• Logo

Allied Publications

Middle East & Gulf
വെൽഫെയർ കേരള കുവൈത്ത് ലീഡേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി : വെൽഫെയർ കേരള കുവൈറ്റിന്‍റെ വിവിധ ഘടകങ്ങളിലെ ഭാരവാഹികൾക്കായി ദ്വിദിന നേതൃ പരിശീലന ക്യാമ്പ് ലീഡേഴ്സ് സമ്മിറ്റ് സംഘടിപ്പിച്ചു.

ക്യാമ്പ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം ചെയ്തു. വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്‍റ് അൻവർ സയിദ് അധ്യക്ഷത വഹിച്ച സംഗമത്തിൽ വെൽഫെയർ പാര്ട്ടി സംസ്ഥാന സെക്രെട്ടറി സജീദ് ഖാലിദ് വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. യുഎഇ ൽ നിന്നും പ്രമുഖ ട്രെയിനർ ജംഷീദ് ഹംസ നേതൃ പരിശീലന സെഷൻ അവതരിപ്പിച്ചു.

അംഗങ്ങളുടെ ക്ഷേമം ലക്ഷ്യം വച്ചു നടപ്പിലാക്കുന്ന വെൽഫെയർ കേരള മെംബേഴ്സ് വെൽഫെയർ പദ്ധതിയുടെയും സമ്പാദ്യ ശീലം ഉറപ്പു വരുത്തുന്ന സഞ്ചയിക പദ്ധതിയുടെയും പ്രഖ്യാപനം പ്രസിഡന്‍റ് അൻവർ സയിദ് നിർവഹിച്ചു.

വിവിധ സെഷനുകളിലായി ഗിരീഷ് വയനാട് , റഫീഖ് ബാബു , ഷൗക്കത്ത് വളാഞ്ചേരി , വഹീദ ഫൈസൽ , വിഷ്ണു നടേശ്, റസീന മുഹിയുദ്ദീൻ , അനിയൻ കുഞ്ഞ് , ഖലീലു റഹ് മാൻ , അൻവർ ഷാജി , ലായിക്ക് അഹമ്മദ് , ശഫീർ അബൂബക്കര് , എം.എം നൗഫൽ , സിറാജ് സ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകൾക്ക് അബ്ദുൾ വാഹിദ് , ശഫീർ, സിമി അക്ബർ എന്നിവർ നേതൃത്വം നൽകി.

വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര നേതാക്കൾ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, മേഖല ജില്ലാ , യൂണിറ്റ് നേതാക്കൾ എന്നിവരാണ് രണ്ടു ദിവസത്തെ കാമ്പിൽ പങ്കെടുത്തത്. അംഗങ്ങളുടെ കലാ വൈജ്ഞാനിക സെഷനുകളും അരങ്ങേറി. പ്രോഗ്രാം കൺവീനർ നയീം നന്ദി പറഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത