• Logo

Allied Publications

Americas
സജിമോൻ ആന്‍റണി അനുശോചിച്ചു
Share
ന്യൂജേഴ്‌സി : ഫൊക്കാനയുടെ മുൻ അധ്യക്ഷയും അമേരിക്കയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയുമായിരുന്ന മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്‍റണി അനുശോചിച്ചു.

40 വർഷക്കാലം അമേരിക്കൻ മലയാളികളുടെ ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകയെയാണ് നമുക്ക് നഷ്ടമായത്. അമേരിക്കൻ മലയാളികൾക്കിടയിൽ എന്നും കർമ്മനിരതായായിരുന്നു മറിയാമ്മ പിള്ള. അവരുടെ വിടവാങ്ങൽ ഫൊക്കാനയ്ക്ക് മാത്രമല്ല അമേരിക്കൻ മലയാളികൾക്കാകെ കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും സജിമോൻ ആന്‍റണി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഫൊക്കാന ഭാരവാഹിയായപ്പോൾ സംഘടനാ പ്രവർത്തനത്തെക്കുറിച്ചായിരുന്നു ഏറെയും സംസാരിച്ചിരുന്നത്. ഫൊക്കാനയ്ക്ക് പ്രതിസന്ധിയുണ്ടായ കാലത്തും അല്ലാത്തപ്പോഴും കരുത്തായിരുന്നത് മറിയാമ്മ പിള്ളയായിരുന്നു എന്നത് എക്കാലവും ഓർമ്മിക്കപ്പെടും. ജീവിച്ചിരുന്ന കാലത്ത് നിരവധി പേർക്ക് ആശ്വാസവും അഭയവും നൽകാൻ പ്രത്യേകം ശ്രദ്ധിച്ച മറിയാമ്മ പിള്ള കേരളത്തിൽ ഭവനരഹിതർക്ക് വീടുവച്ചു കൊടുക്കാനും മറ്റുള്ള സഹായങ്ങൾ എത്തിക്കാനും ഏറെ മുൻകൈയെടുത്തിരുന്നു. ഫൊക്കാനയുടെ ആദ്യ വനിതാ അധ്യക്ഷയെന്ന നിലയിൽ അഭിമാനകരമായ പ്രവർത്തനങ്ങളാണ് മറിയാമ്മ പിള്ള കാഴ്ചവച്ചത്. സജിമോൻ അനുസ്മരിച്ചു.

മറിയാമ്മ പിള്ളയെന്ന ഫൊക്കാനയുടെ ഉരുക്കു വനിതയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു വനിതാ നേതാവ് ഇതുവരെ ഉണ്ടായിട്ടില്ല. ഫൊക്കാനയുടെ ഉന്നത തല നേതൃ നിരയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന വനിതാ നേതാക്കൾ അവരെ മാതൃകയാക്കണം. മറിയാമ്മ പിള്ളയുടെ വിടവാങ്ങൽ സൃഷിട്ടിച്ച വിടവ് നികത്താൻ കഴിയാത്തതാണ്. അത്രമേൽ ശൂന്യത സൃഷ്ടിച്ചുകൊണ്ടാണ് ആ പുണ്യാത്മാവ് യാത്രയായത്. ചേച്ചിയുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബങ്ങളോടും ഷിക്കാഗോ മലയാളികളോടും വ്യക്തിപരമായും ഫൊക്കാനയുടെ ഔദ്യോഗികപരമായും ആദരാജ്ജലികൾ അർപ്പിക്കുന്നു സജിമോൻ ആന്‍റണി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.