• Logo

Allied Publications

Americas
ബസ് തട്ടിയെടുത്ത കൊലക്കേസ് പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
Share
സെന്‍റര്‍വില്ല (ടെക്‌സസ്) : ജയിലില്‍ നിന്നും പുറപ്പെട്ട ബസിലെ പോലീസ് ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു ബസുമായി പോകുന്നതിനിടയില്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട പ്രതി ഗോണ്‍സാലോ ലോപസിനെ (46) മൂന്നാഴ്ചത്തെ ഊര്‍ജിതമായ തിരച്ചിലിനൊടുവില്‍ കണ്ടെത്തി . തുടര്‍ന്ന് പോലീസുമായി ഏറ്റുമുട്ടിയ പ്രതിയെ വെടിവച്ചു കൊലപ്പെടുത്തി . 300 പോലീസുകാരാണ് ഇയാളെ പിടികൂടാന്‍ നിയോഗിക്കപ്പെട്ടത് .

മെയ് 12 നായിരുന്നു ലോപസ് രക്ഷപ്പെട്ടത് . മരങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശത്ത് ചില ദിവസങ്ങള്‍ തങ്ങിയ ശേഷം അടുത്തുളള ഒരു വീട്ടില്‍ ചെന്ന് ഭക്ഷണവും വസ്ത്രവും വാങ്ങി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു . ദിവസങ്ങള്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ജൂണ്‍ 2 വ്യാഴാഴ്ച വെളുത്ത പിക്കപ്പ് ട്രാക്കില്‍ യാത്ര ചെയ്യുകയായിരുന്ന ലോപ്പസിനെ പോലീസ് കണ്ടെത്തി .

വെടിവച്ചു കടന്നു കളയുന്നതിനുള്ള ശ്രമത്തിനിടയില്‍ ട്രക്ക് പോസ്റ്റിലിടിച്ചു നില്‍ക്കുകയായിരുന്നു . ട്രക്കില്‍ നിന്നും ഇറങ്ങി പൊലീസിന് നേരെ വെടിയുതിര്‍ത്തു . തിരിച്ചു പോലീസ് വെടിവച്ചതിനെ തുടര്‍ന്ന് ഇയാള്‍ കൊല്ലപ്പെട്ടു . ഇയാളുടെ പക്കല്‍ നിന്നും എ ആര്‍ 15 റൈഫിളും ഒരു പിസ്റ്റളും പോലീസ് കണ്ടെടുത്തു . മറ്റൊരു കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ലോപസ് .

ഹൂസ്റ്റണില്‍ നിന്നും ഒഴിവുദിവസങ്ങള്‍ ചിലവഴിക്കുന്നതിന് സെന്റര്‍വില്ലക്ക് സമീപത്തുള്ള ക്യാബിനില്‍ താമസിച്ചിരുന്ന കുടുംബത്തിലെ രണ്ടു മുതിര്‍ന്നവരെയും മൂന്നു കുട്ടികളെയും കൊലപ്പെടുത്തിയാണ് അവരുടെ ട്രക്ക് ഇയാള്‍ മോഷ്ടിച്ചത് . ഈ കുടുംബത്തെ മരിച്ച നിലയില്‍ ക്യാബിനില്‍ കണ്ടെത്തിയത് വ്യാഴാഴ്ചയായിരുന്നു. ‌

ഈ ട്രക്കിനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലായിരുന്നു സാന്‍ അന്‍റോണിയോയില്‍ നിന്നും 50 മൈല്‍ അകലെയുള്ള പ്രദേശത്ത് വച്ച് ഇയാളെ കണ്ടെത്തിയതും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതും .

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.