• Logo

Allied Publications

Americas
ജെ​യിം​സ് കൂ​ട​ൽ ലോ​ക കേ​ര​ള​സ​ഭ​യി​ലേ​ക്ക്
Share
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് (ഒ​ഐ​സി​സി) യു​എ​സ്എ ചെ​യ​ർ​മാ​നും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ ട്ര​ഷ​റ​റു​മാ​യ ജെ​യിം​സ് കൂ​ട​ൽ മൂ​ന്നാ​മ​ത് ലോ​ക കേ​ര​ള​സ​ഭ​യി​ലെ അം​ഗ​മാ​കും. ജൂ​ണ്‍ 16, 17, 18 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് സ​ഭ ചേ​രു​ന്ന​ത്.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം നൂ​റ്റി​എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളാ​ണ് സ​ഭ​യി​ലെ അം​ഗ​ങ്ങ​ൾ. മ​ല​യാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ളു​ടെ ആ​ഗോ​ള​കൂ​ട്ടാ​യ്മ​യും അ​തി​ലൂ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ച​ർ​ച്ച​ക​ളു​മാ​ണ് ലോ​ക കേ​ര​ള​സ​ഭ ല​ക്ഷ്യ​വ​യ്ക്കു​ന്ന​ത്.

1994 മു​ത​ൽ ബ​ഹ്റ​നി​ലും 2015 മു​ത​ൽ യു​എ​സ്എ​യി​ലു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സേ​വ​നം ന​ട​ത്തി വ​രു​ന്ന വ്യ​ക്തി​ത്വ​മാ​ണ് ജെ​യിം​സ് കൂ​ട​ലി​ന്േ‍​റ​ത്. പൊ​തു​പ്ര​വ​ർ​ത്ത​നം, ജീ​വ​കാ​രു​ണ്യം, മാ​ധ്യ​മം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന എം​എ​സ്ജെ ബി​സി​ന​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ, ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് (അ​മേ​രി​ക്ക) ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

അ​ഖി​ല കേ​ര​ള ബാ​ല​ജ​ന​സ​ഖ്യ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യി. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ്, ബെ​ഹ്റി​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ടി​ന്‍റെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം, ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ, ബ​ഹ്റി​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, ജ​യ്ഹി​ന്ദ് ചാ​ന​ൽ ബ​ഹ്റി​ൻ ബ്യൂ​റോ ചീ​ഫ്, നോ​ർ​ക്ക അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം, കോ​ണ്‍​ഗ്ര​സ് ക​ല​ഞ്ഞൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, അ​ടൂ​ർ താ​ലൂ​ക്ക് റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ തു​ട​ങ്ങി സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. ’പ​റ​യാ​നു​ള്ള​ത് ’ എ​ന്ന പു​സ്ത​കം ര​ചി​ച്ചി​ട്ടു​ണ്ട്.

പ്ര​വാ​സി സ​മൂ​ഹം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​തി​സ​ന്ധി​ക​ളും ലോ​ക കേ​ര​ള​സ​ഭ​യി​ൽ ഉ​യ​ർ​ത്തി​കാ​ട്ടു​മെ​ന്നും പ്ര​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​മെ​ന്നും ജെ​യിം​സ് കൂ​ട​ൽ പ​റ​ഞ്ഞു

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നു​മാ​യി സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ ഫ​ല​മാ​യി ലോ​ക കേ​ര​ള​സ​ഭ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തു​മെ​ന്ന ഉ​റ​പ്പിന്മേലാ​ണ് കോ​ണ്‍​ഗ്ര​സ് യു​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ വീ​ണ്ടും ലോ​ക കേ​ര​ള സ​ഭ​യു​മാ​യി സ​ഹ​ക​രി​ക്കു​വാ​ൻ നേ​തൃ​ത​ല​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.

യു​വാ​വ​ക്ക​ളെ പ്ര​ണ​യി​ച്ച​തി​ന് പെ​ണ്‍​മ​ക്ക​ളെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് കു​റ്റ​ക്കാ​ര​നെ​ന്നു ജൂ​റി.
ഡാ​ള​സ്: അ​ന്യ​മ​ത​സ്ഥ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ൽ ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ കാ​റി​ന​ക​ത്തു​വ​ച്ച് വെ​ടി​വ​ച്ചു കൊ​ല​പ്പെ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഗാ തി​രു​വാ​തി​ര സെ​പ്റ്റം​ബ​ർ 10ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ​സ​ദ്യ​യോ​ടെ ഓ​ണാ​ഘേ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രാ​യി തോ​മ​സ് മാ​ത്യു​വി​നെ​യും ഷൈ​നി തോ​മ​സി​നെ​യും പ്ര​സി​ഡ​ന്‍റ്
ഒ​ഐ​സി​സി യു​എ​സ്എ "ആ​സാ​ദി കി ​ഗൗ​ര​വ്' ഓ​ഗ​സ്റ്റ് 15ന്.
ഹൂ​സ്റ്റ​ണ്‍: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി യൂ​എ​സ്എ) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്
മാ​ന​സി​കാ​രോ​ഗ്യം എ​ങ്ങ​നെ നി​ല​നി​ർ​ത്താം​' ഫൊ​ക്കാ​ന സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ വ​ൻ​വി​ജ​യ​മാ​യി.
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ബി ​പോ​സി​റ്റീ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ ജൂലൈ 24 സം​ഘ​ടി​പ്പി​ച