• Logo

Allied Publications

Americas
മറിയാമ്മ പിള്ളക്ക് ആദരാഞ്ജലി അർപ്പിക്കാൻ വൻ ജനപ്രവാഹം; ഷിക്കാഗോ മലയാളികൾ വിതുമ്പി
Share
ഷിക്കാഗോ: ഷിക്കാഗോയിലെ ഡെസ് പ്ലൈൻസിലെ പോട്ടർ റോഡിലെ വീഥികളിൽ നിറഞ്ഞു നിന്ന ജനസഞ്ചയം സാക്ഷിയാക്കി, മൂടിക്കെട്ടിയ കാർമേഘങ്ങൾ കാലേക്കൂട്ടി പിൻവാങ്ങിയപ്പോൾ ആയിരക്കണക്കിനാളുകൾ ഇടതടവില്ലാതെ ദർശിച്ചുകൊണ്ട് ഫോക്നയുദ്ധേ പ്രഥമ വനിത പ്രസിഡണ്ടും ഫൊക്കാനയുടെ ഉരുക്കു വനിതയുമെന്നറിയപ്പെട്ടിരുന്ന ഷിക്കാഗോ മലയാളികളുടെ പ്രിയപ്പെട്ട മറിയാമ്മ ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

മറിയാമ്മ പിള്ളയ്ക്ക് അശ്രുപൂജകളുമായി അണമുറിയാത്ത ജനപ്രവാഹം ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിലേക്ക് ഒഴുകിയെത്തിയപ്പോൾ തങ്ങളുടെ പ്രിയ നേതാവിനു അന്തിമോപചാരമർപ്പിക്കാനെത്തിയ ആയിരക്കണക്കിനാളുകളുടെ കൺതടങ്ങളിൽനിന്നോഴുകിയ മിഴിതുള്ളികൾ തെളിച്ച കണ്ണീർ ചാലുകളിൽ മുഖരിതമായിരുന്നു ആ പ്രദേശമൊക്കെയും.

ഒരുപക്ഷെ ഇതേപോലൊരു ജനപങ്കാളിത്തം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഇതാദ്യമായിരിക്കാം ദർശിച്ചിട്ടുണ്ടാകുക. ജാതി മത ഭേദമന്യേ പൊതുദര്ശനത്തിൽ പങ്കെടുത്തവർക്കും പങ്കെടുത്തു പ്രസംഗിച്ച വിവിധ മത മേലധ്യക്ഷൻമാരാക്കും വൈദികർക്കും സന്യസ്തർക്കും സംഘടന രാഷ്ട്രീയ പ്രവർത്തകർക്കും ത്നങ്ങളുടെ പ്രിയ നേതാവിനെക്കുറിച്ച് കൂടുതലൊന്നും വിശേഷിപ്പിക്കാൻ ബാക്കിയുണ്ടായിരുന്നില്ല.

മറിയാമ്മ പിള്ളയുടെ പെട്ടെന്നുള്ള മരണം സൃഷിട്ടിച്ച ശൂന്യതയിലാണ് മുഴുവൻ ഫൊക്കാനപ്രവർത്തകരുമെന്ന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രസംഗിച്ച പ്രസിഡണ്ട് ജോർജി വർഗീസ് ഫൊക്കാനയുടെ ഒരു ഭാഗം തന്നെ നഷ്ട്ടമായ പ്രതീതിയാണ് ഫൊക്കാന എന്ന പ്രസ്ഥാനത്തെ സ്നേഹിക്കുന്ന മറിയാമ്മ പിള്ളയെ സ്നേഹിക്കുന്നവർക്ക് പറയുവാൻ കഴിയു എന്നും വ്യകത്മാക്കി.

ഇത്രയും സുസ്മേരവദനയായ, ചുറുചുക്കുള്ള, തലയെടുപ്പും വാക്ചാരുതയുമുള്ള ഒരു വനിതാ രത്നം ഫൊക്കാനയിൽ എന്നല്ല ഒരു സംഘടനയിലും ഇന്നുവരെ ഉണ്ടായിട്ടില്ലെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് ആദരാഞ്ജലിയർപ്പിച്ചു പ്രസംഗിച്ചു.

താൻ ചെയർമാൻ ആയ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ അംഗമായിരുന്ന മറിയാമ്മ പിള്ള രോഗം വഷളായതിനെ തുടർന്ന് തൽസ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായിരുന്നുവെന്ന് ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും അവരോടൊപ്പം ട്രസ്റ്റി ബോർഡ് അംഗവുമായ ഡോ. മാമൻ സി. ജേക്കബ് പറഞ്ഞു.

ഒരാളുടെ ജീവിതത്തിൽ എത്രനാൾ ജീവിച്ചിരുന്നുവെന്നല്ല,എത്ര നന്നായി ജീവിച്ചിരുന്നുവെന്നതാണ് പ്രസക്തിയെന്നു തുടർന്ന് അനുശോചന സന്ദേശം നൽകിയ ഫൊക്കാന വൈസ് പ്രസിഡന്‍റ് തോമസ് തോമസ് ജീവിതത്തെ ഏറ്റവും അർത്ഥപൂർണമാക്കിയ ഒരു വ്യകതിത്വമായിരുന്നു മറിയാമ്മ പിള്ളയെന്നും കൂട്ടിച്ചേർത്തു. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും ശക്തിസ്രോതസ് ഭര്‍ത്താവ് ചന്ദ്രന്‍പിള്ള ചേട്ടനായിരുന്നു. അവരുടെ സേവനങ്ങളും ഓര്‍മ്മകളും ഒരിക്കലും ഇല്ലാതികില്ല. തോമസ് തുടർന്ന് പറഞ്ഞു.



ഫൊക്കാന മുൻ പ്രസിഡണ്ടും കൺവെൻഷൻ ഇന്‍റർനാഷണൽ കോർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ മറിയാമ്മ പിള്ളയുമായി ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്‍റെ സഹധർമ്മിണി ലത പോളിന്റെ അനുശോചന സന്ദേശം കേൾപ്പിച്ചു. വിമൻസ് ഫോറം പ്രസിഡണ്ട് ഡോ. കല ഷഹി, നാഷണൽ കമ്മിറ്റി അംഗം ജോർജ് പണിക്കർ ഫൊക്കാന മുൻ പ്രസിഡണ്ട് മാധവൻ ബി. നായർ തുടങ്ങിയ നേതാക്കന്മാരും അനുശോചന സന്ദേശം നൽകി.
പച്ചയായ മനുഷ്യസ്‌നേഹിയായിരുന്നു മറിയാമ്മ പിള്ളയെന്ന് ഫോമയ്ക്കുവേണ്ടി ആദരാഞ്ജലിയര്‍പ്പിച്ച ജോ. സെക്രട്ടറി ജോസ് മണക്കാട്ട് ചൂണ്ടിക്കാട്ടി.

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ ഇല്ലിനോയി മലയാളി അസോസിയേഷനിലും ഫൊക്കാനയിലുമൊക്കെ മറിയാമ്മ പിള്ളയുടെ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചു.

കനേഡിയന്‍ എഴുത്തുകാരന്‍ എഴുതിയ 'ഹൂ വില്‍ ക്രൈ വെൻ യു ഡൈ' എന്ന പുസ്തകത്തില്‍ ലോകം കരയാന്‍ 27 കാര്യങ്ങള്‍ ചെയ്യണമെന്നാണ് എഴുതിയിരിക്കുന്നതെന്ന് ഷിജി അലക്സ് ചൂണ്ടിക്കാട്ടി .



സീറോ മലബാർ സഭ ചിക്കാഗോ രൂപത അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് , വികാരി ജനറൽ ഫാ. തോമസ് കടുകപ്പള്ളിൽ,സീറോ മലങ്കര രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജെറി മാത്യു, മാർത്തോമ്മാ സഭ സീനിയയർ വൈദികനായ റവ. വി.ടി. ജോൺ, ഉൾപ്പെടെ നിരവധി മത മേലധ്യക്ഷണംരും വൈദികരും പ്രാർത്ഥനാ ശിശ്രൂഷകളും അർപ്പിച്ചു.

വ്യൂവിങ്ങ് ചടങ്ങിനിടെ കേരള സ്‌പീക്കർ എം. ബി. രാജേഷ്, മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ ആന്റോ ആന്റിണി, ജോസ് കെ. മാണി, തോമസ് ചാഴികാടൻ , തിരുവഞ്ചൂർ രാധാകൃഷ്‍ണൻ മി എൽ എ, ദീപിക ഡൽഹി അസോസിറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ, ഐ.പി.സി.എൻ.എ പ്രസിഡണ്ട് സുനിൽ തൈമറ്റം എന്നിവരുടെ വീഡിയോ സന്ദേശങ്ങളും പ്രദർശിപ്പിച്ചിരുന്നു.

ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രതിനിധിയായി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, പ്രസന്നന്‍ പിള്ള, അനിലാല്‍ ശ്രീനിവാസന്‍, ബിജു സഖറിയ, വര്‍ഗീസ് പാലമലയില്‍, ഡൊമിനിക്, അനില്‍ മറ്റത്തിക്കുന്നേല്‍, അലന്‍ ജോര്‍ജ് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ജോഷി വള്ളിക്കളം സംഘടനാ രംഗത്തെ മറിയാമ്മ പിള്ളയുടെ സേവനങ്ങള്‍ ചൂണ്ടിക്കാട്ടി.

ഭദ്രാസന മെത്രാപ്പോലീത്ത ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രുഷയുടെ ആദ്യഘട്ടം പൂർത്തിയാക്കിയാണ് ഇന്നലെ പൊതുദർശനം പൂർത്തിയാക്കിയത്.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​