• Logo

Allied Publications

Americas
റോക്‌ലാൻഡ് സെന്‍റ് മേരീസ് ദേവാലയത്തിൽ സെമിത്തേരി വെഞ്ചിരിപ്പും മിനിസ്‌ട്രി ഉത്ഘാടനവും
Share
ന്യൂയോർക്ക്: റോക്‌ലാൻഡ് സെന്‍റ് മേരീസ് ദേവാലയത്തിൽ മെയ് 29 ഞായറാഴ്ച സെമിത്തേരി വെഞ്ചിരിപ്പും കെ സി എം മിനിസ്‌ട്രിയുടെ ഉദ്ഘാനടവും മാർ ജോസഫ് പണ്ടാരശേരിലിന് സ്വീകരണവും നൽകി.. കുഞ്ഞു മാലാഖമാരുടെ കൂപ്പുകൈകളോടെ പിതാവിനെ ആഘോഷമായി പള്ളിയിലേക്ക് ആനയിച്ചു. തുടർന്ന് പിതാവിന്‍റെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യ ബലിയിൽ വികാരി റവ ഡോ. ബിപി തറയിൽ ,റവ. ഡോ. ജോർജ് ഉണ്ണുണ്ണി , ഫാ. ജോർജ് വള്ളിയാംതടത്തിൽ , ഫാ .ലിജു തുണ്ടിയിൽ എന്നിവർ സഹകാർമ്മികരായിരുന്നു .

വർഷത്തെ ഗ്രാജ്വേറ്റ്സിനെ ആദരിച്ചു, കൈക്കാരൻ സിബി മണലേൽ സെമിത്തേരി കമ്മിറ്റിയെ പരിചയപ്പെടുത്തി. തുടർന്ന് ഇടവക സമൂഹം പുതിയതായി വാങ്ങിയ സെന്റ്മേരീസ്‌ ക്നാനായ കത്തോലിക്ക ഗാർഡൻ ഓഫ് ഹോപ്പ് സെമിത്തേരി വെഞ്ചിരിപ്പും മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നിർവഹിച്ചു.

സെന്‍റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ നടന്ന പൊതു യോഗത്തിൽ പിതാവ് കെസിഎം മിനിസ്ട്രയുടെ ഈ വർഷത്തെ പ്രവർത്തനോദ്‌ഘാടനം നടത്തി. ആശ മൂലെപറമ്പിലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പൊതു യോഗത്തിൽ , കെസിഎം മിനിസ്ട്രി കോർഡിനേറ്റർ സനു കൊല്ലറേട്ട് ആമുഖ സന്ദേശം നൽകി.സഭയോട് ചേർന്ന് നിൽക്കുന്ന ഇത്തരത്തിലുള്ള മിനിസ്ട്രികളുടെ പ്രവർത്തനം പുതിയ തലമുറയെ വിശ്വാസത്തിൽ വളർത്തി കൊണ്ടുവരുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വലിയ പങ്കു വഹിക്കുന്നുണ്ടെന്നു പിതാവ് തന്റെ ഉൽഘടന പ്രസംഗത്തിൽ പറഞ്ഞു.

ഫാ. ജോസ് തറക്കൽ , വികാരി ഫാ.ബിപി തറയിൽ, ബിജു ഒരപ്പാങ്കൽ, റോയ് മറ്റപ്പിള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു . പൊതുയോഗത്തിനു ശേഷം പ്രൊഫഷ്‌ണൽ നിലവാരമുള്ള കലാപരിപാടികൾ നടന്നു ഇടവകയിലെ പ്രായ ഭേദമെന്യ അംഗങ്ങൾ കലാസന്ധ്യയിൽ പരിപാടികൾ അവതരിപ്പിച്ചു.

വർണാഭമായ കലാപരിപാടികളും പരെന്റ്സ് ഡേ കാവ്യശില്പവും അണി യോച്ചൊരുക്കുന്നതിൽ ജെസ്‌നി പുലിയലക്കുന്നേൽ, മെർലിൻ പാണാപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കോർഡിനേറ്റർസിന്റെ സേവനം പ്രത്യേക അഭിനന്ദമർഹിക്കുന്നു. മർട്ടിന അമ്പേനാട്ട്, ലിബിൻ പണാപറമ്പിൽ എന്നിവർ കലാപരിപാടികളുടെ എം സി മാരായിരുന്നു . തുടർന്ന് സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

യു​വാ​വ​ക്ക​ളെ പ്ര​ണ​യി​ച്ച​തി​ന് പെ​ണ്‍​മ​ക്ക​ളെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് കു​റ്റ​ക്കാ​ര​നെ​ന്നു ജൂ​റി.
ഡാ​ള​സ്: അ​ന്യ​മ​ത​സ്ഥ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ൽ ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ കാ​റി​ന​ക​ത്തു​വ​ച്ച് വെ​ടി​വ​ച്ചു കൊ​ല​പ്പെ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഗാ തി​രു​വാ​തി​ര സെ​പ്റ്റം​ബ​ർ 10ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ​സ​ദ്യ​യോ​ടെ ഓ​ണാ​ഘേ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രാ​യി തോ​മ​സ് മാ​ത്യു​വി​നെ​യും ഷൈ​നി തോ​മ​സി​നെ​യും പ്ര​സി​ഡ​ന്‍റ്
ഒ​ഐ​സി​സി യു​എ​സ്എ "ആ​സാ​ദി കി ​ഗൗ​ര​വ്' ഓ​ഗ​സ്റ്റ് 15ന്.
ഹൂ​സ്റ്റ​ണ്‍: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി യൂ​എ​സ്എ) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്
മാ​ന​സി​കാ​രോ​ഗ്യം എ​ങ്ങ​നെ നി​ല​നി​ർ​ത്താം​' ഫൊ​ക്കാ​ന സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ വ​ൻ​വി​ജ​യ​മാ​യി.
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ബി ​പോ​സി​റ്റീ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ ജൂലൈ 24 സം​ഘ​ടി​പ്പി​ച