• Logo

Allied Publications

Americas
കാൻജ് വോളിബോൾ ടൂർണമെന്‍റ് ജൂൺ 18 ന്
Share
ന്യൂജേഴ്‌സി : മലയാളിയുടെ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി ( കാൻജ് ) സംഘടിപ്പിച്ചു വരുന്ന കാൻജ് വോളിബോൾ ടൂർണമെന്‍റ് ജൂൺ 18 നു (ശനി) മെറ്റച്ചനിലെ സ്പോർട്സ് കോംപ്ലക്സിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും.

ജിമ്മി ജോർജ് എന്ന അതികായകന്‍റെ ഓർമകളിൽ മലയാളി എന്നും നെഞ്ചിലേറ്റുന്ന കായിക വിനോദമാണ് വോളിബോൾ, മലയാളത്തിൻറെ ഗന്ധമുള്ള കലാ കായികമാമാങ്കങ്ങൾ എന്നും മലയാളികൾക്കായി കാഴ്ച വയ്ക്കാറുള്ള കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രശസ്തരായ ടീമുകളെ സംഘടിപ്പിച്ചു കൊണ്ട് വീണ്ടും കളം നിറയുകയാണ്. വോളിബോളിലെ അതികായകന്മാർ ഏറ്റു മുട്ടുന്ന ഈ ടൂർണമെന്‍റിലേക്ക് എല്ലാ മലയാളികളെയും കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ജോസഫ് ഇടിക്കുള അറിയിച്ചു,

ജയൻ ജോസഫ്, ജിബി തോമസ്, അനിൽ പുത്തൻചിറ, സോമൻ ജോൺ, റോയ് മാത്യു എന്നിവർ കോഓർഡിനേറ്റർമാരായും ട്രസ്റ്റി ബോർഡ് ചെയർ ജെയിംസ് ജോർജ്, ട്രസ്റ്റി ബോർഡ് അംഗങ്ങൾ , കാഞ്ചിന്റെ ഭാരവാഹികൾ കൂടാതെ അനിയൻ ജോർജ്, ദിലീപ് വർഗീസ്, ജയ് കുളമ്പിൽ, പീറ്റർ ജോർജ്, സണ്ണി വാളിപ്ലാക്കൽ, ബൈജു വർഗീസ്, അലക്സ് മാത്യു, അലക്സ് ജോൺ, രാജേഷ് ശിവാനന്ദദാസൻ, ജിനേഷ് തമ്പി, ഗോപിനാഥൻ നായർ, ജയ് കുളമ്പിൽ, സഞ്ജീവ് നായർ, സജി പോൾ, ജോൺ വർഗീസ്, സജി എബ്രഹാം, ഷോൺ ഡേവിസ്, പോൾ നെറ്റിക്കാടൻ, തുടങ്ങിയവർ അടങ്ങുന്ന ടൂർണമെന്‍റ് കമ്മറ്റിയും ഉൾപ്പെടുന്ന സമിതിയാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്.

മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ആവശ്യമായ വിവരങ്ങൾ സംഘടനയുടെ വെബ്‌സെറ്റായ www.kanj.org ൽ ലഭ്യമാണ്.

കാൻജ് എക്സിക്യൂട്ടീവ് കമ്മറ്റി പ്രസിഡന്റ് ജോസഫ് ഇടിക്കുള, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ ബിജു ഈട്ടുങ്ങൽ, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്‌, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തൻവീട്ടിൽ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, പ്രീത വീട്ടിൽ കൾച്ചറൽ അഫയേഴ്സ്, സലിം മുഹമ്മദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), റോബർട്ട് ആന്റണി ( ചാരിറ്റി അഫയേഴ്സ്), ഷിജോ തോമസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ബെവൻ റോയ് ( യൂത്ത് അഫയേഴ്സ്),എക്സ് ഒഫീഷ്യൽ ജോൺ ജോർജ്.

വിവരങ്ങൾക്ക് ടൂർണമെന്‍റ് കോഓർഡിനേറ്റർമാരായ ജയൻ ജോസഫ് 9084002635, ജിബി തോമസ് മോളൊപ്പറമ്പിൽ 9145731616, അനിൽ പുത്തൻചിറ 8623050610, റോയ് മാത്യു 9084188133, സോമൻ ജോൺ 9082957606 തുടങ്ങിയവരുമായി ബന്ധപ്പെടണണമെന്ന് പ്രസിഡന്‍റ് ജോസഫ് ഇടിക്കുള സെക്രട്ടറി സോഫിയ മാത്യൂ ട്രഷറർ ബിജു ഈട്ടുങ്ങൽ എന്നിവർ അറിയിച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.