• Logo

Allied Publications

Middle East & Gulf
എ​ഫ്എ​ഫ്സി​യു​ടെ യു​എ​ഇ​യി​ലെ ആ​ദ്യ​ത്തെ സം​രം​ഭം മു​സ​ഫ ഷാ​ബി​യ​യി​ൽ ആ​രം​ഭി​ച്ചു
Share
അ​ബു​ദ​ബി : എ​ഫ്എ​ഫ്സി (ഫ്രൈ​സ് ആ​ൻ​ഡ് ഫ്ള​യിം​സ് ചി​ക്ക​ൻ ) ചി​ക്ക​ൻ റ​സ്റ്റ​റ​ന്‍റി​ന്‍റെ യു​എ​ഇ​യി​ലെ ആ​ദ്യ​ത്തെ സം​രം​ഭം അ​ബു​ദ​ബി മു​സ​ഫ ഷാ​ബി​യ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ പ​ത്മ​ശ്രീ എം.​എ. യൂ​സ​ഫ് അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ജെ​യും, സി​നി​മ ടെ​ലി​വി​ഷ​ൻ താ​ര​വു​മാ​യ മി​ഥു​ൻ ര​മേ​ശ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഗു​ണ​മേ·​യോ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​മാ​ണ് മി​ത​മാ​യ വി​ല​യി​ൽ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് പ്ര​വാ​സി​ക​ൾ ന​ൽ​കു​ന്ന പ്രാ​ധാ​ന്യം കൂ​ടി വ​രു​ന്ന​തി​നാ​ൽ ഓ​ർ​ഗാ​നി​ക് വി​ഭ​വ​ങ്ങ​ളും, ജ്യൂ​സു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഫ്എ​ഫ്സി ഫ്രൈ​ഡ് ചി​ക്ക​ൻ ഇ​ന്ത്യ​ക്ക് പു​റ​ത്ത് ആ​ദ്യ​മാ​യി അ​ബു​ദാ​ബി​യി​ലാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല​യി​ലെ തൃ​പ്പ​യാ​റാ​ണ് എ​ഫ്എ​ഫ്സി ആ​ദ്യ​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

കേ​ര​ള​ത്തി​ൽ നി​ല​വി​ൽ 35 ശാ​ഖ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് എ​ഫ്എ​ഫ്സി മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. എ​ഫ് എ​ഫ്സി യു​എ​ഇ​യു​ടെ ചെ​യ​ർ​മാ​ൻ ടി.​എ. ഉ​മ​ർ, സി​ഇ​ഒ സി.​എം. നൗ​ഷാ​ദ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​റ​ക്ക​ൽ, ഡ​യ​റ​ക്ട​ർ സ​ലിം സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. രു​ചി ഭേ​ദ​ങ്ങ​ൾ​കൊ​ണ്ട് വ്യ​ത്യ​സ്ത​മാ​കു​ന്ന എ​ഫ്എ​ഫ്സി ഈ ​വ​ർ​ഷം യു ​എ​ഇ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശാ​ഖ​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.