• Logo

Allied Publications

Americas
ബസ് തട്ടിയെടുത്ത് രക്ഷപെട്ട കൊലക്കേസ് പ്രതിക്കുവേണ്ടി പോലീസ് തിരച്ചിൽ തുടരുന്നു
Share
സെന്‍റർവില്ല(ടെക്സസ്): ജയിലിലെ ബസ് ഡ്രൈവറെ കുത്തി പരിക്കേൽപിച്ചശേഷം ബസുമായി രക്ഷപെട്ട കൊലക്കേസ് പ്രതി ഗോൺസാലോ ലോപ്സി (46) നെ കണ്ടെത്തുന്നതിനു മൂന്നാഴ്ചയായി പോലീസ് നടത്തുന്ന ശ്രമങ്ങളൊന്നും ഇതുവരെയും വിജയിച്ചിട്ടില്ല.

മേയ് 12 നായിരുന്നു സംഭവം. ജയിലിൽനിന്നും പുറത്തേയ്ക്കു ബസിൽ പ്രതിയെ കൊണ്ടുപോകവേ, ബസ് ഡ്രൈവറായിരുന്ന ഓഫീസറെ കുത്തിപ്പരിക്കേൽപ്പിച്ചു ബസുമായി രക്ഷപെടുകയായിരുന്നു. ഇതിനിടയിൽ ബസിന്‍റെ ടയർ പൊട്ടിയതിനെതുടർന്നു ബസ് ഉപേക്ഷിച്ചു മരങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന പ്രദേശത്തേയ്ക്ക് ഓടി രക്ഷപെടുകയായിരുന്നു. ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തു പോലീസ് വ്യാപകമായ രീതിയിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇവിടെ നിന്നും പ്രതി രക്ഷപെട്ടിരിക്കാം എന്നാണ് പോലീസ് കരുതുന്നത്.

പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ശരീരത്തിൽ മുഴുവൻ ടാറ്റു ചെയ്ത ചിത്രം പരസ്യപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 ഡോളർ പ്രതിഫലവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിഡാൽഗോ കണ്ടി ജയിലിൽ കോലപാതക കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരുന്നതിനിടയിലാണ് പ്രതി ബസ് ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു രക്ഷപെടുന്നത്.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​