• Logo

Allied Publications

Middle East & Gulf
പി​പി​എ​ഫ് കു​വൈ​റ്റ് വ​യ​നാ​ട്ടി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു
Share
കു​വൈ​റ്റ്: കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി, വ​യ​നാ​ട് ജി​ല്ല​യി​ലെ വൈ​ത്തി​രി താ​ലൂ​ക്കി​ൽ, ക​ൽ​പ​റ്റ മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്രോ​ഗ്ര​സീ​വ് പ്രൊ​ഫ​ഷ​ണ​ൽ ഫോ​റം (പി​പി​എ​ഫ്) കു​വൈ​റ്റ് നി​ർ​മ്മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം മു​ൻ ക​ൽ​പ്പ​റ്റ എം​എ​ൽ​എ​യും കേ​ര​ള സ​ഹ​ക​ര​ണ വി​ക​സ​ന ക്ഷേ​മ​നി​ധി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​നു​മാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ശി​വ​രാ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മേ​യ് 14ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് ക​ൽ​പ്പ​റ്റ മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ വീ​ട്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ബി​ന്ദു പു​തി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി.

പി​പി​എ​ഫ് മു​ൻ പ്ര​സി​ഡ​ന്‍റ് ഇ​ട​വ​ത്തു രാ​ജ​ഗോ​പാ​ൽ യോ​ഗ​ത്തി​നു സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ൽ​പ്പ​റ്റ സോ​ണ്‍ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് യു. ​വേ​ണു​ഗോ​പാ​ല​ൻ, ക​ല കു​വൈ​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ബാ​ബു, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഫി​ലി​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വീ​ടി​ന്‍റെ നി​ർ​മ്മാ​ണം നി​യ​ന്ത്രി​ച്ച പി​പി​എ​ഫ് പ്ര​ധി​നി​ധി ഹ​രീ​ഷ് യോ​ഗ​ത്തി​നു ന​ന്ദി പ​റ​ഞ്ഞു.

പ്ര​സ്തു​ത നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ന​ൽ​കു​വാ​ൻ നി​ർ​ലോ​ഭ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ ജി​ല്ലാ ക​ള​ക്ട​ർ, സം​സ്ഥാ​ന പ​ഞ്ചാ​യ​ത്ത് റൂ​റ​ൽ ഡെ​വ​ലൊ​പ്മെ​ന്‍റ് മ​ന്ത്രി ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ, ക​ൽ​പ്പ​റ്റ മു​ൻ​സി​പ്പാ​ലി​റ്റി അ​ധി​കാ​രി​ക​ൾ, മു​ൻ. എം​എ​ൽ​എ ശ​ശീ​ദ്ര​ൻ, ക​ൽ​പ്പ​റ്റ സോ​ണ്‍ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, സ​ഹാ​യം ന​ൽ​കി​യ പി​പി​എ​ഫ് അം​ഗ​ങ്ങ​ൾ, യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പി​പി എ​ഫി​ന്‍റെ​യും ക​ല​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് പി​പി​എ​ഫ് കു​വൈ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി ഒ​രു പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ ന​ന്ദി അ​റി​യി​ച്ചു.

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.