• Logo

Allied Publications

Americas
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം സെമിനാർ വൻവിജയം
Share
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കൽച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ (ഐ സി ഇ സി) യും സംയുക്തമായി ചേർന്നു സീനിയർ സിറ്റിസൺ ഫോറം സെമിനാർ സംഘടിപ്പിച്ചു. "ജീവിത സായാഹ്നത്തിൽ നേരിടേണ്ടി വരുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കും' എന്ന വിഷയത്തിൽ ആയിരുന്നു സെമിനാർ. നൂറിൽപരം ആളുകൾ സംബന്ധിച്ച ഈ പരിപാടിയിൽ പ്രശസ്ത സൈക്യാട്രിസ്റ്റ്‌, ‌ ഡോ. തോമസ് വർഗീസ്‌ ആയിരുന്നു പ്രധാനപ്രഭാഷകൻ.

ഡോ. തോമസ് വർഗീസ്‌ വിഷയം ഗാഢമായി അവലോകനം ചെയ്ത പ്രസംഗത്തെ തുടർന്ന് ചർച്ചകളും ചോദ്യങ്ങൾക്കു മറുപടിയും നടന്നു. പരിപാടിയിൽ സ്വാഗതപ്രസംഗം കേരളാ അസോസിയേഷൻ പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പനും, നന്ദിപ്രകടനം ഐ സി ഇ സി സെക്രട്ടറി ജോസ് ഓച്ചാലിലും ചെയ്തു. പരിപാടിയുടെ എം സിയായി ജൂലിയറ്റ് മുളങ്ങൻ പ്രവർത്തിച്ചു.

സീനിയർ ഫോറംപരിപാടികളുടെ മുഖ്യചുമതല ഐ വർഗീസ്‌ ആണു വഹിച്ചിരുന്നത്. സെക്രട്ടറി അനശ്വർ മാമ്പിള്ളി,ട്രഷറർ ഫ്രാൻസിസ് തോട്ടത്തിൽ, ഡയറക്ടർമാരായ സുരേഷ് അച്യുതൻ, നെബു കുര്യയാക്കോസ്, അജു മാത്യു, ലേഖ നായർ എന്നിവരും അസോസിയേഷന്റെ വളരെ വലിയ സപ്പോർട്ട്സ്‌മാരായ എ. പി ഹരിദാസ്‌, ചെറിയാൻ ശൂരനാട്,പി റ്റി സെബാസ്റ്റ്യൻ, പീറ്റർ നെറ്റോ, സി. വി ജോർജ്, റോസമ്മ ജോർജ്,കോശി പണിക്കർ, ആൻസി ജോസഫ് എന്നിവരും പങ്കെടുത്തു.

ശബ്ദനിയന്ത്രണം സജി സ്കറിയയായിരുന്നു. ഡാളസിലെ ഒരു മുൻനിര റിയാൽറ്ററായ ജിജി തോമസ് പരിപാടിയുടെ സ്പോൺസറായിരുന്നു . ഉച്ചഭക്ഷണത്തോടെ അത്യന്തം വിജയകരമായി പരിപാടി സമാപിച്ചു. കൂടാതെ അമേരിക്കയിൽ

സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ നിറഞ്ഞ സാന്നിധ്യവും ഐ സി ഇ സി മെമ്പറും ആയിരുന്ന ശ്രീമതി. മറിയാമ്മ പിള്ളക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടി സമാപിച്ചത്‌.

സ​ലീ​ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർക്ക്​): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട
ഫോ​റി​ൻ പോ​ളി​സി തി​ങ്ക് ടാ​ങ്കാ​യ ഹ​ഡ്സ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വാ​ൾ​ട്ട​ർ പി. ​സ്റ്റേ​ൺ ചെ​യ​ർ ചു​മ​ത​ല നി​ക്കി ഹേ​ലി​ക്ക്.
സൗ​ത്ത് ക​രോളി​ന: ഫോ​റി​ൻ പോ​ളി​സി തി​ങ്ക് ടാ​ങ്കാ​യ ഹ​ഡ്സ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വാ​ൾ​ട്ട​ർ പി.
മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് "​ഇ​ന്ത്യ​ൻ മി​ഷ​ൻ ട്രി​പ്പ് 2024' ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർക്ക്​: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വി​വി​ധ മി​ഷ​ൻ മേ
സി​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തിൽ്​ പ്ര​തി​ഷേ​ധച്ചതിന് റി​ദ്ദി പ​ട്ടേ​ൽ അ​റ​സ്റ്റി​ൽ.
ബേ​ക്കേ​ഴ്സ്ഫീ​ൽ​ഡ് (കാ​ലി​ഫോ​ർ​ണി​യ) ∙ ബേ​ക്കേ​ഴ്സ്ഫീ​ൽ​ഡ് സി​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി റി​ദ്ദി പ​ട്
റി​ഡ്ജ് വു​ഡ് സെ​ന്‍റ് ബ​സേ​ലി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി ,യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
റി​ഡ്ജ് വു​ഡ് (ന്യൂ​യോ​ർ​ക്ക്) ∙ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത്