• Logo

Allied Publications

Americas
ഒഐസിസി യുഎസ്എ ഉമാ തോമസ്‌ വിജയാഹ്ളാദ സമ്മേളനം ഹൂസ്റ്റണിൽ
Share
ഹൂസ്റ്റൺ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 25000 ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ഉമാ തോമസിൻെറ വിജയം ആഘോഷിക്കുന്നതിന് ഒരു വിജയാഹ്ളാദ സമ്മേളനം ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്നു.

കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‍റെ (ഒഐസിസി യുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്‍റെ നേതൃത്വത്തിലാണ് സമ്മേളമാ ക്രമീകരിച്ചിരിക്കുന്നത്.

സ്റ്റാഫോർഡിൽ ഡെലിഷിയസ് കേരളാ കിച്ചൺ റെസ്റ്റോറന്‍റിൽ (732, Murphy Road, Stafford, TX 77477) വച്ച് ജൂൺ 5 ഞായറാഴ്ച വൈകുന്നേരം 4:30 നു ആരംഭിക്കുന്ന സമ്മേളനത്തിൽ ഹൂസ്റ്റണിലെ ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, മറ്റു കോൺഗ്രസ്, യുഡിഎഫ് നേതാക്കൾ, സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കുന്നതാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതൽ ഉമ തോമസിന്‍റെ വിജയത്തിനുവേണ്ടി വിവിധ രീതികളിൽ സഹായിക്കുന്നതിന്ന് ഒഐസിസി യുഎസ്എ പ്രവർത്തകർ സജീവമായി മുന്നിട്ടിറങ്ങി. കെപിസിസി ഇലെക്ഷൻ ഫണ്ടിലേക്ക് ധന സഹായം നൽകിയതു കൂടാതെ, 24 മണിക്കൂറും ഒഐസിസി യുഎസ്എ സൈബർ മീഡിയയും സജീവമായി പ്രവർത്തിച്ചിരുന്നു.

കെപിസിസി ഇലക്ഷൻ ഫണ്ടിലേക്ക് 5 ലക്ഷത്തി ഇരുപത്തയ്യായിരം രൂപ നൽകി സഹായിച്ച എല്ലാ പ്രവർത്തകരെയും നേതാക്കൾ അഭിനന്ദിച്ചു. 100 കണക്കിന് ആളുകളെ പങ്കെടുപ്പിച്ചു ഒരു ഇലെക്ഷൻ സ്പെഷ്യൽ സമ്മേളനവും ക്രമീകരിച്ചിരുന്നു.

ഹൂസ്റ്റണിലെ എല്ലാ കോൺഗ്രസ്, യുഡിഎഫ് അനുഭാവികളെയും സമ്മേളനത്തിലേക്ക്‌
സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: വാവച്ചൻ മത്തായി 832 468 3322 , സഖറിയ കോശി 281 780 9764
ജോമോൻ ഇടയാടി 832 633 2377

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ