• Logo

Allied Publications

Europe
പത്താം വാർഷികം ആഘോഷമാക്കി ബ്രിസ്ക
Share
ബ്രിസ്റ്റോൾ(യുകെ): യുകെയിലെ പ്രധാന മലയാളി അസോസിയേഷനുകളിലൊന്നായ ബ്രിസ്‌ക ആരംഭിച്ചിട്ട് പന്ത്രണ്ടു വര്‍ഷത്തോളമായെങ്കിലും കോവി്ഡിനെ തുടർന്നു മാറ്റിവച്ച പത്താം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പ്രസിഡന്‍റ് ജാക്സൺ ജോസഫ്, സെക്രട്ടറി നെയ്‌സന്‍റ് ജേക്കബ്, ട്രഷറര്‍ ബിജു രാമൻ, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.

ട്രിനിറ്റി അക്കാദമി ഹാളില്‍ നടന്ന ആഘോഷ പരിപാടിയിൽ സെക്രട്ടറി നെയ്‌സൻറ് ജേക്കബ് സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് ജാക്സൺ ജോസഫ് അധ്യക്ഷത വഹിച്ചു. ബ്രിസ്‌റ്റോളിലെ മലയാളികൾ ബ്രിസ്കയോട് കാണിക്കുന്ന സ്നേഹത്തിന് ബ്രിസ്ക അവരോട് കടപ്പെട്ടിരിക്കുന്നുവെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജാക്സൺ ജോസഫ് പറഞ്ഞു. ട്രഷറര്‍ ബിജു രാമൻ നന്ദി പറഞ്ഞു

നാട്ടില്‍ നിന്നു വന്ന മാതാപിതാക്കളും പ്രസിഡന്‍റും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്നു നിലവിളക്കു തെളിച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടർന്നു വിവിധ ഗാനങ്ങൾ അവതരിപ്പിച്ചു. ചടങ്ങില്‍ മുന്‍ പ്രസിഡന്‍റ് തോമസ് ജോസഫ് സ്മരണിക പുറത്തിറക്കി. മാഗസിന്‍ എഡിറ്റര്‍ ജെയിംസ് ഫിലിപ്പ്, എഡിറ്റോറിയല്‍ അംഗങ്ങളായ ഷെബി ജോമോന്‍, ബിന്‍സി ജെയ്, മാനുവല്‍ മാത്യു, സിനു കിഷന്‍ എന്നിവർ ചേർന്നാണ് മാഗസിൻ ഒരുക്കിയിരിക്കുന്നത്. തുടർന്നു ബ്രിസ്‌കയുടെ മുന്‍ ഭാരവാഹികളെ ആദരിച്ചു. ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സ്, ബ്രിസ്‌ക മ്യൂസിക് എന്നിവയുടെ സഹകരണത്തോടെയുള്ള മികച്ച പരിപാടികള്‍ വേദിയില്‍ അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി സ്‌നേഹ വിരുന്നും മെഗാ ഇവന്‍റും അരങ്ങേറി.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ മെഗാ ഇവന്‍റിൽ സെലിബ്രേഷൻ യുകെയുടെ ഗാനമേള, മിമിക്‌സ് ഫ്യൂഷന്‍ മ്യൂസിക് എന്നിങ്ങനെ ആസ്വാദനത്തിനു പറ്റിയ ചേരുവകകള്‍ ചേര്‍ത്തു വച്ചുള്ള മികച്ച ഇവന്‍റായിരുന്നു ഒരുക്കിയിരുന്നത്. സാംസണ്‍ സെല്‍വ, അജീഷ് കോട്ടയം (കുടിയന്‍ ബൈജു), അനൂപ് പാലാ, ഷൈക, ആരാഫത്ത് കടവില്‍, ജിനു പണിക്കർ എന്നീ പ്രതിഭകളുടെ മികച്ച പ്രകടനം എടുത്തപറയത്തക്കതായിരുന്നു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ