡൽഹി ഐ ഐ ടി യിൽ നിന്നും എംടെക് നേടിയിട്ടുള്ള രാംദാസ് പിളള സതേൺ കാലിഫോർണിയ യൂണിവേസിറ്റിയിൽനിന്നും പിഎച്ച്ഡിയും കരസ്ഥമാക്കി .

കാലിഫോര്‍ണിയയിലെ സാന്റിയാഗോ സ്വദേശിയായ ഡോ.രാംദാസ് ഒപ്റ്റിക്കല്‍ ഫൈബര്‍ മേഖലയില്‍ നടത്തിയ അതിനൂതനമായ കണ്ടുപിടുത്തങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച വ്യവസായ സംരംഭങ്ങളും അസൂയാവഹമായ പ്രശസ്തിയിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ഓപ്റ്റിക്കല്‍ ഫൈബര്‍ ടെക്നോളജിയില്‍ ഡോ. രാംദാസ് നടത്തിയ ഗവേഷണങ്ങളുടെ അനന്തരഫലമായി ലോകം മുഴുവന്‍ ശ്രദ്ധപിടിച്ചു പറ്റിയ ലേസര്‍ പ്രകാശതരംഗങ്ങളുടെ വിവരവിനിമയ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പേറ്റന്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഒട്ടേറെ അവാർഡുകളും നേടി.

ഫൊക്കാനയുടെ കമ്മിറ്റി മെംബറും മുൻ എക്സി. വൈസ് പ്രസിഡണ്ടും ട്രഷററും അമേരിക്കയിലെ സാമൂഹ്യ സംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവും അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തകനുമാണ് ജോയി ഇട്ടൻ. ആദ്യമായാണ് ലോക് കേരളം സഭയിലെത്തുന്നത്

അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയ് ഇട്ടന്‍ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ രണ്ട് തവണ പ്രസിഡന്റ്, ഫൊക്കാനാ കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്റർ , കമ്മറ്റി മെമ്പർ, തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് .

യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെമ്പർ , യോങ്കേഴ്‌സ്‌ സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ മാനേജിംഗ്‌ കമ്മിറ്റി അംഗം, കോലഞ്ചേരി മെഡിക്കൽ കോളേജിന്റെ മാനേജിങ് കമ്മിറ്റി മെംബർ, കൂത്താട്ടുകുളം ബസേലിയോസ്‌ എന്‍ജിനീയറിംഗ്‌ കോളജ്‌ ഡയറക്‌ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയും നിര്‍ദ്ധനരായ യുവതികളുടെ വിവാഹ ചിലവുകള്‍ വഹിക്കുകയാണ് ചെയ്തു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.