• Logo

Allied Publications

Americas
കെ​സി​സി​എ​ൻ​എ​യു​ടെ മു​ൻ​കാ​ല പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി​മാ​രെ ആ​ദ​രി​ക്കു​ന്നു
Share
ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ലും ഏ​കോ​പ​ന​ത്തി​ലും മു​ൻ​കൈ​യെ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ച്, സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണ​ഭൂ​ത​മാ​യ കെ​സി​സി​എ​ൻ​എ എ​ന്ന സം​ഘ​ട​ന​യ്ക്ക് രൂ​പം കൊ​ടു​ക്കു​ക​യും 1988 ൽ ​കെ​സി​സി​എ​ൻ​എ രൂ​പീ​കൃ​ത​മാ​യ​തു മു​ത​ൽ ഈ ​സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത മു​ഴു​വ​ൻ വ്യ​ക്തി​ക​ളെ​യും കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​നി​ൽ​വ​ച്ച് ആ​ദ​രി​ക്കു​ന്നു.

2022 ജൂ​ലൈ 21 മു​ത​ൽ 24 വ​രെ ഇ​ൻ​ഡ്യാ​ന​പോ​ളി​സി​ൽ​വെ​ച്ച് ന​ട​ക്കു​ന്ന കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് കെ​സി​സി​എ​ൻ​എ​യു​ടെ മു​ൻ​കാ​ല പ്ര​സി​ഡ​ന്‍റു​മാ​രെ​യും, സെ​ക്ര​ട്ട​റി​മാ​രെ​യും അ​തു​പോ​ലെ ത​ന്നെ കെ​സി​സി​എ​ൻ​എ​യു​ടെ ഉ​ത്ഭ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മു​ഴു​വ​ൻ വ്യ​ക്തി​ക​ളെ​യും ആ​ദ​രി​ക്കു​ന്ന​ത്.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ഉ​ജ്ജ്വ​ല​സം​ഭാ​വ​ന ന​ൽ​കി, കെ​സി​സ​എ​ൻ​എ.​യു​ടെ മു​ൻ​കാ​ല നേ​തൃ​ത്വം അ​വ​രു​ടെ സ​മ​യ​വും സ​ന്പ​ത്തും ചി​ല​വ​ഴി​ച്ച് ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച​തി​നാ​ലാ​ണ് വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ ക്നാ​നാ​യ സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്ക് എ​ല്ലാ ത​ല​ങ്ങ​ളി​ലും ഉ​ന്ന​ത​നി​ല​യി​ൽ എ​ത്തു​വാ​ൻ സാ​ധി​ച്ച​തെ​ന്നും ഇ​വ​രു​ടെ സേ​വ​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന​തി​നും പു​തു​ത​ല​മു​റ​യ്ക്ക് ഇ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും കെ​സി​സി​എ​ൻ​എ. പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

മു​ൻ​കാ​ല നേ​തൃ​ത്വ​ത്തി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ 21 ക്നാ​നാ​യ സം​ഘ​ട​ന​ക​ൾ സ്ഥാ​പി​ത​മാ​യ​തും, തു​ട​ർ​ന്ന് ഇ​വ​യെ ഏ​കോ​പി​പ്പി​ച്ച് കെ​സി​സി​എ​ൻ​എ എ​ന്ന മാ​തൃ​സം​ഘ​ട​ന​യു​ടെ കീ​ഴി​ൽ ഇ​വ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും കെ​സി​സി​എ​ൻ​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി​ച്ച​ൻ കു​സു​മാ​ല​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ​സി​സി​എ​ൻ​എ​യെ ഇ​ക്കാ​ല​മ​ത്ര​യും ന​യി​ച്ച നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളെ അം​ഗീ​ക​രി​ക്കു​വാ​നും ആ​ദ​രി​ക്കു​വാ​നും 2022 കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്നു എ​ന്നും ഈ ​മ​ഹ​ത്സം​രം​ഭ​ത്തി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യും കെ.​സി.​സി.​എ​ൻ.​എ. സെ​ക്ര​ട്ട​റി ലി​ജോ മ​ച്ചാ​നി​ക്ക​ൽ അ​റി​യി​ച്ചു.

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​