• Logo

Allied Publications

Middle East & Gulf
നാടൻ പാട്ട് മത്സരം "ഞാറ്റുവേല 2022' സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: നാടൻ പാട്ടു പ്രേമികളുടെ മനം കവർന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "ഞാറ്റുവേല 2022' എന്ന പേരിൽ നാടൻ പാട്ടു മത്സരം സംഘടിപ്പിച്ചു.

കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കല കുവൈറ്റിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ കലയുടെ വിവിധ മേഖലയിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.

സദസിൽ ആവേശമുണർത്തിയ നാടൻ പാട്ടു മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഫഹാഹീൽ മേഖലയിലെ ചിലമ്പൊലി ടീം (നാദി ഫഹാഹീൽ യൂണിറ്റ് ) ഒന്നാം സ്ഥാനവും ഫഹാഹീൽ മേഖലയിലെ ചെമ്പട ടീം (ഫഹാഹീൽ സെൻട്രൽ ആൻഡ് ഫഹാഹീൽ വെസ്റ്റ് യൂണിറ്റുകൾ ) രണ്ടാംസ്ഥാനവും അബുഹലീഫ മേഖലയിലെ ചെങ്കതിർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജൂണിയർ വിഭാഗത്തിൽ നെൽക്കതിർ ടീം (മംഗഫ് യൂണിറ്റ് ) ഒന്നാം സ്ഥാനവും താരക പെണ്ണാൾ ടീം രണ്ടാംസ്ഥാനവും വയൽ കിളികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ കാണികളുടെ ഹൃദയം കവർന്ന നെൽക്കതിർ ടീം (മംഗഫ് യൂണിറ്റ്) ഓഡിയൻസ് പോൾ ട്രോഫിയും കരസ്ഥമാക്കി. വിജയികൾക്ക് കേന്ദ്ര, മേഖല ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

മംഗഫ് അൽ നജാത് സ്കൂളിൽ ഫഹാഹീൽ മേഖല പ്രസിഡന്‍റ് പ്രസീദ് കരുണാകരന്‍റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഡിപിഎസ് സ്കൂൾ പ്രിൻസിപ്പൽ രവി ആയനോളി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ. സജി, ആക്ടിംഗ് പ്രസിഡന്‍റ് ശൈമേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മേഖലാ സെക്രട്ടറി സജീവ് എബ്രഹാം സ്വാഗതം പറഞ്ഞ ചടങ്ങിന്, സ്വാഗതസംഘം ചെയർമാൻ അനൂപ് മങ്ങാട്ട് നന്ദി പറഞ്ഞു. കല കുവൈറ്റ് ട്രഷറർ അജ്നാസ്, കലാ വിഭാഗം സെക്രട്ടറി സണ്ണി ഷൈജേഷ് , സാമൂഹിക വിഭാഗം സെക്രട്ടറി പി.ജി. ജ്യോതിഷ് , ഞാറ്റുവേല ജനറൽ കൺവീനർ അനീഷ് പൂക്കാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മേഖലയിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

തുടർന്നു പൊലിക നാട്ടുകൂട്ടം അവതരിപ്പിച്ച നാടൻപാട്ട് അവതരണം കാണികൾക്ക് ആവേശം പകരുന്നതായിരുന്നു. നൂറു കണക്കിന് പേരാണ് നാടൻ പാട്ട് ആസ്വദിക്കാൻ പരിപാടിക്ക് എത്തിച്ചേർന്നത്.

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.