• Logo

Allied Publications

Americas
ഹൂസ്റ്റണിൽ "രാഗവിസ്മയ 2022' ജൂൺ മൂന്നിന്; ഒരുക്കങ്ങൾ പൂർത്തിയായി
Share
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ ജൂൺ മൂന്നിനു (വെള്ളി) നടത്തപെടുന്ന സംഗീത വിസ്മയം "രാഗവിസ്മയ 2022' ന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

മിസോറി സിറ്റിയിലെ സെന്‍റ് ജോസഫ് ഹാളിൽ ( 303 Present St, Missouri City, TX 77489) നടത്തപെടുന്ന സംഗീത പരിപാടി വൈകുന്നേരം ആറിന് ആരംഭിക്കും.

കർണാടിക്, വെസ്റ്റേൺ, സുറിയാനി സംഗീതത്തിൽ പ്രാവീണ്യം നേടി കേരളത്തിലെ സർഗഭാരതി സംഗീത അക്കാദമിയുടെ ഡയറക്ടറും സെമിനാരി അധ്യാപകനും ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്‍റെ മുൻ ഡയറക്ടറുമായ ഡോ.എം പി. ജോർജ് അച്ചന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ സംഗീതാർച്ചനയിൽ 40 ൽ പരം പാശ്ചാത്യ പൗരസ്ത്യ വാദ്യോപകരണങ്ങളും 65 സംഗീതജ്ഞരും ഒത്തുചേരുന്നു.

ഹൂസ്റ്റൺ നിവാസികൾക്കായി ഒരുക്കിയിരിക്കുന്ന ഈ സംഗീത വിസ്മയം സംഗീത ലോകത്തിന് ചരിത്ര വിസ്മയം തീർക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹൂസ്റ്റണിലെ വിവിധ സഭകളിലെ വന്ദ്യ വൈദികരും അംഗങ്ങളും ഈ സംഗീത സംഘത്തിൽ പങ്കെടുക്കുന്നുവെന്നത് ഈ പരിപാടിയുടെ പ്രത്യേകതയാണ്.

വൈറ്റ് ഹൗസിൽ യുഎസ് ഫെഡറൽ ഗവൺമെന്‍റ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിട്രേറ്ററായിരിക്കുന്ന റവ. ഫാ. അലക്സാണ്ടർ.ജെ. കുര്യൻ അനുഗ്രഹ സന്ദേശം നൽകും. ഫോട്ബെൻഡ് കൗണ്ടി ജഡ്‌ജ്‌ കെ.പി. ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു, വന്ദ്യരായ വൈദികർ, മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡന്‍റ് അനിൽ ആറന്മുള, ഡയോസിഷൻ കൗൺസിൽ അംഗം മനോജ് തോമസ് എന്നിവർ ചേർന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം നിർവഹിക്കും.

ഇടവകയുടെ ധനശേഖരണാർഥം നടത്തുന്ന ഈ സംഗീത വിസ്മയത്തിന് സാക്ഷ്യം വഹിക്കുവാൻ ഹൂസ്റ്റൺ പ്രദേശത്തെ സഹൃദയരായ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശന കവാടത്തിൽ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിൽ പ്രവേശന ടിക്കറ്റുകൾ ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റവ.ഫാ. ഐസക് പ്രകാശ്, ജോർജ് തോമസ് (ട്രസ്റ്റി) 281 827 4114, ഷിജിൻ തോമസ് (സെക്രട്ടറി) 409 354 1338 രാജു സ്കറിയ 832 296 9294, ഷാജി കെ. യോഹന്നാൻ 832 951 2202, എൽദോ ജോസഫ് 832 228 3294, ജിൻസ് ജേക്കബ് 832 971 3593 തുടങ്ങിയവരുടെ നേതൃത്വത്തിൽ 50 ൽ പരം അംഗങ്ങളടങ്ങിയ വിവിധ കമ്മിറ്റികൾ പരിപാടിയുടെ വൻവിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

യു​വാ​വ​ക്ക​ളെ പ്ര​ണ​യി​ച്ച​തി​ന് പെ​ണ്‍​മ​ക്ക​ളെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് കു​റ്റ​ക്കാ​ര​നെ​ന്നു ജൂ​റി.
ഡാ​ള​സ്: അ​ന്യ​മ​ത​സ്ഥ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ൽ ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ കാ​റി​ന​ക​ത്തു​വ​ച്ച് വെ​ടി​വ​ച്ചു കൊ​ല​പ്പെ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഗാ തി​രു​വാ​തി​ര സെ​പ്റ്റം​ബ​ർ 10ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ​സ​ദ്യ​യോ​ടെ ഓ​ണാ​ഘേ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രാ​യി തോ​മ​സ് മാ​ത്യു​വി​നെ​യും ഷൈ​നി തോ​മ​സി​നെ​യും പ്ര​സി​ഡ​ന്‍റ്
ഒ​ഐ​സി​സി യു​എ​സ്എ "ആ​സാ​ദി കി ​ഗൗ​ര​വ്' ഓ​ഗ​സ്റ്റ് 15ന്.
ഹൂ​സ്റ്റ​ണ്‍: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി യൂ​എ​സ്എ) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്
മാ​ന​സി​കാ​രോ​ഗ്യം എ​ങ്ങ​നെ നി​ല​നി​ർ​ത്താം​' ഫൊ​ക്കാ​ന സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ വ​ൻ​വി​ജ​യ​മാ​യി.
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ബി ​പോ​സി​റ്റീ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ ജൂലൈ 24 സം​ഘ​ടി​പ്പി​ച