• Logo

Allied Publications

Middle East & Gulf
അൽ ശബാബ് സമ്മർ കപ്പ്‌ ; എഫ്‌ സി മിശ്രിഫ് ജേതാക്കൾ
Share
കുവൈറ്റ് സിറ്റി : അൽ ശബാബ് എഫ്‌ സി കെഫാക്കുമായി സഹകരിച്ച് നടത്തിയ ഇന്റർനാഷണൽ ഓപ്പൺ സെവൻ എ സൈഡ് ഫുട്ബോൾ ടൂർണ്ണമെന്റിൽ എഫ്‌ സി മിശ്രിഫ് ജേതാക്കളായി ഫൈനലിൽ എവർ ഗ്രീൻ എഫ്‌ സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി . കാമറൂൺ താരം സ്റ്റീഗയാണ് മൂന്നു ഗോളുകളും നേടിയത് .

കൂളന്‍റ് എഫ്‌ മൂന്നാം സ്ഥാനം നേടി . ഘാന , മാലി , നേപ്പാൾ , സുഡാൻ , ശ്രീലങ്ക കൂടാതെ കെഫാക്കിലെ പ്രമുഖരായ ടീമുകൾ ഉൾപ്പെടെ പതിനെട്ട് ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു . ടൂർണമെന്റിലെ മികച്ച കളിക്കാരനായി സ്റ്റീഗയ് ( എഫ്‌ സി മിശ്രിഫ് ) ഗോൾ കീപ്പർ മുബഷിർ (എഫ്‌ സി മിശ്രിഫ്) ഡിഫൻഡർ അസ്‌ലം ( എവർഗ്രീൻ എഫ്‌ സി ) ടോപ് സ്‌കോറർ അനസ് (എവർഗ്രീൻ എഫ്‌ സി ) എന്നിവരെ തെരഞ്ഞെടുത്തു .

വൈകിട്ട് അഞ്ചു മണിക്ക് ആരംഭിച്ച മത്സരങ്ങൾ രാത്രി പത്ത് മണി വരെ നീണ്ട് നിന്നു. കെഫാക് സെക്രട്ടറി വീ എസ് നജീബ് , വൈസ് പ്രസിഡന്റ് സിദ്ദിഖ് , സ്പോർട്സ് സെക്രട്ടറി അബ്ദുൾറഹ്മാൻ , പി ആർ ഓ റോബർട്ട് ബെർണാഡ് , മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ മൻസൂർ , ഹനീഫ, അസ്‌വദ് , ഷാജഹാൻ , അബ്ബാസ് , പ്രദീപ്കുമാർ , നൗഷാദ് കെ സി , ജെസ്‌വിൻ, ജോസ് കെർനാഡ് ,അൽശബാബ് ഭാരവാഹികളായ ഫൈസൽ , ജംഷീദ് , അഷ്‌റഫ് , സൈനുദ്ധീൻ , മുസ്തഫ , ഷംസു , നിഷാദ് , ഫർഹാൻ എന്നീവര്‍ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.