• Logo

Allied Publications

Middle East & Gulf
ന​വോ​ദ​യ കു​ടും​ബ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
റി​യാ​ദ്: റി​യാ​ദ് ന​വോ​ദ​യ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും സ്പോ​ർ​ട്സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​റു​മാ​യ ജ​യ​ജി​ത്തി​നും ന​വോ​ദ​യ കു​ടും​ബ​വേ​ദി ചെ​യ​ർ​പേ​ഴ്സ​നും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ പ്ര​തീ​ന ജ​യ​ജി​ത്തി​നും യാ​ത്ര​യ​യ​പ്പു ന​ൽ​കി.

റി​യാ​ദ് കിം​ഗ് ഫ​ഹ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ 2008 മു​ത​ൽ സ്റ്റാ​ഫ് ന​ഴ്സാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്ര​തീ​ന പൊ​തു​വി​ലും കൊ​റോ​ണ​കാ​ല​ത്ത് പ്ര​ത്യേ​കി​ച്ചും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ദ​ര​വു​ക​ൾ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ന​വോ​ദ​യ​യു​ടെ ജീ​വ​കാ​രു​ണ്യ പു​ര​സ്കാ​ര​വും പ്ര​തീ​ന നേ​ടി​യി​ട്ടു​ണ്ട്. പ്ര​ശ​സ്ത നാ​ട​ക സം​വി​ധാ​യ​ക​ൻ ജ​യ​ൻ തി​രു​മ​ന​യു​ടെ സം​വി​ധാ​ന​ത്തി​ൽ ന​വോ​ദ​യ വാ​ർ​ഷി​ക​ദി​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച തീ​പ്പൊ​ട്ട​ൻ എ​ന്ന നാ​ട​ക​ത്തി​ലും ശ്ര​ദ്ധേ​യ​മാ​യ ഒ​രു വേ​ഷം പ്ര​തീ​ന ചെ​യ്തി​രു​ന്നു. റി​യാ​ദ് അ​ൽ​ജ​സീ​റ ക​ന്പ​നി​യി​ൽ മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്യു​ന്ന ജ​യ​ജി​ത്ത് ന​വോ​ദ​യ​യു​ടെ നേ​തൃ​നി​ര​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വും സം​ഘ​ട​ന​യു​ടെ കാ​യി​ക പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ​സം​ഘാ​ട​ക​രി​ൽ ഒ​രാ​ളു​മാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും മ​ക്ക​ൾ രു​ദ്ര​യും (+1 വി​ദ്യാ​ർ​ത്ഥി), അ​മ​ർ ജി​ത്തും (6 ആം ​ക്ലാ​സ് വി​ദ്യാ​ർ​ഥി) റി​യാ​ദി​ലു​ണ്ടാ​യി​രു​ന്നു. ആ​ല​പ്പു​ഴ, വ​ള്ളി​ക്കു​ന്നം സ്വ​ദേ​ശി​ക​ളാ​ണ്.

യാ​ത്ര​യ​യ​പ്പു യോ​ഗം ന​വോ​ദ​യ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു​ജി, അ​നി​ൽ മ​ണ​ന്പൂ​ര്, പൂ​ക്കോ​യ ത​ങ്ങ​ൾ, കു​മ്മി​ൾ സു​ധീ​ർ, ഹാ​രി​സ്, ഷാ​ജു പ​ത്ത​നാ​പു​രം, ആ​തി​ര ഗോ​പ​ൻ, അ​ഞ്ജു ഷാ​ജു, സൗ​മ്യ ശ്രീ​രാ​ജ്, അ​നി​ൽ പി​ര​പ്പ​ൻ​കോ​ട്, നി​സാ​ർ അ​ഹ​മ്മ​ദ്, ശ്രീ​രാ​ജ്, അ​ബ്ദു​ൽ ക​ലാം, ഷൈ​ജു ചെ​ന്പൂ​ര്, ഹാ​രി​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ല​ളി​താം​ബി​ക ആ​ധ്യ​ക്ഷം വ​ഹി​ച്ചു, അ​ഞ്ജു ഷാ​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​യ​ജി​ത്തും പ്ര​തീ​ന​യും മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ന​വോ​ദ​യ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​നും, ഗി​ഫ്റ്റ് പൂ​ക്കോ​യ ത​ങ്ങ​ളും കു​ടും​ബ​വേ​ദി​യു​ടെ ഉ​പ​ഹാ​രം ആ​തി​ര ഗോ​പ​നും, ബ​ത്ത യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം അ​ബ്ദു​ൽ ക​ലാ​മും അ​സീ​സി​യ യൂ​ണി​റ്റി​ന്‍റെ ഗി​ഫ്റ്റ് അ​നി​ൽ പി​ര​പ്പ​ൻ​കോ​ടും കൈ​മാ​റി. വി​വി​ധ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തു​ട​ർ​ന്ന് റി​യാ​ദ് മ്യൂ​സി​ക് ക്ല​ബ് അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ ഗാ​ന​മേ​ള​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി.

ബോ​ജി​യു​ടെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കെ​പി​എ.
ബ​ഹ​റി​ൻ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​നി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും കെ​പി​എ ക്രി​ക്ക
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ സ​ന​യി​ലെ​ത്തി; ദയാധനം സം​ബ​ന്ധി​ച്ച ച​ർ​ച്ച ഉ​ട​ൻ.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ട് കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​
എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ