• Logo

Allied Publications

Americas
സഞ്ചാരസാഹിത്യകാരൻ എം.സി.ചാക്കോ മണ്ണാർക്കാട്ടിൽ അനുസ്മരണവും, അനുശോചനവും നടത്തി
Share
ഹ്യൂസ്റ്റൺ: കേരള ലിറ്റററി ഫോറം യുഎസ്എ യുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി.ചാക്കോ, മണ്ണാർക്കാട്ടിൽ അനുസ്മരണവും, അനുശോചന യോഗവും വെർച്ച്വൽ, സും, പ്ലാറ്റ്ഫോമിൽ ജൂൺ 5 ഞായറാഴ്ച വൈകുന്നേരം എട്ടിനു സംഘടിപ്പിച്ചു.

ലോകത്തെമ്പാടും, തലങ്ങും വിലങ്ങും നിരവധി യാത്രകൾ നടത്തി, അനുഭവങ്ങളും വിസ്മയകാഴ്ചകളുമായി അനവധി യാത്രാവിവരണങ്ങളും ഗ്രന്ഥങ്ങളും രചിച്ചു വായനക്കാരുടെയും അനുവാചകരുടെയും മനസ്സിൽ ലബ്ധപ്രതിഷ്ഠ നേടിയ ചാക്കോ മണ്ണാർക്കാട്, എന്ന സഞ്ചാരസാഹിത്യ പ്രതിഭയുടെ, ജീവിതവും, യാത്രയും കൃതികളെയും സഞ്ചാര പഥങ്ങളേയും ആധാരമാക്കി പങ്കെടുത്ത സാഹിത്യകാരന്മാരും സാഹിത്യകാരികളും സുഹൃത്തുക്കളും വായനക്കാരും സംസാരിച്ചു. ചാക്കോ മണ്ണാർക്കാട് സഞ്ചാര സാഹിത്യ കൃതികളുടെ വെളിച്ചത്തിൽ സഞ്ചാര സാഹിത്യ ശാഖയെ കുറിച്ച് സമയോചിതമായി അവലോകനം ചെയ്തു.

ഈ അനുസ്മരണ യോഗത്തിൽ ചാക്കോയുടെ മക്കളും മറ്റു ബന്ധുക്കളും അനുഭവങ്ങൾ പങ്കുവച്ചു.. ചാക്കോ സാറിൻറെ ധർമ്മപത്നി അന്നമ്മ ടീച്ചറും, മക്കളും കുടുംബാംഗങ്ങളുമായ ബിനു ജോസഫ്, ടോമി പീടികയിൽ, ബിനോയ് ചാക്കോ, ബീന പടവത്തിയിൽ, ബിന്ദു ജോയ്, സജു ജോയ്, ബിനു ചാക്കോ സണ്ണി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം ജില്ലയിൽ നീണ്ടൂർ മണ്ണാർക്കാട്ടിൽ പോത്തൻ ചാക്കോയുടെയും മറിയാമ്മയുടെയും അഞ്ചു മക്കളിൽ നാലാമനായി അദ്ദേഹം ജനിച്ചു. കേരളത്തിൽ പൊതുമരാമത്ത് വകുപ്പിൽ വർക്ക് സൂപ്രണ്ടായി അദ്ദേഹം കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ട്. 1989 ഇൽ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി. ന്യൂയോർക്കിലെ യോങ്കേഴ്സിൽ ആയിരുന്നു താമസം. അവിടത്തെ 10 വർഷത്തെ ജോലിക്ക് ശേഷം അദ്ദേഹം റിട്ടയർ ചെയ്തു..പിന്നീടങ്ങോട്ട് ലോകത്തിലെ വിവിധ ദേശങ്ങളിലേക്ക് തൻറെ സഞ്ചാരം ആരംഭിച്ചു. അദ്ദേഹത്തിൻറെ സഞ്ചാര അനുഭവങ്ങൾ, പോയ രാജ്യങ്ങളിലെ, നഗരങ്ങളിലെ ഗ്രാമങ്ങളിലെ ലഘുവായ ചരിത്രവും കൗതുക കാഴ്ചകളും അദ്ദേഹത്തിൻറെ സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളിൽ നിറഞ്ഞുനിന്നു.

ജോർജ്ജ് മണ്ണിക്കരോട്ട്, ജോൺ മാത്യു, ജോൺ ഇളമത, എ. സി. ജോർജ്, ഷീല ചെറു, സജി കരിമ്പന്നൂർ, തോമസ് ഒലിയാൻകുന്നേൽ, സാം നിലം പള്ളി, പ്രൊഫസർ മാത്യു പ്രാലേൽ, ജോയി ലൂക്കോസ്, തോമസ് വർക്കി, സണ്ണി ജോസഫ്, ഐ. ടി.. ഗോബാലകൃഷ്ണപിള്ള, കുഞ്ഞമ്മ മാത്യു, രത്നമ്മ നായർ, മേഴ്സി ജോർജ്, മേരിപോൾ തുടങ്ങിയ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സംഘടനാ നേതാക്കളും വായനക്കാരും ആയ ഒട്ടേറെ പേർ അനുശോചന യോഗത്തിൽ പങ്കെടുത്തു പരേതന് ആദരാജ്ഞലികൾ അർപ്പിച്ചു. കേരള ലിറ്റററി ഫോറം പ്രവർത്തകനായ എ സി ജോർജ് മോഡറേറ്ററായി പ്രവർത്തിച്ചു.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.