• Logo

Allied Publications

Americas
ചോ​ക്ക്റ്റൗ വി​ഭാ​ഗ​ക്കാ​രു​ടെ ഇ​ട​യി​ലു​ള്ള മാ​ർ​ത്തോ​മ സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​നം 20 വ​ർ​ഷം പി​ന്നി​ട്ടു
Share
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​റ്റി​വ് അ​മേ​രി​ക്ക​ൻ മി​ഷ​ന്‍റെ ചു​മ​ത​ല​യി​ൽ ഒ​ക്ല​ഹോ​മ സം​സ്ഥാ​ന​ത്തു​ള്ള ആ​ദി​മ​വാ​സി​ക​ളാ​യ ചോ​ക്ക്റ്റൗ വി​ഭാ​ഗ​ക്കാ​രു​ടെ ഇ​ട​യി​ലു​ള്ള മി​ഷ​ൻ പ്ര​വ​ർ​ത്ത​നം 20 വ​ർ​ഷം പി​ന്നി​ട്ടു.

2002ൽ ​ഒ​ക്ല​ഹോ​മ​യി​ലെ തെ​ക്ക് കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്ത് വ​സി​ക്കു​ന്ന​താ​യ ആ​ദി​മ​വാ​സി​ക​ളാ​യ ചോ​ക്ക്റ്റൗ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന യു​ണൈ​റ്റ​ഡ് പ്രെ​സ്ബൈ​റ്റി​രി​യ​ൻ സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച് സ​ഭ​യു​ടെ കി​ഴി​ലു​ള്ള മൂ​ന്ന് ഇ​ട​വ​ക​ളി​ലാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ക്കം കു​റി​ച്ച​ത്. റ​വ. ജീ​ൻ ഹോ​ൾ​സ് വി​ൽ​സ​ണ്‍ ആ​ണ് തു​ട​ക്ക​ത്തി​ൽ വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​ത്.

കം​ബ​ർ​ലാ​ൻ​ഡ് പ്രെ​സ്ബി​റ്റി​രി​യ​ൻ സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​പ്പോ​ൾ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ചോ​ക്ക്റ്റൗ വി​ഭാ​ഗ​ത്തി​ലു​ള്ള റ​വ. റാ​ണ്ടി ജേ​ക്ക​ബ് ആ​യി​രു​ന്നു ഈ ​പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​ത്. 2017ൽ ​ഒ​രു വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടു. തു​ട​ർ​ന്ന് സ​ഹ​ധ​ർ​മ്മി​ണി ബെ​റ്റി ജേ​ക്ക​ബ് (കോ​ർ​ഡി​നേ​റ്റ​ർ, കം​ബ​ർ​ലാ​ൻ​ഡ് പ്രെ​സ്ബി​റ്റി​രി​യ​ൻ സ​ഭ) ആ​ണ് സ​ഹാ​യ​ങ്ങ​ൾ ഇ​പ്പോ​ൾ ന​ൽ​കു​ന്ന​ത്. ഈ ​സ​ഭ​യു​ടെ 8 ഇ​ട​വ​ക​ളെ കേ​ന്ദ്രി​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും മാ​ർ​ത്തോ​മ സ​ഭ ഇ​വി​ടെ ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ദ്രാ​സ​ന മി​ഷ​ൻ ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള നേ​റ്റി​വ് അ​മേ​രി​ക്ക​ൻ മി​ഷ​ൻ ആ​ണ് ഈ ​പ്ര​ദേ​ശ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ലീ​ഡ​ർ​ഷി​പ്പ് കോ​ണ്‍​ഫ​റ​ൻ​സ്, വി​ബി​സ്, പ​ഠ​ന സ​ഹാ​യ​ത്തി​നു​ള്ള സ്കോ​ള​ർ​ഷി​പ്പ്, ആ​രോ​ഗ്യ, മാ​ന​സി​ക ബോ​ധ​വ​ൽ​ക്ക​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.


ജൂ​ണ്‍ 6, 7, 8 തീ​യ​തി​ക​ളി​ൽ ഒ​ക്ല​ഹോ​മ​യി​ലെ ഇ​സ്രാ​യേ​ൽ ഫോ​ൾ​സം ക്യാ​ന്പ് സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ട്ട വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ 20 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ്നേ​ഹോ​പ​കാ​ര​മാ​യി ഒ​രു ഫ​ല​കം ന​ൽ​കി മാ​ർ​ത്തോ​മ സ​ഭ​യെ കം​ബ​ർ​ലാ​ൻ​ഡ് പ്രെ​സ്ബി​റ്റി​രി​യ​ൻ സ​ഭ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ ചോ​ക്ക​റ്റൗ ക്രി​സ്ത്യ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​ൻ ബു​റീ​സ് മു​ഖ്യാ​ഥി​തി​യി​രു​ന്നു. മാ​ർ​ത്തോ​മ്മ സ​ഭ​യെ പ്ര​തി​നി​ധി​ക​രി​ച്ച് മി​ഷ​ൻ ക​ണ്‍​വീ​ന​ർ റ​വ.​ക്രി​സ്റ്റ​ഫ​ർ ഫി​ൽ ഡാ​നി​യേ​ലും, ജോ​ർ​ജ് മാ​ത്യു​വും ഫ​ല​കം ഏ​റ്റു​വാ​ങ്ങി. റ​വ.​തോ​മ​സ് മാ​ത്യു (ക​രോ​ൾ​ട്ട​ൻ), റ​വ.​വൈ.​അ​ല​ക്സ് (ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച്), റ​വ. ഷൈ​ജു സി.​ജോ​യ് (മെ​സ്കി​റ്റ്), റ​വ.​ജോ​ണ്‍ കു​ഞ്ഞ​പ്പി (ഒ​ക്ല​ഹോ​മ), റ​വ.​ജോ​ബീ ജോ​ണ്‍(​പ്ലേ​നോ) എ​ന്നീ വൈ​ദീ​ക​രും അ​ത്മാ​യ നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

9 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഈ ​പ്ര​ദേ​ശ​ത്ത് മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ൾ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​യ പാ​ട്രി​ക്കി​നെ ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു.

ബി​ഷ​പ് ഡോ. ​മാ​ർ ഫി​ല​ക്സി​നോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​വ. ജോ​ർ​ജ് അ​ബ്ര​ഹാം ക​ല്ലൂ​പ്പാ​റ (ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി), ജോ​ർ​ജ് പി.​ബാ​ബു (ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ർ), റ​വ. ക്രി​സ്റ്റ​ഫ​ർ ഫി​ൽ ഡാ​നി​യേ​ൽ (ക​ണ്‍​വീ​ന​ർ), റ​വ. തോ​മ​സ് മാ​ത്യു പി, ​റ​വ.​അ​ല​ക്സ് കോ​ല​ത്ത്, നി​ർ​മ്മ​ല എ​ബ്ര​ഹാം, ജി​ബി​ൻ മാ​ത്യു, ഷീ​ബ കു​രു​വി​ള, ജൂ​ലി​യാ​ന ചെ​റി​യാ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​രു ക​മ്മ​റ്റി​യാ​ണ് ഭ​ദ്രാ​സ​ന നേ​റ്റി​വ് അ​മേ​രി​ക്ക​ൻ മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ