• Logo

Allied Publications

Americas
ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം ജൂലൈ മൂന്നിന്
Share
ന്യൂയോർക്ക്: ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം 2022 ജൂലൈ മൂന്നിനു ന്യൂയോര്‍ക്കിലെ എല്‍മോണ്ട് സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സീറോമലങ്കര കത്തോലിക്കാ കത്തീഡ്രലില്‍ വൈകുന്നേരം അഞ്ചിനു ആഘോഷിക്കും.

യേശു ക്രിസ്തുവിന്‍റെ സുവിശേഷവുമായി ഇന്ത്യയിലെത്തി വിശുദ്ധ തോമസ് സംസ്ഥാപിച്ച ഭാരതീയ ക്രിസ്തുമതം തികച്ചും ഭാരതീയമാണെന്ന്, ക്രിസ്തുമതം ഇന്ത്യയ്ക്ക് വിദേശീയമല്ലെന്ന് അഭിമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ് ഇതുവഴി.

അന്പത്തിരണ്ടാം ആണ്ടില്‍ ഇന്ത്യയിലെത്തി, ക്രിസ്തു സന്ദേശം പരത്തി എഴുപത്തിരണ്ടാം ആണ്ടില്‍ തമിഴ്നാടിലെ ചെന്നയ്ക്കടുത്തുള്ള മൈലാപ്പൂരില്‍ തോമസ് അപ്പോസ്‌തോലന്‍ രക്തസാക്ഷിത്വം വരിച്ച കാര്യം ചരിത്രം അംഗീകരിച്ചിട്ടുള്ളതാണ്. ആ പാരമ്പര്യത്തെ തുടര്‍ന്നുകൊണ്ട് ആ ദിവസം തന്നെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം ആയി ആഘോഷിക്കുന്നതിനു തെരഞ്ഞെടുത്തതില്‍ സന്തോഷമാണെന്നു സംഘാടകര്‍ എടുത്തുപറഞ്ഞു.

ക്രിസ്തുവിന്‍റെ കാല്‍പ്പാടുകള്‍ പിന്തുടരുന്ന എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ചേര്‍ന്നാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം ആഘോഷിക്കുന്നത്. 'ഭാഷ, ആചാരം, ആരാധനാക്രമങ്ങള്‍, പ്രാദേശികത, വിഭാഗം എന്നിവയ്ക്ക് അതീതമായി ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തില്‍ ക്രിസ്തുവിനെ പിന്തുടരുന്ന എല്ലാവരെയും പൊതുവായ സ്വന്തം തനിമയില്‍ ഐക്യപ്പെടുതുകയാണ് 2021ല്‍ തുടങ്ങി, എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനത്തില്‍.' സംഘാടകര്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിസ്തീയതയെകുറിച്ചു ഹിന്ദു മതമൗലികവാദികള്‍ പ്രചരിപ്പിക്കുന്ന തെറ്റായ വ്യാഖ്യാനങ്ങളെ തിരുത്തുന്നതിനും അതിജീവിക്കുന്നതിനും ഉള്ള ഒരു സംരംഭം കൂടിയാണീ ഇതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫെറെന്‍സ് ഓഫ് ഇന്ത്യയുടെ മുന്‍ വക്താവ് ഫാ ബാബു ജോസെഫ് പറഞ്ഞു.

'ഇന്ത്യയില്‍ ക്രിസ്തീയത വൈദേശികമാണെന്ന തെറ്റായ ചിത്രം ചില വലതു പക്ഷ സംഘടനകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ, ഇന്ത്യയുടെ ചരിത്രത്തിന്റെയും ധാര്‍മികതയുടെയും ഭാഗം ആണ് ക്രിസ്തീയത എന്ന വസ്തുതയെ അംഗീകരിക്കുകയും അതിന്‍റെ പൗരാണികതയെ എടുത്തുകാട്ടുകയും ചെയ്യുന്നതിനുള്ള വളരെ പ്രധാനമായ ഒരു പടി കൂടിയാണ് ഇത്' അദ്ദേഹം ചൂണ്ടിക്കാട്ടി.

'രണ്ടായിരം വര്‍ഷങ്ങള്‍ യേശുക്രിസ്തുവിന്‍റെ അനുയായികളായി സ്‌നേഹത്തിലും സമാധാനത്തിലും ഐക്യത്തിലും ജീവിച്ചു വളര്‍ന്നു വിദ്യാഭ്യാസത്തിനും ആരോഗ്യപരിപോഷണത്തിനും സാമൂഹികവിസനത്തിനും സ്ത്രീശാക്തീകരണത്തിനും തനതായ സംഭാവനകള്‍ നല്‍കി ഇന്ത്യയുടെ രൂപാന്തരീകരണത്തിനു നല്ലൊരു പങ്കു വഹിച്ചവരാന് ഇന്ത്യന്‍ ക്രിസ്ത്യാനികള്‍. ഇന്ത്യയിലെ എല്ലാ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളും ഇന്ത്യയിലെ ക്രിസ്തുവില്‍ അധിഷ്ഠിതമായ വിശ്വാസവും തോമസ് അപോസ്‌തോലന്റെ രക്തസാക്ഷിത്വവും ആഘോഷിക്കുവാന്‍ ഒന്നിച്ചുകൂടുകയെന്നത് തികച്ചും ചാരിതാര്‍ത്യപരമാണ്' സംഘാടകരില്‍ ഒരാളായ കാലിഫോര്‍ണിയയിലെ ജോണ്‍ മാത്യു പറഞ്ഞു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍സ് ഓര്‍ഗനൈസഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫിയക്കൊണ) യുടെ പ്രസിഡന്‍റെ കോശി ജോര്‍ജ് ആണ് ആഘോഷ തയാറെടുപ്പുകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. 'സെയ്ന്റ് തോമസ്സിന്റെ സമയം മുതല്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വിദ്യാഭ്യാസസാമൂഹിക പരിണാമങ്ങള്‍ക്കും ഗണ്യമായി നേതൃത്വം നല്കിയിട്ടുള്ളവര്‍ ഇന്ത്യന്‍ ക്രിസ്ത്യാനികള്‍.

എന്നാല്‍ അതിനു കൊളോണിയല്‍ പാരമ്പര്യം ആണുള്ളതെന്ന വളച്ചൊടിച്ച പ്രചരണം ദുരുദ്ദേശ്യപരവും നിന്ദിപ്പിക്കുന്നതും ആണ്. ക്രിസ്ത്യന്‍ ആരാധനാലയങ്ങളെയും ക്രിസ്ത്യാനികളെയും ആക്രമിക്കുക വഴി രണ്ടായിരം വര്ഷം വര്ഷത്തെ ക്രിസ്ത്യന്‍ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണ്. ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിന ആഘോഷം അമേരിക്കയിലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡയസ്‌പോറയ്ക്കു ആനന്ദം നല്‍കുക മാത്രമല്ല വരും തലമുറകള്‍ക്കു അറിവും പ്രചോദനവും ആയിരിക്കും' കോശി ജോര്‍ജ് പറഞ്ഞു.

ഇന്ത്യയില്‍ പീഡനം അനുഭവിക്കുന്ന ക്രൈസ്തവീകതയ്ക്കും പീഡിപ്പിക്കുന്നവര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ആരാധന അര്‍പ്പിക്കുകയും ചെയ്യുന്നതോടൊപ്പം സാംസ്‌കാരികകലാപരിപാടികളും ആഘോഷ സായാഹ്നത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

യു​വാ​വ​ക്ക​ളെ പ്ര​ണ​യി​ച്ച​തി​ന് പെ​ണ്‍​മ​ക്ക​ളെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് കു​റ്റ​ക്കാ​ര​നെ​ന്നു ജൂ​റി.
ഡാ​ള​സ്: അ​ന്യ​മ​ത​സ്ഥ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ൽ ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ കാ​റി​ന​ക​ത്തു​വ​ച്ച് വെ​ടി​വ​ച്ചു കൊ​ല​പ്പെ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഗാ തി​രു​വാ​തി​ര സെ​പ്റ്റം​ബ​ർ 10ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ​സ​ദ്യ​യോ​ടെ ഓ​ണാ​ഘേ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രാ​യി തോ​മ​സ് മാ​ത്യു​വി​നെ​യും ഷൈ​നി തോ​മ​സി​നെ​യും പ്ര​സി​ഡ​ന്‍റ്
ഒ​ഐ​സി​സി യു​എ​സ്എ "ആ​സാ​ദി കി ​ഗൗ​ര​വ്' ഓ​ഗ​സ്റ്റ് 15ന്.
ഹൂ​സ്റ്റ​ണ്‍: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി യൂ​എ​സ്എ) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്
മാ​ന​സി​കാ​രോ​ഗ്യം എ​ങ്ങ​നെ നി​ല​നി​ർ​ത്താം​' ഫൊ​ക്കാ​ന സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ വ​ൻ​വി​ജ​യ​മാ​യി.
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ബി ​പോ​സി​റ്റീ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ ജൂലൈ 24 സം​ഘ​ടി​പ്പി​ച