• Logo

Allied Publications

Europe
ബോ​റി​സ് ജോ​ണ്‍​സ​ണ്‍ അ​വി​ശ്വാ​സം അ​തി​ജീ​വി​ച്ചു
Share
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റീ​സ് ജോ​ണ്‍​സ​ണ്‍ സ്വ​ന്തം പാ​ർ​ട്ടി​യി​ലെ അ​വി​ശ്വാ​സ വോ​ട്ടി​നെ അ​തി​ജീ​വി​ച്ചു. കൊ​റോ​ണ ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യി പാ​ർ​ട്ടി​ക​ൾ ആ​ഘോ​ഷി​ച്ച​തി​നെ തു​ട​ർ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് സ്വ​ന്തം പാ​ർ​ട്ടി​യി​ൽ നി​ന്നു​ത​ന്നെ വ​ലി​യ സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി​രു​ന്നു.​ഇ​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് അ​വി​ശ്വാ​സം നേ​രി​ടേ​ണ്ടി വ​ന്ന​ത്.

അ​വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ ടോ​റി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും വോ​ട്ട് ചെ​യ്തു. ജോ​ണ്‍​സ​ണ് പാ​ർ​ട്ടി നേ​താ​വും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി തു​ട​രാം. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 211 ടോ​റി എം​പി​മാ​ർ ജോ​ണ്‍​സ​ണ് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു, 148 പേ​ർ എ​തി​രെ​യും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. ആ​കെ​യു​ള്ള​ത് 359 അം​ഗ​ങ്ങ​ളാ​ണ്. ബോ​റി​സി​നെ പു​റ​ത്താ​ക്കാ​ൻ 180 വോ​ട്ടു​ക​ൾ ആ​വ​ശ്യ​മാ​യി​രു​ന്നു.

ല​ണ്ട​നി​ലെ ഡൗ​ണിം​ഗ് സ്ട്രീ​റ്റി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ അ​മി​ത​മാ​യ പാ​ർ​ട്ടി​ക​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത് ശൈ​ത്യ​കാ​ല​ത്ത് ക്ര​മേ​ണ വെ​ളി​ച്ച​ത്തു​വ​ന്ന​തു മു​ത​ൽ ക​ണ്‍​സ​ർ​വേ​റ്റീ​വ് ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി. ഇ​തോ​ടൊ​പ്പം ബാ​ക്കി​യു​ള്ള ബ്രി​ട്ടീ​ഷ് ജ​ന​ത നീ​ണ്ട കൊ​റോ​ണ ലോ​ക്ക് ഡൗ​ണി​ലു​മാ​യി​രു​ന്നു. പാ​ർ​ട്ടി ഭ്രാ​ന്ത​നാ​യ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​രു പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന് പി​ഴ വ​രെ ന​ൽ​കേ​ണ്ടി വ​ന്നു. സ്വ​ന്തം നി​യ​മം ലം​ഘി​ച്ചു​വെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി. ഇ​തി​ന് ജോ​ണ്‍​സ​ണ്‍ ആ​വ​ർ​ത്തി​ച്ച് ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും എ​ല്ലാ​യ്പ്പോ​ഴും രാ​ജി​വ​യ്ക്കാ​ൻ വി​സ​മ്മ​തി​ച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.