• Logo

Allied Publications

Americas
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​ക്ക് "മ​റി​യാ​മ്മ പി​ള്ള ന​ഗ​ർ​' എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു
Share
ഷി​ക്കാ​ഗോ : അ​ന്ത​രി​ച്ച ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ പി​ള്ള​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഫൊ​ക്കാ​ന ഡി​സ്നി അ​ന്താ​രാ​ഷ്ട്ര ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​ക്ക് "മ​റി​യാ​മ്മ പി​ള്ള ന​ഗ​ർ​'എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​മാ​ണ് ജൂ​ലൈ 7 മു​ത​ൽ 10 വ​രെ ഒ​ർ​ലാ​ഡോ​യി​ലെ ഡി​സ്നി വേ​ൾ​ഡി​ലെ ഹി​ൽ​ട്ട​ണ്‍ ഡ​ബി​ൾ ട്രീ ​ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ 19 മ​ത് ദേ​ശീ​യ ത്രി​ദി​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ മു​ഖ്യ​വേ​ദി​ക്ക് "മ​റി​യാ​മ്മ പി​ള്ള ന​ഗ​ർ​' എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.

നാ​ൽ​പ്പ​ത് വ​ർ​ഷം പി​ന്നി​ടു​ന്ന നേ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ക​ഴി​ഞ്ഞ​യാ​ഴ്ച്ച അ​ന്ത​രി​ച്ച മ​റി​യാ​മ്മ പി​ള്ള. ഏ​തു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ഫൊ​ക്കാ​ന​ക്കൊ​പ്പം നി​ന്നി​ട്ടു​ള്ള, ഫൊ​ക്കാ​ന​യെ അ​ത്ര​മേ​ൽ സ്നേ​ഹി​ച്ച മ​റി​യാ​മ്മ പി​ള്ള കു​ടും​ബ​സ​മേ​തം ഇ​ക്കു​റി​യും ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി കാ​ലേ​ക്കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്പോ​ഴാ​ണ് ആ​ക​സ്മി​ക​മാ​യി മ​ര​ണം അ​വ​രെ ക​വ​ർ​ന്നെ​ടു​ത്ത​ത്. അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​യി​ലാ​യി​രി​ക്കു​ന്പോ​ഴും ത​ള​രാ​ത്ത മ​ന​സു​മാ​യി ഫൊ​ക്കാ​ന​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടും അ​ല്ലാ​തെ​യും നേ​തൃ​ത്വം ന​ൽ​കി വ​രി​ക​യാ​യി​രു​ന്ന മ​റി​യാ​മ്മ പി​ള്ള​യു​ടെ അ​ന്ത്യം.

ചി​ക്കാ​ഗോ​യി​ലെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ജാ​തി​മ​ത​ഭേ​ദ​മ​ന്യേ ദേ​ശ​ഭാ​ഷാ​ന്ത​ര​മി​ല്ലാ​തെ അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ നേ​ടി​ക്കൊ​ടു​ക്കു​വാ​നും സ​ഹാ​യി​ച്ചി​ട്ടു​ള്ള ഷി​ക്കാ​ഗോ​ക്കാ​ർ ചേ​ച്ചി​യെ​ന്നും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ഫൊ​ക്കാ​ന​യു​ടെ ഉ​രു​ക്കു​വ​നി​ത​യെ​ന്നും വി​ളി​പ്പേ​രി​ട്ടി​രു​ന്ന മ​റി​യാ​മ്മ പി​ള്ള​യ്ക്ക് ന​ൽ​കു​ന്ന ഉ​ചി​ത​മാ​യ ആ​ദ​ര​വാ​യി​രി​ക്കും ക​ണ്‍​വ​ൻ​ഷ​ൻ മു​ഖ്യ​വേ​ദി​ക്ക് ന്ധ​മ​റി​യാ​മ്മ പി​ള്ള ന​ഗ​ർ ന്ധ ​എ​ന്ന പേ​ര് ന​ൽ​ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ഐ​ക​ക​ണ്ടേ​നേ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​ഷ​ർ സ​ണ്ണി മ​റ്റ​മ​ന എ​ന്നി​വ​ർ അ​റി​യി​ച്ചു.

ക​ണ്‍​വ​ൻ​ഷ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്ക​വെ​യാ​യി​രു​ന്നു എ​ല്ലാ​വ​രെ​യും ദു​ഖ​ത്തി​ലാ​ഴ്ത്തി​ക്കൊ​ണ്ട് മ​റി​യാ​മ്മ പി​ള്ള​യു​ടെ ദേ​ഹ​വി​യോ​ഗം. എ​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​ക​ളി​ലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​റി​യാ​മ്മ പി​ള്ള​യു​ടെ പു​ഞ്ചി​ക്കു​ന്ന മു​ഖം ഇ​ത്ത​വ​ണ നേ​രി​ട്ടു ദൃ​ശ്യ​മാ​വു​ക​യി​ല്ലെ​ങ്കി​ലും അ​വ​രു​ടെ മാ​യാ​ത്ത സ്വ​പ്ന​ങ്ങ​ൾ ഉ​ണ​ർ​ത്തു​ന്ന പൂ​ർ​ണ​കാ​യ ചി​ത്ര​ങ്ങ​ൾ ക​ണ്‍​വെ​ൻ​ഷ​ൻ വേ​ദി​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​റി​യാ​മ്മ പി​ള്ള​യു​ടെ അ​ഭാ​വ​ത്തി​ൽ അ​വ​രു​ടെ ജീ​വി​ത പ​ങ്കാ​ളി ച​ന്ദ്ര​ൻ പി​ള്ള​യും മ​ക​ൾ റോ​ഷ്നി​യും ക​ണ്‍​വ​ൻ​ഷ​നി​ൽ തീ​ർ​ച്ച​യാ​യും പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.