• Logo

Allied Publications

Middle East & Gulf
കുവൈറ്റില്‍ ഭൂചലനം; നാശനഷ്ടങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത് ഫയർ സർവീസ്
Share
കുവൈറ്റ് സിറ്റി : രാജ്യത്ത് ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു. കുവൈത്ത് സമയം പുലർച്ചെ 4:28 നാണ് റിക്ടർ സ്കെയിലിൽ 4.4 ഡിഗ്രിയിൽ ഭൂമികുലുക്കം അനുഭവപ്പെട്ടത്.

ഭൂചലനത്തിന്‍റെ ആഘാതത്തിൽ പലരും ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുകയും സുപ്പര്‍ മാര്‍ക്കറ്റുകളില്‍ സാധങ്ങള്‍ നിലത്തേക്ക് വീഴുകയും ചെയ്തതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിൽ ഉണ്ടായ ഭൂമികുലുക്കത്തിന്റെ തുടർച്ചയെന്നോണമാണ് കുവൈറ്റിലുണ്ടായ ഭൂമിക്കുലുക്കം.

കുവൈറ്റ് കൂടാതെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലും, ഖത്തറിലും, ബഹറൈനിലും ഭൂചലനം അനുഭവപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നും നിരവധി ഫോണ്‍ കോളുകള്‍ സ്വീകരിച്ചതായും എന്നാല്‍ എവിടെയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കുവൈറ്റ് ഫയർ സർവീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

അതിനിടെ കുവൈറ്റില്‍ അനുഭവപ്പെട്ടത് തീവ്രത കുറഞ്ഞ ഭൂചലനമാണെന്നും ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 6 ല്‍ കുറവാണെങ്കില്‍ നാശനഷ്ടം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും കാലാവസ്ഥാ നിരീക്ഷകൻ ആദില്‍ അൽ സദൂൻ വ്യക്തമാക്കി.

ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ്ബും (KSAC) സം​യു​ക്ത​മാ​യി ന
നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.