• Logo

Allied Publications

Americas
ഫൊക്കാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ജയം ഉറപ്പാക്കി ഡോ. ബാബു സ്റ്റീഫൻ
Share
ഷിക്കാഗോ : ഫൊക്കാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ബാബു സ്റ്റീഫന്‍റെ ജയസാധ്യത വർധിച്ചു വരുന്നു. ഫൊക്കാനയിലെ എല്ലാ അംഗസംഘടനയിലെയും ഡെലിഗേറ്റുമാരെ നേരിൽ കണ്ട് പിന്തുണ തേടിയ ഡോ. ബാബു സ്റ്റീഫന് അഭൂതപൂർവമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിക്കാഗോയിൽ നടന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ ചിക്കാഗോയിലെ ആറു സംഘടനകളിലെ പ്രതിനിധികളും ഉന്നത നേതാക്കന്മാരും പങ്കെടുത്തു അദ്ദേഹത്തിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചു.

ഫൊക്കാനയിൽ വ്യക്തി താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി ആരും പ്രസിഡന്‍റ് ആകേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട ഷിക്കാഗോയിലെ വിവിധ സംഘടനകളിലെ നേതാക്കൾ, ജോർജി വർഗീസ് സജിമോൻ ആന്‍റണി എന്നിവരുടെ നേതൃത്വത്തിൽ ഫൊക്കാന ഇപ്പോൾ കൈവരിച്ചിരിക്കുന്ന നേട്ടം തുടർന്നുകൊണ്ടുപോകാൻ ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിനു മാത്രമേ കഴിയുകയുള്ളൂവെന്നും അതിനാൽ അദ്ദേഹത്തിന്റെ വിജയം സുനിശ്ചിതമാക്കാൻ ചിക്കാഗോയിലെ എല്ലാ അംഗ സംഘടനകളിലെയും പ്രതിനിധികളുടെ ഉറച്ച പിന്തുണയുണ്ടാകുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു.

ഡോ. ബാബു സ്റ്റീഫനു പുറമെ ട്രഷറർ സ്ഥാനാർത്ഥി ബിജു ജോൺ കൊട്ടരക്കരയും ചിക്കാഗോയിൽ നിന്നുള്ള സ്ഥാനാർത്ഥികളായ ജോർജ് പണിക്കർ ( അഡിഷണൽ അസോസിയേറ്റ് ട്രഷറർ) ഡോ. ബ്രിജിത്ത് ജോർജ് ( വിമൻസ് ഫോറം ചെയർ പേഴ്സൺ), ടോമി അമ്പേനാട്ട് (ട്രസ്റ്റി ബോർഡ് മെമ്പർ) എന്നിവരും മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ ചിക്കാഗോയിലേ അംഗസംഘടനാ നേതാക്കളെയും ഡെലിഗേറ്റുമാരെയും അഭിസംബോധന ചെയ്തു.

ഷിക്കാഗോ മലയാളി അസോസിയേഷൻ (സി.എം.എ ) ജോഷി വള്ളിക്കുളം, സെക്രെട്ടറി ലീല ജോസഫ്, ഇല്ലിനോയി മലയാളി അസോസിയേഷൻ (ഐ.എം.എ ) പ്രസിഡണ്ട് ഷിബു കുളങ്ങര, സെക്രെട്ടറി സുനിന ചാക്കോ, മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോൺ പട്ടാപതി, മുൻ പ്രസിഡണ്ട് പോൾസൺ കുളങ്ങര , കേരള അസോസിയേഷൻ പ്രസിഡണ്ട് ആന്റോ കവലക്കൽ, കേരളൈറ്റ് അസോസിയേഷൻ മുൻ പ്രസിഡണ്ട് ബിജി എടാട്ട്, യുണൈറ്റഡ് മലയാളി അസോസിഷൻ പ്രസിഡണ്ട് സൈമൺ പള്ളിക്കത്തോട്ടിൽ, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു കുളങ്ങര, നാഷണൽ കമ്മിറ്റി അംഗങ്ങളായ സതീശൻ നായർ, ജോർജ് പണിക്കർ, അഖിൽ മോഹൻ (യൂത്ത്), ഫൊക്കാന ടെക്നിക്കൽ കമ്മിറ്റി കോർഡിനേറ്ററും മുൻ അഡിഷണൽ അസോസിയേറ്റ് ട്രഷററുമായ പ്രവീൺ തോമസ്, മുൻ നാഷണൽ കമ്മിറ്റി അംഗങ്ങളായ ഷാനി, ഷൈബു കിഴക്കേക്കുറ്റ് തുടങ്ങിയ ആറ് അസോസിയഷനുകളിലെ ഭാരവാഹികളും ഡെലിഗേറ്റുമാരുമാണ് ഡോ ബാബു സ്റ്റീഫന് പിന്തുണ പ്രഖ്യാപിച്ചത്.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​