• Logo

Allied Publications

Americas
തൃക്കാക്കരയിൽ കോൺഗ്രസിന്‍റെ മാനം കാത്ത ഉമാ തോമസിന് ഐ ഒ സി കേരളാ ചാപ്റ്ററിന്‍റെ അഭിനന്ദങ്ങൾ
Share
തൃക്കാക്കരയിൽ ഉജ്വല വിജയം നേടിയ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിന് ഐ ഒ സി കേരളാ ചാപ്റ്ററിന്‍റെ പ്രത്യേക യോഗം അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അടക്കം ഉന്നതർ നേരിട്ട് നിയന്ത്രിച്ചിട്ടും തൃക്കാക്കരയിൽ ശരിയുടെ പക്ഷത്തെ വിജിപ്പിച്ച വോട്ടർമാരെയും യോഗം അഭിനന്ദിച്ചു.

തൃക്കാക്കര പിടിക്കാനായി എൽ ഡി എഫ് പല അടവുകളും പയറ്റിയപ്പോഴും വ്യക്തമായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയും, ഉമാ തോമസിനെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്ത കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഈ ഉജ്വല വിജയത്തിൽ അഭിമാനിക്കാം. ഒരു പക്ഷേ തൃക്കാക്കരയിൽ മറിച്ചാണ് സംഭവിച്ചിരുന്നതെങ്കിൽ രണ്ടുപേരുടെയും രാഷ്ട്രീയ ജീവിതത്തിൽ വലിയൊരു കരിനിഴലായി തൃക്കാക്കര മാറിയേനെ എന്നും ഐ ഒ സി കേരള ചാപ്റ്റർ പ്രസിഡന്‍റ് ലീല മാരേട്ട് അഭിപ്രായപ്പെട്ടു.

ലീല മാരേട്ട് (പ്രസിഡന്‍റ് ), തോമസ് മാത്യു (ചെയർമാൻ), സജി കരിമ്പന്നൂർ (ജനറൽ സെക്രട്ടറി), സതീശൻ നായർ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ), ചെറിയാൻ കോശി, സ്‌കറിയ കല്ലറക്കൽ, യോഹന്നാൻ ശങ്കരത്തിൽ വൈസ് പ്രസഡന്റുമാർ, വിപിൻ രാജ് (ട്രഷറർ), ജെസ്സി റിൻസി, ഈപ്പൻ ഡാനിയൽ മോൻസി വർഗീസ്. സാം മണ്ണിക്കരോട്ട് സെക്രട്ടറിമാർ, സോസമ്മ ആൻഡ്രൂസ് (വനിതാ ഫോറം അധ്യക്ഷ), ഗീവർഗീസ് എബ്രഹാം, തോമസ് ഓലിയാംകുന്നേൽ, സാബു സ്‌കറിയ, ജോർജ്കുട്ടി മണലേൽ, ചാക്കോ കുര്യൻ, ബിജു വാലുക്കല്ലുങ്കൽ, സന്തോഷ് കാപ്പിൽ, മാത്യു വർഗീസ്, അനിൽ മാത്യു, പ്രൊഫ തമ്പി, സൂരജ് വർക്കി, ഉഷാ ജോർജ് (മേഖലാ പ്രസിഡന്റുമാർ) എന്നിവരും യോഗത്തിൽ സംബന്ധിച്ചിരുന്നു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.