• Logo

Allied Publications

Americas
കലിഫോർണിയ അലമെഡ കൗണ്ടിയിൽ മാസ്ക് പുനഃസ്ഥാപിക്കുന്നു
Share
അലമെഡ(കലിഫോർണിയ) ∙ കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തിൽ കലിഫോർണിയ അലമെഡ കൗണ്ടിയിൽ മാസ്ക്ക് പുനഃസ്ഥാപിക്കുന്നതിനു തീരുമാനം. ജൂൺ 3 വെള്ളിയാഴ്ചയാണ് ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്.

കലിഫോർണിയ സംസ്ഥാനത്ത് ആദ്യമായി മാസ്ക് മാൻഡേറ്റ് നടപ്പാക്കുന്ന ആദ്യ കൗണ്ടിയാണിത്.

അലമെഡ കൗണ്ടിയിൽ കോവിഡ് 19 രോഗികളുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിച്ചു വരികയാണെന്നു കൗണ്ടി ഹെൽത്ത് ഓഫിസർ ഡോ. നിക്കോളസ് മോസ് ഒരു പ്രസ്താവനയിൽ പറയുന്നു.

ഇപ്പോൾ ലഭിക്കുന്ന കണക്കുകൾ തള്ളിക്കളയേണ്ടതല്ല. നമ്മുടെ സമൂഹത്തെ സംരക്ഷിക്കാൻ മാസ്ക് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഴ്ച കൗണ്ടിയിലെ 100,000 പേരിൽ 354 പേർക്കു വീതം കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഇതു മേയ് മാസം മധ്യത്തിൽ ഉണ്ടായതിനേക്കാൾ 70 ശതമാനം വർധിച്ചിരിക്കയാണ്. കോവിഡ് 19 വർധിച്ചു വരുന്ന കൗണ്ടികളിൽ ഇൻഡോർ പബ്ലിക് സ്ഥലങ്ങളിൽ യൂണിവേഴ്സൽ മാസ്ക്കിങ് പ്രാക്ടീസ് പാലിക്കേണ്ടി വരുമെന്നു സിഡിസിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ