• Logo

Allied Publications

Americas
ഡാളസ് ശ്രീ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിഷ്ട ദിനാചരണ മഹോത്സവം
Share
ഡാളസ്: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ടാ ദിനാചരണ മഹോത്സവം മേയ് 27, 28, 29, 30, 31 തീയതികളിൽ നടക്കും. മുഖ്യ തന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരി കർമ്മങ്ങൾക്ക് നേതൃത്വം നൽകും. ഗിരീശൻ തിരുമേനി, പരമേശ്വരൻ തിരുമേനി, വാസുദേവൻ തിരുമേനി, ചെക്കൂർ ഉണ്ണികൃഷ്ണൻ തിരുമേനി, തിടിൽ പുലിയപ്പടമ്പ് വിനേഷ് തിരുമേനി, എന്നിവർ സഹ കാർമികരായി പ്രതിഷ്ഠ കർമങ്ങൾ നിർവഹിക്കും. പല്ലശ്ശേന ശ്രീജിത് മാരാർ നേതൃത്വം കൊടുക്കുന്ന മേളങ്ങളുടെ അകമ്പടിയോടെയാണ് ഉത്സവം കൊണ്ടാടുക.

മേയ് 27നു വൈകുന്നേരം ആറിന് ആചാര്യ വരണത്തോടുകൂടി പ്രതിഷ്ഠ ദിന പരിപാടികൾ ആരംഭിക്കും. ക്ഷേത്രത്തിനും കമ്മ്യൂണിറ്റിക്കും ഗുരുവായൂരപ്പനും വേണ്ടിയുള്ള ശുദ്ധി പൂജകളാണ് അന്നേദിവസം നടക്കുക. രാവിലെ ഗുരുവായൂരപ്പനുവേണ്ടി 108 അഭിഷേകങ്ങൾ സപ്തശുദ്ധി കലശത്തോടെ ചെയ്യുന്നു. വൈകിട്ട് പ്രതിഷ്ടാ ദിനത്തോടനുബന്ധിച്ചിട്ടുള്ള പ്രാസാദ ശുദ്ധി പൂജകൾ തുടങ്ങിയ ശുദ്ധി പൂജകൾ നടക്കും.

മേയ് 29 നു (ഞായർ) ആറു മുതൽ ചന്ദനം നിറച്ചുകൊണ്ടുള്ള കലശം പൂജ ചെയ്ത ശേഷം തന്ത്രി ശ്രി ഗുരുവായൂരപ്പനു കളകാഭിഷേകം നടത്തും.

മേയ് 31 നു (ചൊവ്വ) ഗുരുവായൂരപ്പന്‍റെ പ്രതിഷ്ഠ ദിന പൂജകൾ. 25 കലശ പൂജകളും ഗണപതി, അയ്യപ്പൻ, ഭഗവതി, ശിവൻ എന്നീ നാലു ഉപദേവന്മാർക്കുള്ള നവകം പൂജകൾ ആണ് പ്രത്യേകത. ഓരോ ഉപദേവന്മാർക്കും 9 കലശം വച്ചുള്ള പ്രത്യേക പൂജകളും അഭിഷേകവും പ്രതിഷ്ഠ ദിനത്തിന്‍റെ ഭാഗമായിരിക്കും. വൈകിട്ട് നാളുകളായി പറയെടുപ്പിൽ പങ്കെടുത്ത കുടുംബങ്ങളിലെ സ്ത്രീകളുടെ താലപ്പൊലിയോടെ ഗുരുവായൂരപ്പന്‍റെ വിളക്കാചാരം എഴുന്നള്ളത്ത് നടത്തും. വാദ്യ ഘോഷങ്ങളോടെ ഭഗവാനെ ശ്രീകോവിലിൽ നിന്നും തിരുമേനിമാർ ഉത്സവ മൂർത്തിയിലേക്ക് ആവാഹിച്ചു ആനപ്പുറത്ത് എഴുന്നള്ളിക്കും.

മേയ് 30, ജൂൺ ഒന്ന് തീയതികളിൽ ഗുരുവായൂരപ്പന്‍റെ ഭക്തന്മാരുടെ സമർപ്പണമായി ഉദയാസ്തമന പൂജകൾ നടക്കും. ഓരോ ഉദയാസ്തമന പൂജയിലും ഉത്സവകാലത്തു നടക്കുന്ന പൂജകൾക്ക് സമാനമായ 18 പൂജകൾ, അഭിഷേകം, ദീപാരാധന, ശീവേലി എന്നീ ചടങ്ങുകളാണ് ഉദയാസ്തമന പൂജയിലും നടക്കുന്നത്.

മേയ് 28, 29 തീയതികളിൽ വൈകിട്ട് മോഹിനിയാട്ടം, ഡാൻസ്, മ്യൂസിക്, ഡാൻസ് ഡ്രാമ, ഫ്ലൂറ്റ്, ഭജന തുടങ്ങി പലവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. ജൂൺ രണ്ടിനു ഉച്ചയോടെ പ്രതിഷ്ഠ ദിന മഹോത്സവം അവസാനിക്കും.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​