• Logo

Allied Publications

Middle East & Gulf
ഗ്രാ​ൻ​ഡ് ഹൈ​പ​ര്‍ പു​തി​യ ശാ​ഖ ഹ​വ​ല്ലി​യി​ൽ പ്രവർത്തനമാരംഭിച്ചു
Share
കുവൈറ്റ് സിറ്റി: ഗ്രാന്‍ഡ്‌ ഹൈപര്‍ മാര്‍ക്കറ്റിന്‍റെ പുതിയശാഖ ഹവല്ലിയിൽ തുറന്നു. കുവൈറ്റിലെ 27 മതും ഹവല്ലിയിലെ നാലാമത്തെയും ഷോറൂമാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ക്യാപ്റ്റൻ സഅദ് മുഹമ്മദ്‌ അൽ ഹമദാഹ് ഉദ്ഘാടനം നിർവഹിച്ചത്.

ഗ്രാൻഡ് ഹൈപർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഗ്രൂപ് ഡയറക്ടർ എം.കെ. അബൂബക്കർ, ഓപറേഷൻസ് ഡയറക്ടർ തഹ്സീർ അലി, സി.ഇ.ഒ മുഹമ്മദ് സുനീർ, സിഒഒ റാഹിൽ ബാസി, ബി.ഡി.എം സാനിൻ വാസിം, ഡി.ജി.എം ഓപ്പറേഷൻസ് കുബേര റാവു, മറ്റു മാനേജ്മെന്‍റ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.ഹവല്ലിയിലെ ബ്ലോക്ക് ഏഴിൽ മുത്തന്ന സ്ട്രീറ്റിലാണ് 3300 ചതുരശ്രയടിയിൽ ബേസ്മെന്‍റ് ഫ്ലോറിൽ പുതിയ ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള ഷോപ്പിങ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതാണ് ഗ്രാന്‍ഡ്‌ ഹൈപറിന്റെ വിജയ രഹസ്യമെന്ന് മാനേജ്മെന്‍റ് പറഞ്ഞു.

ഇടനിലക്കാരില്ലാതെ ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാലാണ് വിലക്കുറവിൽ നൽകാൻ കഴിയുന്നതെന്ന് മാനേജ്മെൻറ് വ്യക്തമാക്കി.ഇടനിലക്കാർക്ക് നൽകേണ്ട ലാഭവിഹിതം വിലക്കുറവായും സമ്മാനപദ്ധതികളായും ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നു. ഒപ്പം ഗുണനിലവാരവും കാത്തുസൂക്ഷിക്കുന്നു.

ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ കുവൈറ്റിലെവിടെയും സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കാനുള്ള സംവിധാനവും ഗ്രാൻഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു.

ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫുട്വെയര്‍, ആരോഗ്യ സൗന്ദര്യ സംരക്ഷണ ഉല്‍പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, ഫാഷൻ വസ്തുക്കൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരമാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.