• Logo

Allied Publications

Americas
സുപ്രീം കോടതി ജഡ്ജിമാർക്കു കൂടുതൽ സംരക്ഷണം; ബിൽ അടുത്ത ആഴ്ചയെന്നു നാൻസി പെലോസി
Share
വാഷിങ്ടൻ ഡിസി ∙ ഗർഭഛിദ്ര നിരോധന ബില്ലിൽ അവസാന തീരുമാനം ഉണ്ടാകാനിരിക്കെ സുപ്രീംകോടതി ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കും കൂടുതൽ സംരക്ഷണം നൽകുന്നതിനാവശ്യമായ ബിൽ അടുത്ത ആഴ്ച യുഎസ് ഹൗസ് പരിഗണിക്കുമെന്നു സ്പീക്കർ നാ‍ൻസി പെലോസി അറിയിച്ചു.

മേരിലാന്റിലുള്ള സുപ്രീം കോടതി ജഡ്ജി ബ്രട്ട് കവനോയുടെ വസതിക്കു സമീപം കൈത്തോക്കും കത്തിയുമായി ഒരാളെ പിടികൂടിയ സാഹചര്യത്തിലാണു സുരക്ഷ വർധിപ്പിക്കുന്നതിനെ കുറിച്ച് യുഎസ് ഹൗസ് ചർച്ച ചെയ്യുക എന്നും സ്പീക്കർ കൂട്ടിച്ചേർത്തു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതി കലിഫോർണിയയിൽ നിന്ന് ഇത്രയും ദൂരം സഞ്ചരിച്ച് ഇവിടെ എത്തിയത് സുപ്രീം കോടതി ജഡ്ജിയെ മാത്രം ലക്ഷ്യം വച്ചാണെന്ന് അന്വേഷണോദ്യോഗസ്ഥരോടു ഇയാൾ സമ്മതിച്ചിരുന്നു.

കഴിഞ്ഞ മേയിൽ ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് യുഎസ് സെനറ്റിൽ ഐക്യകണ്ഠേനെ നിയമം പാസ്സാക്കിയിരുന്നുവെങ്കിലും യുഎസ് ഹൗസ് അതിനു തടയിടുകയായിരുന്നു. ഇതിനു നേതൃത്വം നൽകിയതു ഡമോക്രാറ്റിക് പാർട്ടി തന്നെയാണ്. ഇതിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി പ്രതിഷേധിക്കുകയും യുഎസ് ഹൗസിൽ ബിൽ വോട്ടിനിടാത്തതിൽ റാലി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ബില്ലിനു കൂടുതൽ വ്യക്തത ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി ഡമോക്രാറ്റുകൾ വിഷയം വോട്ടിനിടാൻ വിസമ്മതിച്ചു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​