• Logo

Allied Publications

Americas
‘സ്പ്രിംഗ് ഫ്ലിംഗ് 2022’ വൻ വിജയം
Share
ഹൂസ്റ്റൺ: ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍റെ (എച്ച്‌എം‌എ) ആഭിമുഖ്യത്തില്‍ മേയ് 29 നു സംഘടിപ്പിച്ച ‘സ്പ്രിംഗ് ഫ്ലിംഗ് 2022’ പോട്ട്‌ലക്ക് ഡിന്നർ പരിപാടി വൻ വിജയമായിരുന്നുവെന്ന് ഭാരവാഹികൾ.

വൈകുന്നേരം നാലിന് ആരംഭിച്ച പരിപാടിയിലെ വിഭവങ്ങളെല്ലാം തന്നെ സംഘടനാ ഭാരവാഹികൾ പാചകം ചെയ്തതായതിനാൽ വളരെ സ്വാദിഷ്ടവും സുഭിഷ്ടവുമായിരുന്നു. സ്പ്രിംഗ് മാസത്തിലുള്ള എല്ലാ കേരളീയ ഇന്ത്യൻ അമേരിക്കൻ ആഘോഷങ്ങൾ കോർത്തിണക്കിക്കൊണ്ട് ഒരേ പന്തിയില്‍ സം‌യുക്തമായാണ് ആഘോഷിച്ചത്.

വളരെയേറെ ആളുകൾ പങ്കെടുത്ത ഡിന്നർ അതിന്‍റെ സംഘാടനത്തിലും സൗഹൃദത്തിലും ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു. ഈസ്റ്റർ, വിഷു, റംസാൻ, മെമ്മോറിയൽ ഡേ എന്നീ നാലു ആഘോഷങ്ങളും തനിമ നഷ്ടപ്പെടാതെ തനതായ പ്രാധാന്യം നല്‍കി ഒരുമിച്ച് ഒരേ പോലെ ആഘോഷിക്കാന്‍ എല്ലാവർക്കും കഴിഞ്ഞു എന്നത് വളരെ ഹൃദ്യമായി.

മൗന പ്രാർഥനയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സെക്രട്ടറി ഡോ. നജീബ് കുഴിയിൽ സ്വാഗതം ആശംസിച്ചു. എച്ച്എംഎ യുടെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാന്‍ പ്രതീഷ് പാണഞ്ചേരി വിഷുക്കൈനീട്ടം നൽകി എല്ലാവരെയും ആദരിച്ചു. എസാ സാല്‍‌ബിയുടെ മനോഹരമായ ഗാനവും Brianna, Isa, Eileen, Angela എന്നിവരുടെ നൃത്തനൃത്യങ്ങളും മറ്റു വിവിധ മത്സരങ്ങളും ഏറെ സന്തോഷം പകരുന്ന ഒന്നായിരുന്നു. മെമ്മോറിയല്‍ ഡേയെക്കുറിച്ച് കുട്ടികളുടെ പ്രസംഗവും നടന്നു. ജയപ്രിയ, ബ്രിയാന, ഏഞ്ചല, ഇസ, എയ്‌ലീന്‍, എസ, റിസ, അയിഷ്, അദിത് എന്നീ കൊച്ചുകുട്ടികളുടെ പാട്ടും ഡാൻസും ഡോ. നജീബ് കുഴിയില്‍ യ ഗാനവും മോണോ ആക്ടും മേരിക്കുട്ടി എബ്രഹാമിന്‍റെ ‘എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്’ എന്ന ഗാനവും ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.

ബോൾ പാസിംഗ്, മ്യൂസിക് ചെയർ, ഗസിംഗ് ഗെയിം, വാക്കിംഗ് ഗെയിം മുതലായ കായിക വിനോദങ്ങളും പരിപാടിയുടെ ഭാഗായിരുന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഓണാഘോഷ വേളയില്‍ നൽകും. സമൂഹത്തിന്‍റെ ഉന്നമനത്തിനും കുടുംബങ്ങളുടെ സന്തോഷത്തിനും കമ്മ്യൂണിറ്റിയുടെ വിവിധതരത്തിലുള്ള ആവശ്യങ്ങൾക്കും ഹൂസ്റ്റൺ മലയാളി അസോസിയേഷൻ കൂടെയുണ്ടാകുമെന്ന് ഷീലാ ചെറു പ്രഖ്യാപിച്ചു. ട്രഷറർ മിനി സെബാസ്റ്റ്യൻ എല്ലാവർക്കും നന്ദി പറഞ്ഞു. അമേരിക്കൻ, ഇന്ത്യന്‍ ദേശീയ ഗാനത്തോടെ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.

ആന്‍ഡ്രൂസ് ജോസഫ് , സതീശൻ പാണഞ്ചേരി, മിനി സെബാസ്റ്റ്യൻ, രാജു ഡേവിസ്, ലിസി പോളി, ലൂസി രാജു, ആലീസ് മാത്യൂസ്, ഗ്രേസി ആന്‍ഡ്രൂസ്, സവിത് കൊട്ടിയാന്‍, സ്മിത റോബി, റെജി ജയിംസ്, ടിഫനി സാല്‍ബി, മിനി പാണഞ്ചേരി, ജയപ്രിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ