• Logo

Allied Publications

Americas
മാ​റാ​ൻ മാ​ർ യാ​ക്കോ​ബ് മൂ​ന്നാ​മ​ൻ പു​തി​യ പാ​ത്രി​യ​ർ​ക്കീ​സ്
Share
ഷി​ക്കാ​ഗോ: പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന പു​രാ​ത​ന പൗ​ര​സ്ത്യ സ​ഭ​യു​ടെ (ജൂ​ലി​യ​ൻ ക​ല​ണ്ട​ർ പി​ന്തു​ട​രു​ന്ന) ബാ​ഗ്ദാ​ദ് ആ​സ്ഥാ​ന​മാ​യ വി​ഭാ​ഗ​ത്തി​ന്‍റെ പു​തി​യ ത​ല​വ​നാ​യി ഓ​സ്ട്രേ​ലി​യാ ന്യൂ​സീ​ല​ൻ​ഡ് മെ​ത്രാ​പ്പോ​ലീ​ത്താ മാ​ർ യാ​ക്കോ​ബ് ദാ​നി​യേ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്ഥാ​നാ​രോ​ഹ​ണം ഓ​ഗ​സ്റ്റ് 19ന് ​മ​റു​രൂ​പ പെ​രു​ന്നാ​ൾ ദി​വ​സം ഇ​റാ​ക്ക് ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ലെ സെ​ൻ​റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും. സ​ഭ​യു​ടെ 110ാം കാ​തോ​ലി​ക്കോ​സ്​പാ​ത്രി​യ​ർ​ക്കീ​സ് മാ​റാ​ൻ മാ​ർ യാ​ക്കോ​ബ് മൂ​ന്നാ​മ​ൻ ദാ​നി​യേ​ൽ എ​ന്ന പേ​രി​ലാ​യി​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്.

’ഏ​ൻ​ഷ്യ​ൻ​റ് ച​ർ​ച്ച് ഓ​ഫ് ദ് ​ഈ​സ്റ്റ്’ എ​ന്ന് ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന സ​ഭ​യു​ടെ സു​ന്ന​ഹ​ദോ​സ് അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ സെ​ൻ​റ് ഒൗ​ദീ​ശോ പ​ള്ളി​യി​ൽ ചേ​ർ​ന്ന് ജൂ​ണ്‍ ഒ​ന്നി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​യ​ത്. ഫെ​ബ്രു​വ​രി 11ന് ​കാ​ലം ചെ​യ്ത മാ​ർ അ​ദ്ദാ​യ് ര​ണ്ടാ​മ​ന്‍റെ പി​ൻ​ഗാ​മി​യാ​യാ​ണ്.

"അ​സി​റി​യ​ൻ ച​ർ​ച്ച് ഓ​ഫ് ദ് ​ഈ​സ്റ്റ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​ർ​ബി​ൽ ആ​സ്ഥാ​ന​മാ​യ വി​ഭാ​ഗ​വു​മാ​യി ന​ട​ത്തി​യ ഐ​ക്യ​ച​ർ​ച്ച സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​യ​ത്. 1968ലെ ​ഭി​ന്ന​ത​യോ​ടെ​യാ​ണ് അ​സി​റി​യ​ൻ സ​ഭ​യി​ൽ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളു​ണ്ടാ​യ​ത്. മാ​ർ ആ​വാ മൂ​ന്നാ​മ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ആ​ണ് എ​ർ​ബി​ൽ വി​ഭാ​ഗ​ത്തി​ന്‍റെ ത​ല​വ​ൻ. ഇ​ന്ത്യ​യി​ലെ ’പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ​യി​ൽ 1964 മു​ത​ൽ നി​ല​നി​ന്ന ക​ക്ഷി​വ​ഴ​ക്ക് 1995ൽ ​അ​വ​സാ​നി​ച്ച് ഐ​ക്യ​മു​ണ്ടാ​യി; ഇ​പ്പോ​ൾ എ​ർ​ബി​ൽ ആ​സ്ഥാ​ന​മാ​യ വി​ഭാ​ഗ​ത്തി​ലാ​ണ്.

അ​സി​റി​യ​ൻ സ​ഭ ഭി​ന്നി​ച്ചു നി​ൽ​ക്കു​ന്പോ​ഴും ഇ​രു പാ​ത്രി​യ​ർ​ക്കീ​സു​മാ​രും മെ​ത്രാ·ാ​രും കൂ​ടി​ക്കാ​ഴ്ച​ക​ളും പ​ര​സ്പ​ര​സ​ന്ദ​ർ​ശ​ന​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​രു​ക​ക്ഷി​ക​ളും പൂ​ർ​ണ​യോ​ജി​പ്പി​ലെ​ത്തു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യോ​ടെ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​നു​ള്ള വേ​ദി​ക​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രു​ന്നു. മാ​ർ അ​ദ്ദാ​യി ര​ണ്ടാ​മ​ൻ പാ​ത്രി​യ​ർ​ക്കീ​സ് കാ​ലം ചെ​യ്ത​പ്പോ​ൾ മാ​ർ ആ​വാ മൂ​ന്നാ​മ​ൻ പാ​ത്രി​യ​ർ​ക്കീ​സ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ​തും ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​യി​ൽ എ​പ്പി​സ്കോ​പ്പ​ൽ പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി.

ലോ​ക​ത്തി​ലെ പു​രാ​ത​ന​മാ​യ ക്രൈ​സ്ത​വ​സ​ഭ​ക​ളി​ലൊ​ന്നാ​ണ് ഈ ​സ​ഭ. പൗ​ര​സ്ത്യ സ​ഭ എ​ന്നാ​ണ് സ​ഭ​യു​ടെ ഒൗ​ദ്യോ​ഗി​ക പേ​ര്. പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ, അ​സി​റി​യ​ൻ സ​ഭ, പേ​ർ​ഷ്യ​ൻ സ​ഭ, നെ​സ്തോ​റി​യ​ൻ സ​ഭ തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്നു. ക​ൽ​ദാ​യ സ​ഭ​യു​ടെ ഇ​ന്ത്യ​യി​ലെ ആ​സ്ഥാ​നം തൃ​ശൂ​ർ ആ​ണ്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പു​രാ​ത​ന​മാ​യ ദൈ​വാ​ല​യ​ത്തി​ന്‍റെ അ​വ​കാ​ശി​ക​ളാ​ണ് ക​ൽ​ദാ​യ​ക്കാ​ർ.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​