• Logo

Allied Publications

Americas
കൊരിന്ത്യന്‍ കോളേജ് വിദ്യാര്‍ഥികളുടെ ലോണ്‍ 5.8 ബില്യണ്‍ ഡോളര്‍ ഭരണകൂടം എഴുതിത്തള്ളി
Share
വാഷിംഗ്ടണ്‍ ഡി.സി: 1995 മുതല്‍ 2015 വരെ കൊരിന്ത്യന്‍ കോളേജുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളുടെ സ്റ്റുഡന്‍റ് ലോണ്‍ ബൈഡന്‍ സര്‍ക്കാര്‍ എഴുതിത്തള്ളി . ഇതു സംബന്ധിച്ച അറിയിപ്പ് ജൂണ്‍ ഒന്നിനു ബുധനാഴ്ചയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത് . 5,60,000 വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്‍റ് ലോണ്‍ തുക 5.8 ബില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഇതേ ആവശ്യത്തിനായി ചെലവഴിച്ചത് .

അമേരിക്കയില്‍ 105 കാന്പസുകളിലായി 1,10,000 വിദ്യാര്‍ത്ഥികളാണ് കൊരിന്ത്യന്‍ കോളേജുകളില്‍ എന്‍ റോള്‍ ചെയ്തിരിക്കുന്നത് .

തെറ്റായ പരസ്യം നല്‍കി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു എന്ന കേസില്‍ 2013 ല്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായിരുന്ന ഇന്നത്തെ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് കൊരിന്ത്യന്‍ കോളേജുകള്‍ക്കെതിരെ ലോ സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഫെഡറല്‍ സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതിനിടെ കൊരിന്ത്യന്‍ കോളേജുകളില്‍ ഭൂരിഭാഗവും കൈമാറ്റം ചെയ്യുകയും 2015 ല്‍ ശേഷിക്കുന്ന കോളേജുകള്‍ അടയ്ക്കുകയും ചെയ്തിരുന്നു .

ബുധനാഴ്ചയിലെ ഈ തീരുമാനം ഫെഡറല്‍ ലോണ്‍ കാന്‍സല്‍ ചെയ്യുന്നതിന് സ്വീകരിച്ചതില്‍ ഏറ്റവും വലുതായിരുന്നു. 2021 മുതല്‍ ബൈഡന്‍ ഗവണ്‍മെന്റ് 25 ബില്യണ്‍ ഡോളറാണ് സ്റ്റുഡന്റ് ലോണ്‍ കാന്‍സല്‍ ചെയ്യുന്നതിന് ഉപയോഗിച്ചത്. എല്ലാ വിദ്യാര്‍ഥികളുടെയും സ്റ്റുഡന്റ് ലോണ്‍ എഴുതിത്തള്ളുമെന്നത് ബൈഡന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​