• Logo

Allied Publications

Americas
അമേരിക്കൻ അതിഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ ദ്വിദിന സുവിശേഷ കൺവൻഷൻ.
Share
ന്യൂജഴ്സി∙ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിലെ സെന്‍റ് മേരീസ് വിമൻസ് ലീഗിന്‍റേയും സെന്‍റ് പോൾസ് ഫെലോഷിപ്പിന്‍റേയും സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 3, 4 (വെള്ളി, ശനി) ദിവസങ്ങളിലായി സുവിശേഷ കൺവൻഷൻ നടത്തുന്നു.

ഭദ്രാസനാസ്ഥാന ദേവാലയമായ സെന്റ് എഫ്രേം കത്തീഡ്രൽ, ന്യൂജഴ്സിയിൽ നടത്തുന്ന ഈ കൺവൻഷനു ഭദ്രാസനാധിപൻ യൽദൊ മോർ തീത്തോസ് മെത്രാപോലീത്താ നേതൃത്വം നൽകും. ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ (റോമർ 12:11) എന്നതായിരിക്കും കൺവൻഷന്റെ പ്രധാന ചിന്താവിഷയം. വിശ്വാസികളുടെ ആത്മീയ വളർച്ചക്കും ഇടവകകളുടെ പരസ്പര സഹകരണത്തിനും പ്രചോദന മേകുകയെന്ന ലക്ഷ്യത്തെ മുൻനിർത്തി, ഭദ്രാസനാടിസ്ഥാനത്തിൽ നടത്തുന്ന ഈ ആത്മീയ വിരുന്നിൽ വിവിധ ദേവാലയങ്ങളിൽ നിന്നുമായി ഒട്ടനവധി വിശ്വാസികൾ പങ്കുചേരും.

ജൂൺ 3 വെള്ളിയാഴ്ച രാവിലെ 9.15ന് പ്രഭാത പ്രാർഥനയോടെ യോഗ നടപടികൾക്കു തുടക്കമാകും. റവ.ഫാ കുര്യാക്കോസ് പുതുപ്പാടി(വൈസ് പ്രസിഡന്‍റ് സെന്‍റ് മേരീസ് വിമൻസ് ലീഗ്) സ്വാഗതമാശംസിക്കും. തുടർന്ന് ഇടവക മെത്രാപോലീത്താ അധ്യക്ഷ പ്രസംഗം നടത്തും. അയൂബ് മോർ സിൽവാനോസ് മെത്രാപോലീത്താ(ക്നാനായ ഭദ്രാസനം) മുഖ്യപ്രഭാഷണം നടത്തും. ഉച്ച നമസ്ക്കാരത്തിനുശേഷം ഉച്ചഭക്ഷണത്തോടെ സെക്‌ഷൻ അവസാനിക്കും.

ഉച്ചക്കുശേഷം കപ്പൂച്ചിൻ സഭയിലെ മികച്ച വചനപ്രഘോഷകൻ റവ. ഫാ. റോയ്‍സൺ മേനോലിക്കലി്ന്‍റെ വചന പ്രഘോഷണവും തുടർന്ന് അംഗങ്ങളുടെ അനുഭവ സാക്ഷ്യം പങ്കുവയ്ക്കലും നടക്കും. വിമൻസ് ലീഗിനെ പ്രതിനിധീകരിച്ച് ഷാനാ ജോഷ്വാ (സെന്‍റ് പീറ്റേഴ്സ് ച ർച്ച് ഫിലഡൽഫിയ)യുടെ പ്രഭാഷണത്തിനു ശേഷം സന്ധ്യാപ്രാർഥനയോടെ അന്നത്തെ യോഗ നടപടികൾ സമാപിക്കും.

ജൂൺ 4 (ശനി) രാവിലെ 8.15ന് പ്രഭാത നമസ്കാരത്തെ തുടർന്ന് ഇടവക മെത്രാപോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ വി. ബലി അർപ്പണം നടക്കും.അതിനുശേഷം നടത്തുന്ന പൊതുയോഗത്തിൽ റവ.ഫാ അഭിലാഷ് ഏലിയാസ് (വൈസ് പ്രസിഡന്‍റ് സെന്‍റ് പോൾസ് മെൻസ് ഫെലോഷിപ്പ്) സ്വാഗതമാശംസിക്കും.റവ.ഫാ മാത്യൂസ് മണലേൽചിറ(വികാരി സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ഡാളസ്) മുഖ്യപ്രഭാക്ഷണം നടത്തും. ഉച്ചക്കു ശേഷമുള്ള സെക്‌ഷനിൽ റവ.ഫാ. സാം ടി. മാത്യു (സെന്റ് പീറ്റേഴ്സ് മർത്തോമ ചർച്ച് ന്യൂജഴ്സി വചനപ്രഘോഷണം നടത്തും. തുടർന്ന് സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പിനെ പ്രതിനിധീകരിച്ച് വർഗീസ് ആഴംതറ(സെന്‍റ് മേരീസ് ചർച്ച്, വെസ്റ്റ് നായട്ട്, ന്യൂയോർക്ക്) പ്രസംഗിക്കും.

ഷീജാ ഗീവർഗീസ് (സെക്രട്ടറി, സെന്റ് മേരീസ് വിമൻസ് ലീഗ്) ജയിംസ് ജോർജ്(സെക്രട്ടറി, സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ് എന്നിവർ നന്ദി രേഖപ്പെടുത്തും.

യോഗത്തോടനുബന്ധിച്ച് വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ചു നടത്തുന്ന വി. ബൈബിൾ പാരായണവും ഭക്തി സാന്ദ്രമായ ഗാനാലാപനവും ചടങ്ങുകൾക്കു കൂടുതൽ കൊഴുപ്പേകും. വൈകിട്ട് 5 നു സന്ധ്യാ പ്രാർഥനയോടു കൂടി രണ്ടു ദിവസങ്ങളിലായി നടത്തുന്ന ഈ ആത്മീയ സംഗമത്തിനു സമാപനമാകും.

യു​വാ​വ​ക്ക​ളെ പ്ര​ണ​യി​ച്ച​തി​ന് പെ​ണ്‍​മ​ക്ക​ളെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് കു​റ്റ​ക്കാ​ര​നെ​ന്നു ജൂ​റി.
ഡാ​ള​സ്: അ​ന്യ​മ​ത​സ്ഥ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ൽ ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ കാ​റി​ന​ക​ത്തു​വ​ച്ച് വെ​ടി​വ​ച്ചു കൊ​ല​പ്പെ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഗാ തി​രു​വാ​തി​ര സെ​പ്റ്റം​ബ​ർ 10ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ​സ​ദ്യ​യോ​ടെ ഓ​ണാ​ഘേ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രാ​യി തോ​മ​സ് മാ​ത്യു​വി​നെ​യും ഷൈ​നി തോ​മ​സി​നെ​യും പ്ര​സി​ഡ​ന്‍റ്
ഒ​ഐ​സി​സി യു​എ​സ്എ "ആ​സാ​ദി കി ​ഗൗ​ര​വ്' ഓ​ഗ​സ്റ്റ് 15ന്.
ഹൂ​സ്റ്റ​ണ്‍: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി യൂ​എ​സ്എ) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്
മാ​ന​സി​കാ​രോ​ഗ്യം എ​ങ്ങ​നെ നി​ല​നി​ർ​ത്താം​' ഫൊ​ക്കാ​ന സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ വ​ൻ​വി​ജ​യ​മാ​യി.
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ബി ​പോ​സി​റ്റീ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ ജൂലൈ 24 സം​ഘ​ടി​പ്പി​ച