• Logo

Allied Publications

Americas
മാർ ജോസ് കല്ലുവേലിൽ പിതാവിന് ക്നാനായ മക്കളുടെ പ്രാർഥനാശംസകൾ
Share
കാനഡയിൽ അര നൂറ്റാണ്ടിനു മുകളിൽ കുടിയേറ്റ പാരമ്പര്യമുള്ള ക്നാനായ കത്തോലിക്കാ സമൂഹത്തിന്‍റെ സഭാത്മക വളർച്ചക്ക് വഴിയൊരുക്കികൊണ്ടിരിക്കുന്ന മാർ ജോസ് കല്ലുവേലിൽ പിതാവ് ഈ പ്രേഷിത സമൂഹത്തിന്‍റെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.

"ഇടയൻ ആടിന്‍റെ മണം അറിയുന്നവൻ ആയിരിക്കണമെന്നുള്ള' വിശുദ്ധഗ്രന്ഥ ദർശനത്തെ ഉൾക്കൊള്ളുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ കാഴ്ചപ്പാട് തന്‍റെ പ്രവർത്തന മേഖലയിൽ നിറവേറ്റുവാൻ പരിശ്രമിക്കുന്ന ഒരു നല്ല ഇടയനെയാണ് കല്ലുവേലിൽ പിതാവിലൂടെ കാനഡയിലെ സീറോ മലബാർ സഭാസമൂഹം അനുഭവിച്ചറിയുന്നത്.

ക്നാനായ സമുദായത്തെ മാറ്റി നിറുത്തി സീറോ മലബാർ സഭയ്ക്കൊരു വളർച്ചയില്ലെന്നുള്ള സീറോ മലബാർ സഭാതലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മിസിസൗഗ രൂപതാ സന്ദർശന വേളയിൽ പറഞ്ഞ വാക്കുകൾ പ്രാവർത്തികമാക്കുവാൻ തന്നാൽ കഴിയുന്ന രീതിയിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന മാർ ജോസ് കല്ലുവേലിൽ പിതാവിനോട് ഈ സമൂഹം എന്നും കടപ്പെട്ടിരിക്കുന്നു.

മെത്രാൻ പദവി ലഭിച്ചതിനു ശേഷം ആദ്യമായി ക്നാനായ കത്തോലിക്കാ മിഷൻ പ്രതിനിധികൾ മിഷൻ ഡയറക്ടർക്കൊപ്പം പിതാവിനെ സന്ദർശിച്ച വേളയിൽ " നമുക്കൊന്നിച്ചു വളരാം കാനഡയിൽ' എന്ന തന്‍റെ ആഗ്രഹം പിതാവ് അക്ഷരാർത്ഥത്തിൽ നിറവേറ്റി കൊണ്ടിരിക്കുന്നതിന്‍റെ നേർ സാക്ഷ്യമാണ് ക്നാനായ സമുദായത്തിന്‍റെ ഇന്നുവരെയുള്ള വളർച്ച.

മെത്രാനായി ചുമതല ഏറ്റെടുത്തശേഷം പ്രഥമ ഇടവക സന്ദർശനം ടൊറന്‍റോ ക്നാനായ ഇടവകയിൽ നടത്തിക്കൊണ്ട് ഈ സമൂഹത്തിന്റെ ആത്മീയ വളർച്ചയ്ക്ക് ഒരു മുഴുവൻ സമയ വൈദികന്‍റെ ശുശ്രൂഷ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചത് പിതാവിന്‍റെ ദീർഘവീഷണത്തിന്‍റെ തെളിവാണ്. ഈ ചെറിയ സമൂഹത്തിന് മുഴുവൻ സമയ വൈദികന്‍റെ അനുദിന ചെലവുകൾ പൂർണമായും വഹിക്കുവാൻ കഴിയില്ല എന്നു മനസിലാക്കി വൈദികനെ തന്‍റെ ഭവനത്തിൽ താമസിപ്പിച്ചുകൊണ്ട് തനിയ്ക്കാവുന്ന സഹായം നൽകിക്കൊണ്ട് തന്‍റെ കരുതൽ പ്രകടമാക്കിയ പിതാവിനെ ഏറെ ആദരവോടെയാണ് ക്നാനായ സമൂഹം വിലമതിക്കുന്നത്.

ക്നാനായ സമുദായത്തിന്‍റെ തനിമയും പാരമ്പര്യങ്ങളും കത്തോലിക്കാ വിശ്വാസവും ഒരിക്കലും നഷ്ടപ്പെടുത്താതെ, അത് കുടുംബങ്ങളിലൂടെ പരിപോഷിപ്പിക്കപ്പെടണം എന്നുള്ള തന്‍റെ ആഗ്രഹം സഫലീകരിക്കാൻ കൂടാരയോഗങ്ങൾ ആരംഭിക്കുവാനുള്ള അനുവാദത്തിലൂടെ തുടക്കമായി. ഈ ഉത്തരവിലൂടെ പുതിയ രണ്ടു ക്നാനായ മിഷന് പിറവിയെടുക്കാനും ഇടയായി.

2018 ഫെബ്രുവരി 18 കാനഡയിൽ ക്നാനായ കത്തോലിക്കാ സമൂഹത്തിനു ഏറ്റവും അനുഗ്രഹീത ദിവസം ആണ്. അന്നേ ദിവസം മാർ ജോസ് കല്ലുവേലിൽ കാനഡയിലെ എല്ലാ വിശ്വാസികളെയും ഒരു കുടക്കീഴിൽ ആക്കികൊണ്ട് "The Directorate of Knanaya Catholics in Canada' എന്ന സഭാസംവിധാനം മിസിസൗഗ രൂപതയിൽ സ്ഥാപിക്കുകയുണ്ടായി. ഇതു വഴി ക്നാനായ സമൂഹത്തിന്‍റെ വളർച്ചക്ക് ആക്കവും ആവേഗവും പിതാവ് നൽകി.

2018 ഒക്ടോബർ 14നു ലണ്ടനിൽ താമസിക്കുന്ന ക്നാനായ സമൂഹത്തിനു വേണ്ടി സ്ഥാപിച്ച Sacred Heart Knanaya Catholic Mission ന്‍റെ ഉദ്ഘാടനവേളയിൽ തങ്ങൾ വാങ്ങിക്കുന്ന ദേവാലയങ്ങൾ നേരിട്ടു പേരിൽ വാങ്ങിക്കണമെന്നും തങ്ങളുടെ ഗോത്രത്തലവനായ കോട്ടയം അതിരൂപതാ അധ്യക്ഷനെക്കൊ‌ണ്ട് വെഞ്ചരിപ്പ് നടത്തിക്കണമെന്നുമുള്ള തങ്ങളുടെ വലിയ ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചപ്പോൾ, പിതൃസഹജ വാത്സല്യത്തോടെ ആ ആവശ്യം ഉൾക്കൊണ്ട്‌ നടപ്പിലാക്കി തന്ന മാർ ജോസ് കല്ലുവേലിൽ പിതാവ് ആഗോള ക്നാനായ സമൂഹത്തിന്റെ വലിയ ആദരവിന് യോഗ്യനാക്കപ്പെട്ടിരിക്കുകയാണ്.

രൂപതാ മെത്രാന്‍റെ നിഴൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന വികാരിജനറളാൾ സ്ഥാനം കാനഡയിലെ ക്നാനായ ഇടവകകളുടെ വികാരിയും ഡയറക്ടറേറ്റ് ചാപ്ലൈനുമായ . ഫാ പത്രോസ് ചമ്പക്കരയ്ക്ക് നല്കുക വഴി, ഈ നിയമനം കാനഡയിലെ ക്നാനായ സമൂഹത്തിനു ലഭിച്ച അംഗീകാരമായി കാണുകയും പിതാവിന്‍റെ പിതൃസഹജമായ സ്നേഹത്തിനും ഈ ജനം കടപ്പെട്ടിരിക്കുകയും ചെയ്യുന്നു.

കാനഡയിലെ സീറോ മലബാർ സഭയുടെ സഭാത്മക വളർച്ചയിൽ ക്നാനായ സമൂഹത്തിനു അർഹതപ്പെട്ട വളർച്ച ലഭ്യമാക്കി കൊണ്ടിരിക്കുന്ന മാർ ജോസ് കല്ലുവേലിൽ പിതാവിന് ക്നാനായ മക്കളുടെ എല്ലാവിധ പ്രാർഥനകളും ആശംസകളും.

യു​വാ​വ​ക്ക​ളെ പ്ര​ണ​യി​ച്ച​തി​ന് പെ​ണ്‍​മ​ക്ക​ളെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് കു​റ്റ​ക്കാ​ര​നെ​ന്നു ജൂ​റി.
ഡാ​ള​സ്: അ​ന്യ​മ​ത​സ്ഥ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ൽ ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ കാ​റി​ന​ക​ത്തു​വ​ച്ച് വെ​ടി​വ​ച്ചു കൊ​ല​പ്പെ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഗാ തി​രു​വാ​തി​ര സെ​പ്റ്റം​ബ​ർ 10ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ​സ​ദ്യ​യോ​ടെ ഓ​ണാ​ഘേ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രാ​യി തോ​മ​സ് മാ​ത്യു​വി​നെ​യും ഷൈ​നി തോ​മ​സി​നെ​യും പ്ര​സി​ഡ​ന്‍റ്
ഒ​ഐ​സി​സി യു​എ​സ്എ "ആ​സാ​ദി കി ​ഗൗ​ര​വ്' ഓ​ഗ​സ്റ്റ് 15ന്.
ഹൂ​സ്റ്റ​ണ്‍: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി യൂ​എ​സ്എ) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്
മാ​ന​സി​കാ​രോ​ഗ്യം എ​ങ്ങ​നെ നി​ല​നി​ർ​ത്താം​' ഫൊ​ക്കാ​ന സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ വ​ൻ​വി​ജ​യ​മാ​യി.
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ബി ​പോ​സി​റ്റീ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ ജൂലൈ 24 സം​ഘ​ടി​പ്പി​ച